"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GMLPS13608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംഭാഷണം | color= 4 }} <p> മീനു : മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=കഥ}} |
18:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സംഭാഷണം
മീനു : മാളൂ, നീ അറിഞ്ഞോ.. നമുക്ക് പരീക്ഷയൊന്നുമില്ല. മാളു : എന്തുകൊണ്ട് ? മീനു : ഇപ്പോൾ ഒരു വലിയ രോഗം ലോകത്ത് പടർന്നുപിടിച്ചതായി കേൾക്കാറില്ലേ? മാളു : ആ.. കൊറോണയല്ലേ.. മീനു : അതെ, പത്രവാർത്ത എഴുതുമ്പോൾ കാണാറുണ്ടല്ലോ.. മാളു : അത് ഒരു പകർച്ചവ്യാധിയാണ് . അതുകൊണ്ട് സ്കൂൾ അടയ്ക്കുന്നു. മീനു: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വലോ ടിഷ്യുവോ ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം. മാളു : അതു മാത്രമല്ല, മീനൂ. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇരുപത് സെക്കൻഡ് കഴുകണം. പിന്നെ നല്ല ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം എന്നെല്ലാം ടി.വി.യിൽ കാണാറുണ്ട് . മീനു :അത് ശരിയാണ് . ഇപ്പോൾ പത്രത്തിലും ടി.വി.യിലും കൊറോണയെപ്പറ്റിയുള്ള വാർ ത്തകളാണ് . മാളു :ലോകത്ത് കുറെ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും വിഷമത്തിലാണ് . മീനു : ആരും പുറത്തിറങ്ങരുത് . നമ്മൾ അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്കോ ടവ്വലോ മുഖത്ത് അണിയണം. മാളു : പിന്നെ, പുറത്ത് പോയിവന്നാൽ ആ മാസ്ക് ഉപേക്ഷിക്കണം. മാസ്കിന്റെ ഉൾവശത്തോ പുറംവശത്തോ തൊടരുത് . സൈഡ് ഭാഗത്ത് പിടിക്കുക. ഇതെല്ലാം ടി.വി.യിൽ കാണാറില്ലേ.. മീനു : അത് മാത്രമല്ല, മാളൂ.. പുറത്തു പോയാലും ഒരു കൈ അകലത്തിലേ നിൽക്കാവൂ. കൂട്ടംകൂടി നിൽക്കരുത് . മാളു : കൊറോണ പിടിപെട്ട് ലോകത്ത് ഒരുപാട് ആളുകൾ മരിച്ചു. കുറേ ആളുകൾ ചികിത്സയിലാണ് . മീനു : കേരളത്തിൽ ഈ രോഗം കുറഞ്ഞുവരുന്നുണ്ട് , അല്ലേ.. മാളു : അതെ. ശരിയാണ് മീനൂ.. അത് നമ്മൾ എല്ലാം അനുസരിച്ച് വൃത്തിയോടെ, ചിട്ടയോടെ ജീവിക്കുന്നതു കൊണ്ടാണ് .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ