"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം നമ്മുടെ പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം നമ്മുടെ പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെയധികം വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന പല വികസനപ്രവർത്തനങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കാനും കാരണം ആകുന്നുണ്ട്.  

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ആണ് ഈ ഭൂമിയുടെ ഘടനയെത്തന്നെ നിർവചിച്ചിരിക്കുന്നത്. അതുതന്നെയാണ് ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.  

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, വായു, ജലം, അന്തരീക്ഷം തുടങ്ങിയവ ഒരു പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങൾ ആണ്.  അതിനാൽ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.  

18:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണ്ടെടുക്കാം നമ്മുടെ പ്രകൃതിയെ      

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെയധികം വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന പല വികസനപ്രവർത്തനങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കാനും കാരണം ആകുന്നുണ്ട്. കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ആണ് ഈ ഭൂമിയുടെ ഘടനയെത്തന്നെ നിർവചിച്ചിരിക്കുന്നത്. അതുതന്നെയാണ് ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, വായു, ജലം, അന്തരീക്ഷം തുടങ്ങിയവ ഒരു പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങൾ ആണ്. അതിനാൽ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പാടം നികത്തിയാലും കാവുകൾ വെട്ടി നശിപ്പിച്ചാലും കുന്നുകൾ ഇടിച്ചു നിരപ്പാക്കിയാലും വനങ്ങൾ വെട്ടി നശിപ്പിച്ചാലും മാലിന്യകൂമ്പാരങ്ങൾ വന്നു നിറഞ്ഞാലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ ആണ് മാറേണ്ടത്. ഇത്തരം പ്രവർത്തികളിൽ ബോധപൂർവമായ ഇടപെടലുകൾ നടത്താൻ ഇന്നത്തെ തലമുറയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു തലമുറയ്ക്ക് വാസയോഗ്യമല്ലാത്ത വിധം ഈ ഭൂമി മലിനമാക്കപ്പെടും. നമ്മുടെ പൂർവികർ നമുക്ക് കൈമാറിതന്ന ഭൂമിയെ അതേ മനോഹാരിതയോടെ നമ്മുടെ ഇളംതലമുറയ്ക്ക് നൽകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിക്ക് വിനാശം വരുത്തുന്ന യാതൊരു പ്രവർത്തനങ്ങളും നമുക്ക് വേണ്ട എന്ന തിരിച്ചറിവാണ് അത്യാവശ്യം. പരിസ്ഥിതിസൗഹാർദ്ദം ജീവിതരീതിയായി മാറണം. വികസിത രാജ്യങ്ങൾ അനുഭവങ്ങളിലൂടെ അറിഞ്ഞ പാരിസ്ഥിതിക പ്രശ്നങ്ങൾ നമുക്ക് മുൻകൂട്ടി കാണാനും നമ്മുടെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സംരക്ഷണത്തിന് അനുഗുണമാക്കുകയും ചെയ്യുന്നതാണ് ശരിയായ സമീപനം. നമ്മുടെ നാട്ടിലെ പ്രകൃതിസംരക്ഷണ നിയമങ്ങളിൽ അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചു കൊണ്ട് തന്നെ വികസനം നടപ്പിലാക്കാൻ സാധിക്കണം. ഒരു മരം മുറിക്കുമ്പോൾ പകരം ഒന്നോ രണ്ടോ നട്ട് പരിപാലിക്കാനുള്ള ആർജ്ജവത്വം നാം കാണിക്കണം. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആയ പുരോഗതിക്ക് വികസനം അനിവാര്യം ആണ്. അതുകൊണ്ട് തന്നെ പരിസ്ഥിതിയെ ദോഷമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. നിയമമോ നിയമപാലകരോ മൂലമല്ല, നമ്മുടെ കർത്തവ്യമായി കണ്ട് പ്രകൃതിയെ സംരക്ഷിക്കാനുള്ള വിവേകവും സംസ്കാരവുമാണ് ഓരോരുത്തർക്കും ഉണ്ടാവേണ്ടത്. ജനകീയ കൂട്ടായ്മകളിലൂടെയുള്ള അവബോധവും പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഒരുമിച്ചുള്ള പ്രവർത്തനങ്ങളുമാണ് ഏത് പ്രശ്‌നത്തിന്റെയും അടിസ്ഥാന പരിഹാരമാർഗ്ഗം. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി നാമോരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുവാനും പ്രകൃതി സംരക്ഷണ അവബോധം വരുംതലമുറയിൽ വളർത്തിയെടുക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങളും ശീലങ്ങളും പാഠ്യപദ്ധതിയിലുൾപ്പെടുത്തണം. എല്ലാറ്റിനും ഉപരിയായി പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നാമോരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.

Reshma P. S
9 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം