"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/സർവ്വാരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സർവ്വാരോഗ്യം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
                                     ഇന്ന് നമ്മുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് 19.ഓരോ ദിനങ്ങളും ലോക ജനത മരണഭീതിയോടെ തള്ളിനീക്കുകയാണിന്ന്. വൻകിട രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ ഒരു നിമിഷം ഒന്നു പകച്ചു  നിന്നു. ദിനവും ആയിരക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിപ്പയെയും പ്രളയത്തെയും നേരിട്ട  കേരളം സധൈര്യം കോവിഡിനെയും പ്രതിരോധിക്കും, തീർച്ച.        
                                     മനുഷ്യന്റെ ആരോഗ്യ പൂർണ്ണമായ ജീവിതത്തിൽ വളരെയധികം പങ്കുവയ്ക്കുന്ന ഒന്ന് നമ്മുടെ പരിസ്ഥിതി തന്നെയാണ്.അനേകായിരം ജീവികളുടെ ഏക ഭവനം കൂടിയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയാകുന്ന അമ്മയുടെ സംരക്ഷണവും നമ്മുടെ കൈകളിലാണ്. നമുക്കാവശ്യമുള്ള വായു, ഭക്ഷണം മുതലായവ എല്ലാം പരിസ്ഥിതി നൽകുന്നു. മനുഷ്യന്റെ ജീവിതം പ്രകൃതിയിലെ എല്ലാ ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു.
                    വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി കേരളം  ഒന്നടങ്കം വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുന്നു. ഒരിക്കലും നാം ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ഇത്തരം സംഭവങ്ങൾ നമുക്ക് മുന്നിൽ സംഹാര താണ്ഡവമാടുമ്പോൾ ഡോക്ടർമാരും നേഴ്സ്മാരും പോലീസുകാരും മററു  സന്നദ്ധ പ്രവർത്തകരും സധൈര്യം ഒരുമിച്ച് നിന്നു ഇതിനെതിരെ പോരാടുന്നു. മറ്റുലോകരാജ്യങ്ങളെല്ലാം രോഗത്തിന് മുന്നിൽ  അടിയറവു പറയുമ്പോൾ നമ്മുടെ ഈ കൊച്ചു  കേരളം പ്രധിരോധ വലയം തീർക്കുന്നു. ധൈര്യവും ശുചിത്വ ബോധവും സുശക്തമായ പ്രതിരോധവും  കേരളത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കും. ഈ മഹാവ്യാധിയും ശുചിത്വം, ശാരീരിക അകലം പാലിക്കൽ, മനോധൈര്യം എന്നിവയിലൂടെ നമുക്ക് പ്രതിരോധിക്കാം.                      
 
ഉത്തരവാദിത്വബോധമുള്ള ജനതയിലൂടെ മാത്രമേ രോഗവിമുക്തമായ വ്യത്തിയും വെടിപ്പുമുളള ഹരിതാഭകരമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്യവും എല്ലാവരും പാലിക്കേണ്ടതുണ്ട് രോഗവിമുക്തമായ ഒരു പരിസ്ഥിതിക്ക് മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനാകൂ. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ആരോഗ്യ പൂർണ്ണമായ ജനതയേയും പരിസ്ഥിതിയേയും സൃഷ്ടിക്കുന്നു. ഒത്തൊരുമ എന്ന ഘടകം അതിന് അനിവാര്യമാണ് താനും.
 
മനുഷ്യൻ സ്വീകരിക്കുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ദോഷകരമായ് ബാധിക്കാറുണ്ട്.അതു പോലെ തന്നെ പ്രകൃതിയിൽ എത്തുന്ന രാസപദാർത്ഥങ്ങളും മാനവ ജീവന് വിപത്തായ് മാറുന്നു.അതു കൊണ്ട് എത്രത്തോളം ശുചിത്വം നാം കൈവരിക്കുന്നുവോ അത്രത്തോളം നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണമായ് നിലനിൽക്കുകയും ചെയ്യും. മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തികളുടേയും ശ്രദ്ധക്കുറവുകളുടേയും ശുചിത്വക്കുറവിന്റേയും ഭാഗമാണ് നമ്മൾ ഇന്നനുഭവിക്കുന്ന മഹാമാരി. പ്രകൃതിയുടെ ആരോഗ്യ പൂർണമായ നിലനിൽപ്പിനും പ്രകൃതിയുടെ സർവ്വ ഘടകങ്ങളുടേയും നിലനിൽപ്പിനും ആരോഗ്യ പൂർണ്ണമായ ജനത ഉണ്ടായേ തീരൂ.അതിനായി നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട്. അതിന് വേണ്ടി നല്ലൊരു നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.


          
          

20:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സർവ്വാരോഗ്യം
                                    മനുഷ്യന്റെ ആരോഗ്യ പൂർണ്ണമായ ജീവിതത്തിൽ വളരെയധികം പങ്കുവയ്ക്കുന്ന ഒന്ന് നമ്മുടെ പരിസ്ഥിതി തന്നെയാണ്.അനേകായിരം ജീവികളുടെ ഏക ഭവനം കൂടിയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയാകുന്ന അമ്മയുടെ സംരക്ഷണവും നമ്മുടെ കൈകളിലാണ്. നമുക്കാവശ്യമുള്ള വായു, ഭക്ഷണം മുതലായവ എല്ലാം പരിസ്ഥിതി നൽകുന്നു. മനുഷ്യന്റെ ജീവിതം പ്രകൃതിയിലെ എല്ലാ ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു.

ഉത്തരവാദിത്വബോധമുള്ള ജനതയിലൂടെ മാത്രമേ രോഗവിമുക്തമായ വ്യത്തിയും വെടിപ്പുമുളള ഹരിതാഭകരമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്യവും എല്ലാവരും പാലിക്കേണ്ടതുണ്ട് രോഗവിമുക്തമായ ഒരു പരിസ്ഥിതിക്ക് മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനാകൂ. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ആരോഗ്യ പൂർണ്ണമായ ജനതയേയും പരിസ്ഥിതിയേയും സൃഷ്ടിക്കുന്നു. ഒത്തൊരുമ എന്ന ഘടകം അതിന് അനിവാര്യമാണ് താനും.

മനുഷ്യൻ സ്വീകരിക്കുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ദോഷകരമായ് ബാധിക്കാറുണ്ട്.അതു പോലെ തന്നെ പ്രകൃതിയിൽ എത്തുന്ന രാസപദാർത്ഥങ്ങളും മാനവ ജീവന് വിപത്തായ് മാറുന്നു.അതു കൊണ്ട് എത്രത്തോളം ശുചിത്വം നാം കൈവരിക്കുന്നുവോ അത്രത്തോളം നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണമായ് നിലനിൽക്കുകയും ചെയ്യും. മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തികളുടേയും ശ്രദ്ധക്കുറവുകളുടേയും ശുചിത്വക്കുറവിന്റേയും ഭാഗമാണ് നമ്മൾ ഇന്നനുഭവിക്കുന്ന ഈ മഹാമാരി. പ്രകൃതിയുടെ ആരോഗ്യ പൂർണമായ നിലനിൽപ്പിനും പ്രകൃതിയുടെ സർവ്വ ഘടകങ്ങളുടേയും നിലനിൽപ്പിനും ആരോഗ്യ പൂർണ്ണമായ ജനത ഉണ്ടായേ തീരൂ.അതിനായി നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട്. അതിന് വേണ്ടി നല്ലൊരു നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.


അനാമിക
7 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം