"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി സംരക്ഷണം | color= ൪ }} ഒരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
20:45, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം
ഒരിക്കൽ നന്ദു എന്ന് പേരുള്ള ഒരു കുട്ടി പട്ടണ ത്തിൽ താമസച്ചിരുന്നു. അവന്റെ വീട്ടിൽ അവൻ ഒരുപാട് ചെടികളും മരങ്ങളുമൊക്കെ വളർത്തിയിരു ന്നു.അവൻ വളർത്തിയതിൽ ഒരു വലിയ, നിറയെ ഫലങ്ങൾ നൽകുന്ന ഒരു മാവുണ്ടായിരുന്നു. അവൻ വീട്ടിൽ നിന്ന് മുറ്റത്തേക്ക് എപ്പോൾ ഇറങ്ങിയാലും മാവിൽ നിന്നും ഒരു മാമ്പഴമെങ്കിലും കഴിക്കും. അത്രയ്ക്കും മാമ്പഴങ്ങൾ ആ മരത്തിലുണ്ട്. നന്ദുവിന് മറ്റുള്ള എല്ലാ മരങ്ങളെക്കാളും ആ മരം വളരെയധികം ഇഷ്ടമായിരുന്നു. അങ്ങനെ, കാലങ്ങൾ കടന്നുപോയി. നന്ദുവും വലുതായി. മാവിനും ഒരുപാട് പ്രായമായി അതിനാൽ മാവിൽ മാമ്പഴം കായ്ക്കുന്നത് പതിയെപ്പതിയെ നിൽക്കാൻ തുടങ്ങി. അങ്ങനെ, മാവിൽ നിന്ന് ഫല ങ്ങൾ കായ്ക്കാത്തതിനാൽ മരം മുറിച്ച് കളയാൻ നന്ദു തീരുമാനിച്ചു. അവൻ വിചാരിച്ചു, ഇത് മുറിച്ച് അവന് കിടക്കാൻ ഒരു വിശാലമായ ഒരു കട്ടിൽ ഉണ്ടാക്കാം എന്ന് വിചാരിച്ചു. പക്ഷേ, ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അപ്പോഴും അവൻ മരം വെട്ടാൻ തന്നെ തീരുമാനിച്ചു. ഇപ്പോഴൊക്കെ, ആ മരത്തിൽ ഒരുപാട് കിളികളും, അണ്ണാനുകളും, പ്രാണികളും ജീവിച്ച് വരുന്നുണ്ട്. നന്ദു മരം മുറിച്ചുകൊണ്ടിരിക്കവെ അവയെല്ലാം നന്ദുവിന്റെ ചുറ്റിലും വന്നു നിന്നു. എന്നിട്ടവരിൽ നിന്ന് അണ്ണാൻ മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു, ദയവുചെയ്ത് നീ ആ മരം മുറിക്കരുത്. നിന്റെ കുട്ടിക്കാലത്ത് ഞങ്ങളെല്ലാവരും നിന്റെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒരുപാട് ഒാർമ്മകൾ നൽകിയിരിക്കുന്നു. ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈയൊരു മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലമില്ലാതെയാകും. നന്ദു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. അപ്പോൾ നന്ദു മരം വെട്ടുവാൻ കോടാലി എടുത്തപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. മരത്തിൽ വലിയൊരു തേനീച്ചകൂട്. നന്ദു തേനീച്ച കൂട്ടിൽ വിരൽ കൊണ്ട് തൊട്ട് രുചിച്ച് നോക്കി. ആ തേനിന്റെ സ്വാദ് അവനിലുള്ള അവന്റെ കുട്ടിക്കാല ത്തെ ഓർമ്മപ്പെടുത്തി. എല്ലാ ജീവികളും വേവലാതിപ്പെട്ടു. എന്തുവില കൊടുത്തും ആ മരത്തിനെ സംരക്ഷിക്കണം എന്ന് തോന്നി. അപ്പോൾ ഒരു തേനീച്ച മുന്നോട്ട് വന്നു കൊ ണ്ടു പറഞ്ഞു, നിനക്ക് ഞാൻ എന്നും തേൻ തരാമെന്ന്. പെട്ടെന്ന് അണ്ണാൻ പറഞ്ഞു, ഞാൻ നിനക്ക് എന്നും കുറച്ച് ധാന്യങ്ങൾ നൽകാമെന്ന്. പക്ഷികൾ പറഞ്ഞു, മധുരമൂറുന്ന പാട്ടുകൾ പാടിതരാമെന്ന്. ഇത് കേട്ടപ്പോൾ നന്ദുവിന് തന്റെ തെറ്റ് മനസ്സിലായി. ഇത് ഒരുപാട് നല്ല കിളികളുടേയും, പ്രാണികളുടേയും, അണ്ണാനുകളു ടേയും താമസസ്ഥലമാണെന്ന്. പെട്ടെന്ന് നന്ദു പറ ഞ്ഞു, ശരി ഞാൻ എന്റെ തെറ്റ് മനസ്സിലാക്കി. ഞാനീ മരം വെട്ടുന്നില്ല. നിങ്ങൾക്കിവിടെ സന്തോഷമായി ജീവിക്കാം. ഇത് കേട്ടതോടെ എല്ലാവരും വളരെയധി കം സന്തുഷ്ടരായി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ