"വി.പി.യു.പി.എസ് കാലടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} ആരോഗ്യമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 5
| color= 5
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

17:00, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കൊറോണ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെ ആണ്. ജീവിതരീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി രോഗാണുക്കളെ തടയാം. സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം. മറ്റെന്തിനെക്കാളും വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴി തുറന്നുകൊടുക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്.

രോഗപ്രതിരോധ ശേഷി കൂട്ടാൻ ചില നിർദ്ദേശങ്ങൾ ആണ് ഈ കുറിപ്പിൽ പറയുന്നത്. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്താം. പച്ചക്കറികളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന് പ്രതിരോധശേഷി കൂട്ടുന്നതാണ്. പച്ചക്കറികൾ കൂടുതൽ കഴിക്കുക എന്നതിന്റെ അർത്ഥം മാംസം പൂർണമായി ഒഴിവാക്കുക എന്നല്ല. സ്വന്തം തീരത്തിന്റെ സ്വഭാവമനുസരിച്ചിട്ടുള്ള ഡയറ്റുകൾ തിരഞ്ഞെടുത്ത് പഴങ്ങളും, പച്ചക്കറികളും, മീനും, ഇറച്ചിയും ആവശ്യാനുസരണം കഴിക്കണം. മാംസാഹാരം കഴിക്കുമ്പോൾ നന്നായി പാകം ചെയ്ത് വേണം കഴിക്കാൻ. അത്പോലെതന്നെ വ്യായാമവും മുഖ്യമാണ്. രാവിലെയുള്ള നടത്തം നമ്മുടെ ശരീരത്തിന് മാത്രമല്ല നമുക്ക് ഒരു ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. ശരീരഭാരം അമിതമായി കൂടാതെയും ശ്രദ്ധിക്കണം. ഉയരത്തിന് അനുസരിച്ചുള്ള ഭാരം ഉണ്ടെന്ന് കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തുക. ഉറക്കം വളരെ പ്രധാനമാണ്. ആരോഗ്യമുള്ള മനുഷ്യൻ ഒരു ദിവസം 8 മണിക്കൂർ എങ്കിലുo ഉറങ്ങണം. വൈകി കിടക്കുന്നതും ഒഴിവാക്കണം. കൃത്യസമയത്ത് ഉറങ്ങി നേരത്തെ ഉണർന്ന് വ്യായാമം ചെയ്യുക. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതെല്ലാം ശീലമാക്കിയാൽ കോവിഡ് 19 നെ നമുക്ക് ചെറുത്തു തോൽപ്പിക്കാം.

വിസ്മയ
6 C വി. പി. യു. പി. എസ്. കാലടി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം