"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/നന്മ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kwupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ മനസ്സ് | color= 3 }} അപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
21:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മ മനസ്സ്
അപ്പുവും രാമുവും കൂട്ടുകാരായിരുന്നു. ഒരിക്കൽ അവർ രണ്ടു പേരും സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു മനിലമാക്കപ്പെട്ട അഴുക്കു ചാൽ കണ്ടു. അപ്പോൾ അപ്പു പറഞ്ഞു "രാമു, നമുക്ക് സ്കൂൾ വിട്ടു വന്നിട്ട് ഈ അഴുക്കു ചാൽ വൃത്തിയാക്കിയാലോ.എന്നാൽ ഇവിടെ പരക്കുന്ന ദുർഗന്ധവും, രോഗ സാധ്യതയും നമുക്ക് ഇല്ലാതെയാക്കാമല്ലോ ".അപ്പോൾ രാമു "നമുക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യത്തിനെന്തിനാണ് നാം മുഴുകുന്നത്. നമ്മുടെ ശരീരവും വൃത്തി കേടാകില്ലേ. മാത്രവുമല്ല അമ്മ ചീത്ത പറയുകയും ചെയ്യും" എന്ന് പറഞ്ഞ് അവൻ നിരുത്സാഹപ്പെടുത്തി. അപ്പോൾ അപ്പു പറഞ്ഞു "അതൊന്നും സാരമില്ല. ഈ അഴുക്കു ചാലിലെ മാലിന്യങ്ങൾ കാരണം എത്ര പേർക്കാണ് രോഗം പകരാൻ സാധ്യത ഉള്ളത് എന്ന് നീ ആലോചിച്ചിട്ടുണ്ടോ. അത് കൊണ്ട് നിനക്ക് താല്പര്യമില്ലെങ്കിലും ഞാൻ ഇത് ചെയ്യാൻ പോവുകയാണ്".അപ്പോൾ രാമു അപ്പുവിന്റെ പ്രവർത്തിയിൽ ഒരു താല്പര്യവും കാണിക്കാതെ വീട്ടിലേക് മടങ്ങി. രാമുവിന്റെ പ്രവർത്തിയിൽ അപ്പുവിന് നിരാശ തോന്നിയെങ്കിലും അവൻ പിന്മാറാൻ തയ്യാറായില്ല. സ്കൂളിൽ നിന്നും വീട്ടിലേക്ക് വന്ന അപ്പു അമ്മയോട് വിവരങ്ങൾ പറഞ്ഞു.അമ്മക്ക് തന്റെ മകനെ കുറിച്ച് അഭിമാനം തോന്നി."വസ്ത്രം വൃത്തികേടാകാതെ ശ്രദ്ധിക്കണം" എന്ന് പറഞ്ഞ് അവർ അനുവാദം നൽകി. അങ്ങനെ അവൻ ആ സ്ഥലത്തേക്ക് പോയി വൃത്തിയാക്കാൻ തുടങ്ങി.കുറെ അധികം മാലിന്യങ്ങൾ അവിടെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവന്റെ പ്രവൃത്തി നീണ്ടുപോയി അത് വഴി പോകുന്ന ആളുകൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.കൂടി നിന്ന ആളുകൾക്കിടയിൽ ആ ഗ്രാമമുഖ്യനും ഉണ്ടായിരുന്നു.അദ്ദേഹത്തിന് ലജ്ജ തോന്നി. "മോനെ, നീ ഞങ്ങളുടെ കണ്ണ് തുറപ്പിച്ചു."എന്ന് പറഞ്ഞു. അവിടെ കൂടിയിരുന്ന നാട്ടുകാരോട് ആ ജോലിയിൽ പങ്കാളികളാകാൻ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ചേർന്നു കൊണ്ട് അഴുക്കുചാൽ വൃത്തിയാക്കി.ഈ നല്ല കാര്യത്തിന് മുൻകൈയെടുത്ത അപ്പുവിനെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അവനെ തോളിലേറ്റി കൊണ്ട് അവന്റെ വീട്ടിലേക്ക് പോയി. ------------------
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ