"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ കാടിന്റെ നീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ കാടിന്റെ നീതി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ കാടിന്റെ നീതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാടിന്റെ നീതി
മരങ്ങൾ തിങ്ങിനിറഞ്ഞ വിശാലമായ വനപ്രേദേശം. ആ കാടിന്റെ ശാന്തതയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ആകാശപ്രതിബിംബം മനസ്സിലേറ്റിക്കൊണ്ട് പാഞ്ഞൊഴുകുന്ന കാടിന്റെ സ്വന്തം ദേവദാരു എന്ന നദി. കാട്ടിൽ കാടിന്റെ മക്കളും കാടിനൊപ്പം ഉണ്ടായിരുന്നു. കുറേ ആദിവാസികൾ ആയിരുന്നു അവർ. അവരുടെ ദൈവം കാടായിരുന്നു. അതുപോലെതന്നെയായിരുന്നു അവർക്ക് ദേവദാരു എന്ന നദിയും. അവരുടെ ഏറ്റവും വലിയ സമ്പത്ത് തന്നെ ഇതായിരുന്നു. വളരെ സമാധാനപൂർണമായി അവരവിടെ ജീവിച്ചുവന്നു. അവർ എന്തിനും കാടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. കാട്ടിലെ തേനും ഔഷധങ്ങളും അവർ കാട്ടിനുപുറത്തെ പട്ടണങ്ങളിൽ എത്തിച്ചിരുന്നു. അവയിൽ ഒരിക്കലും മായം കലർന്നിരുന്നില്ല. തികച്ചും ശുദ്ധം. കാട്ടിലെ നദി ആ ആദിവാസികൾക്ക് ദൈവതുല്യമായതിനാൽ തന്നെ വർഷത്തിൽ ഒരു ദിവസം ദേവദാരുവിന്റ പിറവിയായി കരുതി കാട്ടിൽ ആഘോഷങ്ങൾ നടത്തിവന്നിരുന്നു. ഈ ദിവസം അവിടെ വേറെയൊരു വിശേഷം കൂടിയുണ്ട്. ഈ ദിവസം ജനങ്ങളോടായി നദി സംസാരിക്കും. നദിക്ക് ജനങ്ങളോടായി ഒന്നേ പറയാനുള്ളു. ഒരിക്കലും തന്റെ ജനങ്ങളുടെ കണ്ണീർ ഈ മണ്ണിൽ വീഴരുതെന്ന്. അങ്ങനെ ഉണ്ടായാൽ അന്നു താൻ ഇവിടെ നിന്ന് അപ്രത്യക്ഷമാകും എന്ന്. നിങ്ങളുടസന്തോഷത്തിലാണ് എന്റെ ജീവൻ നിലനിൽക്കുന്നത് എന്ന്. ഇവയൊന്നും അവർ ഒരിക്കലുംതെറ്റിച്ചിട്ടില്ല. അങ്ങനെ വളരെ സന്തോഷമായി കാലങ്ങൾ കടന്നുപോയി. പെട്ടന്നായിരുന്നു അത് അവരുടെ കാതുകളിൽ എത്തിയത്. ഇവിടെ സർക്കാർ ഒരു മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ പോകുന്നു എന്നത്. അത് അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ഇതിനെതിരെ അവർ ഊരു മൂപ്പന്റെ നേതൃത്വത്തി ൽ നിരാഹാരം ചെയ്യാൻ തുടങ്ങി. പിറ്റേ ദിവസം സ്ഥലം നോക്കാൻ സർക്കാർ ജീവനക്കാർ അവിടെ എത്തി. ആദി വാസികൾ അവരെ തടഞ്ഞു. പക്ഷേ അതിനു ഫലമുണ്ടായില്ല. ആ ജീവനക്കാർ അവരോടു പറഞ്ഞു "ഇത് സർക്കാരിന്റെ ഉത്തരവാണ്. ഇതിനെതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് ആവില്ല. സിറ്റിയിലെ മാലിന്യങ്ങൾ ഇടാൻ വേറെ സ്ഥലം ഇല്ല. നിങ്ങളെ ഇത് ബാധിക്കില്ല. കുറച്ച് വീടുകൾ മാറ്റണം. പിന്നെ നദി യുടെയും ഉൾകാടിന്റെ കുറച്ച് സ്ഥലവും ഇതിന് മതിയാകും. പതിയെ പതിയെ അവിടെ ഉള്ളവരുടെ പെരുമാറ്റങ്ങൾ മാറിതുടങ്ങി. ഏതോ പകർച്ചാ വ്യാധിബാധിച്ചതു പോലെ. ശരീരമാസകലം വ്രണങ്ങൾ രൂപപ്പെട്ടുതുടങ്ങി.അവരുടെ കണ്ണുനീർ ആ ഭൂമിയിൽ ഇറ്റിറ്റു വീണു. പതിയെ ദേവദാരു അവിടെ നിന്ന് അപ്രത്യക്ഷമായി. അധികാരികളുടെ ആജ്ഞ പോലെ അവിടെ മാലിന്യപ്ലാന്റ് വന്നു. കാലങ്ങൾ കഴിയുംതോറും കാട്ടുപൂക്കളുടെ സുഗന്ധം പരന്നുകൊണ്ടിരുന്ന അവിടെ ചീഞ്ഞഴുകിയ മാലിന്യങ്ങളുടെ ദുർഗന്ധം വമിക്കാൻ തുടങ്ങി. അത് അവർക്ക് അസഹിനീയമായിരുന്നു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ