"വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/ആരോഗ്യം - ജീവന്റെ സമ്പത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aticle)
 
No edit summary
വരി 22: വരി 22:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

20:03, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം - ജീവന്റെ സമ്പത്ത്‌

മാനവരാശിയുടെ ആരോഗ്യം ഓരോ വ്യക്തിയിൽ നിന്നുമാണ് ആരംഭിക്കുന്നത് .ഓരോ വ്യക്തിയും ആരോഗ്യവാനാണോ എന്ന് തീരുമാനിക്കുന്നത് അയ്യാളുടെ ജീവിത ചുറ്റുപാടിനെയും സമ്പത്തിനെയും ആശ്രയിച്ചാണ് എന്നാണ് ഇന്നത്തെ കാഴ്ചപ്പാട് . എന്നാൽ ഒരു വ്യക്തി ആരോഗ്യവാനാണ് എന്ന് നിശ്ചയിക്കുന്നത് അയ്യാൾ ശാരീരികമായും മാനസികമായും ആരോഗ്യമുണ്ടാകുമ്പോഴാണ് ശുചിത്വപൂർണ്ണമായ ആരോഗ്യശീലങ്ങൾ ഭക്ഷണ പദാർഥങ്ങൾ എന്നിവ ഒരു ജീവനെ സ്വാധീനിക്കുന്നു .

സ്വന്തം കരങ്ങളാൽ ആഹാരത്തിനു വകയുണ്ടാക്കിയിരുന്ന പഴയ തലമുറയ്ക്ക് അസുഖങ്ങൾ അന്യമായിരുന്നു .നിറത്തിനും രുചിക്കും വേണ്ടി മാരക വിഷങ്ങൾ അവർ ആഹാത്തിൽ ഉപയോഗിച്ചിരുന്നില്ല .വ്യായാമത്തിലൂടെ നേടിയെടുത്ത ആരോഗ്യമായിരുന്നു ഏക സമ്പാദ്യം .പുതിയ തലമുറ ഇതിൽ നിന്നും വിപരീതമാണ് .രുചിക്കായി ജങ്ക് ഫുഡിനും ഫാസ്റ് ഫുഡിനും പിറകെ നടക്കുന്നവരാണവർ . നാം തന്നെ വിളയിച്ചെടുത്ത പച്ചക്കറികളും ഫലവർഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു .ഒരു വ്യക്തിയുടെ ആരോഗ്യം അയ്യാളുടെ ആരോഗ്യപൂർണമായ ദഹനത്തെ ആശ്രയിച്ചിരിക്കുന്നു.പച്ചക്കറികൾ ആഹാരത്തിന്റെ ഭാഗമാക്കിയാൽ വിറ്റാമിനുകളും ധാരാളം ലഭിക്കുന്നു .പയറുവർഗങ്ങൾ പ്രോട്ടിന്റെ കലവറയാണ്

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനമാണ് .അതിനായി വ്യായാമമുറകളും യോഗയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറണം .ഇന്നത്തെ യന്ത്രവൽകൃത ലോകത്തു വ്യായാമത്തിനു പ്രാധാന്യമില്ല .കൃഷി വരെ യന്ത്ര വൽകൃതമായി.നമ്മുടെ ആരോഗ്യത്തിൽ മുഖ്യ പങ്കു വഹിക്കുന്ന തൊഴിലുകളും രീതികളും നാം ഉപേക്ഷിച്ചു .തുടർച്ചയായ വ്യായാമത്തിൽ ഏർപ്പെട്ടും പഴയ ജീവിതരീതി തിരിച്ചു പിടിച്ചും നല്ലൊരു ആരോഗ്യ തലമുറക്കായി പ്രയത്‌നിക്കാം

ബിനുജ
9 എ വി എച്ച് എസ് എസ് കരവാരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം