"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/കൊറോണ നഷ്ടപ്പെടുത്തിയ വേനൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ നഷ്ടപ്പെടുത്തിയ വേനൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
11:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ നഷ്ടപ്പെടുത്തിയ വേനൽക്കാലം
നാളുകൾക്കു ശേഷം അച്ഛൻ വരുകയാണ് ഗൾഫിൽനിന്ന്. ഞാനും അമ്മയും അമ്മുമ്മയും ചേട്ടനും കുടുംബക്കാരും എല്ലാപേരും സന്തോഷത്തിലായിരുന്നു. അച്ഛൻ ഒരാഴ്ചയ്ക്കകം വരും എന്നാണ് വിവരം കിട്ടിയത്. അച്ഛൻ വന്നാൽ പിന്നെ വീട് ഉത്സവപ്പറമ്പ് പോലെയാണ്. കുടുംബകാര്യം കുട്ടികളും സുഹൃത്തുക്കളും കളിയും ചിരിയും, പിന്നെ ഞങ്ങൾ കുട്ടികൾക്ക് ഇതിനേക്കാൾ ഏറെ സന്തോഷം തോന്നിയത് അച്ഛൻ കൊണ്ടുവരുന്ന കാര്യങ്ങളെ കുറിച്ച് ആയിരുന്നു. ഒരു മല പോലെ ആണ് ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നത്, വരുമ്പോൾ അതിൽ നിന്ന് ഒന്നോ രണ്ടോ സാധനങ്ങൾ കൊണ്ടു വരികയും ചെയ്യും. ആ സന്തോഷത്തിന് ഇടയിലായിരുന്നു ആ ഭീതി പെടുത്തുന്ന വാർത്ത നാടാകെ പരന്നത്. "കൊറോണ" എന്ന മാരക രോഗം നമ്മുടെ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും ആ രോഗം കാരണം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു എന്നും അറിഞ്ഞത്. ഞങ്ങൾ ആകെ ഭയപ്പെട്ടു. അച്ഛൻ വരുന്ന രണ്ടു ദിവസം മുമ്പായിരുന്നു ഈ വാർത്ത ഞങ്ങൾ അറിഞ്ഞത്. ആളുകൾ എല്ലാപേരും വീട്ടിൽ അടച്ചുപൂട്ടി ഇരിക്കണമെന്നും പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചു വീട്ടിൽ വരുമ്പോൾ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം എന്നും കർശന നടപടി സ്വീകരിച്ചു. ഇതിനെ തുടർന്ന് ഒരു ജനത കർഫ്യൂ വരുകയും ചെയ്തു. ഈ രോഗം തീരുംവരെ ആവശ്യ സാധനം മാത്രം വിൽക്കപ്പെടുന്ന കടകൾ തുറക്കപ്പെടും എന്നും സർക്കാർ ഉത്തരവിട്ടു. അച്ഛൻ ഇനി എങ്ങനെ ഞങ്ങളുടെ അരികിൽ വരും എന്നായിരുന്നു അടുത്ത ചിന്ത, എന്നാൽ അച്ഛൻ എമർജൻസി ലെറ്റർ കൊടുത്ത് നാട്ടിലേക്ക് വന്നു. പക്ഷേ ആരെങ്കിലും നാട്ടിലേക്ക് വന്നാൽ 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കണം എന്ന് ഒരു നിയമം ഉണ്ടായിരുന്നു. കാരണം ഈ കൊറോണ വൈറസ് വെളി നാടുകളിൽ നിന്നാണ് വരുന്നത് അപ്പോൾ പുറത്തുനിന്ന് വരുന്നവരെ നിരീക്ഷണത്തിൽ ഒരു മുറിയിൽ തിരുത്തണമെന്ന് സർക്കാർ നിയമം ഉന്നയിച്ചു. അതിനാൽ ഞങ്ങൾ അച്ഛനു വേണ്ടി ഒരു മുറി വൃത്തിയാക്കി ഇട്ടു. അവിടെ മാസ്കും ഹാൻഡ് വാഷും സാനിറ്റിസെറും വച്ചു. അച്ഛൻ ഞങ്ങളുടെ വീട്ടുമുറ്റത്ത് വന്നപ്പോൾ നേരെ ആ മുറിയിലേക്ക് ആണ് പോയത്, ഞങ്ങൾ ആ കാഴ്ച നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. ഞങ്ങളുടെ ഫോൺ വിളിച്ചു അപ്പോൾ അച്ഛൻ ഞങ്ങളോട് പറഞ്ഞത് ബന്ധുക്കളോടും സുഹൃത്തുക്കളോടും തന്നെ കാണാൻ വരരുതേ എന്നായിരുന്നു. പിന്നെ ഞങ്ങളും തീരുമാനിച്ചു നാടിനുവേണ്ടി നാട്ടുകാർക്ക് വേണ്ടി ഞങ്ങളുടെ അച്ഛനെ കാണാതിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു കൊറോണ യെ പൊരുതുവാൻ ആയി. മൂന്നുവർഷം കാത്തിരുന്നില്ലേ ഇനി വെറും 14 ദിവസം കൂടെ കാത്തിരിക്കാം. കോവിഡ് -19 കൊറോണാ വൈറസിനെതിരെ നമുക്ക് ഒരുമിച്ചല്ല ഒറ്റയ്ക്ക് പൊരുതാം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ