Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 34: |
വരി 34: |
| ഈ മഹാമാരിയെ തോൽപിച്ചിടുവാൻ | | ഈ മഹാമാരിയെ തോൽപിച്ചിടുവാൻ |
| കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ | | കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ |
| | </poem> </center> |
21:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വുഹാനിൽ വിളഞ്ഞൊരു വിഷവിത്തേ
നീ ലോകത്തെ ഇളക്കി മറിച്ചില്ലേ...
ദു:ഖിതനാണെൻ ലോകമിന്ന്
ഞെട്ടിവിറച്ചിതാ ഞങ്ങൾ നിൽപ്പൂ
നിൻ വിഷവിത്തിന്റെ പേരാണല്ലോ
കൊറോണയെന്ന മഹാമാരി
ഓരോ രാജ്യവും തളർന്നിടുന്നൂ
എന്തുചെയ്യണമെന്നറിയാതെ
ദിനംപ്രതി മനുഷ്യർമരിച്ചുവീഴുന്നൂ
നിൻ കൊടുംക്രൂരതയ്ക്ക് മാപ്പില്ല
നിൻ വിഷം മായ്ക്കുവാൻ ഞങ്ങളെല്ലാവരും
ഒരുമിച്ച് കൈകൾ കോർത്തിടുന്നൂ
ഇന്ത്യയിൽ പിറവിയെടുത്ത ഞങ്ങൾ
നിന്നെ തുരത്തുവാൻ ഒരുങ്ങിടുന്നൂ
ഓടിക്കോ കൊറോണേ വന്നതുപോലെ
ഞങ്ങടെ ആരോഗ്യതാരങ്ങൾ നിൻ പിന്നിലുണ്ട്
മലയാളനാടിന്റെ പുണ്യപ്രവൃത്തിയിൽ
ഓരോ ജീവനേയും ഞങ്ങൾ കാക്കും
ദൈവത്തിൻ തുല്യമാണല്ലോ ഞങ്ങടെ
ആരോഗ്യരംഗപ്രവർത്തകർ
'ബ്രെയ്ക്ക് ദ ചെയിൻ' ഞങ്ങൾ പാലിക്കുന്നൂ
കൂട്ടമായ് നിൽക്കുന്നത് ഉപരോധിക്കുന്നൂ
ജനങ്ങളെ സംരക്ഷിച്ച കരുതലിന്
എൻ പ്രധാനമന്ത്രിക്കൊരഭിനന്ദനം
എൻ മുഖ്യമന്ത്രിക്കൊരഭിനന്ദനം
എൻ ആരോഗ്യമന്ത്രിക്കൊരഭിനന്ദനം
എൻ രാജ്യപ്രവർത്തകർക്കൊരഭിനന്ദനം
ഈ മഹാമാരിയെ തോൽപിച്ചിടുവാൻ
കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ
|