"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണത്തിന്റെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

14:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
  പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും ഒന്നായി ഭവിക്കുന്നിടത്ത് ജീവിതം സുഖപൂർണമാവുന്നു.ഇതാണ് ഭാരതീയ ദർശനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൃത്രിമവും അധർമ്മ അധർമ്മ പൂരിതമാകുമ്പോൾ പ്രകൃതിയുടെ സന്തുലിത അവസ്ഥ തകർന്നു മനുഷ്യജീവിതം ശിഥിലമാകുന്നു. 

ഭൂമിയും ജലവും വായുവുമെല്ലാം ദുഷിച്ചു പോകുന്നു. ലോകത്തു അശാന്തിയും അസന്തുഷ്ടിയും വർധിക്കുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴേ സ്രേയസ്സുണ്ടാകൂ. ഈ പരമസത്യം നമ്മുടെ എല്ലാ പൗരാണിക കൃതികളും വിവിധ ഘട്ടങ്ങളിൽ വിവിധഭാവങ്ങളിൽ ഉത്‌ഘോഷി ക്കുന്നതായി കാണാം.

             പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും എന്നതായിരുന്നു ഭൗമ ഉച്ചക്കോടിയിൽ  മുഴങ്ങികേട്ട മുദ്രാ വാക്യം. ഇന്നത്തെ ഭൂമിയുടെ പരിസരവാസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായിത്തീർന്നിരിക്കുന്നു എന്ന  സത്യത്തെ പല ലോകരാഷ്ട്രങ്ങളും ഇന്ന് ഉറക്കെ ചിന്തിക്കാനും തുറന്നു പറയാനും തുടങ്ങിയിരിക്കുന്നു. 
          മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നില്ല. ഈശ്വര ചൈതന്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ മനുഷ്യൻ വിമുഖത കാട്ടുന്നു. അവൻ പ്രകൃതിയിൽ നിന്ന് അകന്നു പോകുന്നു. "പ്രകൃതിയുടെ ഹരിതാഭയെ തകർത്തും നീരുറവയെ തീർത്തും പ്രയാണം ചെയ്യുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് അഹങ്കരിക്കുന്നു. "പക്ഷെ പ്രകൃതിയുടെ അപാരമായ ശക്തിയെ അവൻ മറക്കുന്നു. കാട് കരിയുമ്പോൾ, പുഴ വറ്റുകയും, ജലം കിട്ടാതെ കൊടിയ ചൂടിൽ വലയുമ്പോൾ അവൻ നിസ്സഹായനായി നോക്കിനിന്നു വിലപിക്കുകയും ചെയ്യുന്നു. പ്രകൃതിയെ അവഗണിച്ചു തള്ളിയ മനുഷ്യനെ പ്രകൃതി ഇപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യൻ കൂടുതൽ പരിഷ്‌കൃതനാകും തോറും കാടുകൾ കുറന്നു വരുന്നു. കാടുകൾ പലതും മേടുകളാകുന്നു. മഴ  വീഴ്ചയും നദീജല പ്രവാഹവും കാടുകളെ ആശ്രയിച്ചാണി നിരിക്കുന്നത്. വനങ്ങൾ നശിപ്പിക്കുന്നതിന്റെ ഭലമായി മണ്ണൊലിപ്പ് ഉണ്ടാകുന്നു, ഉരുൾ പൊട്ടൽ ഉണ്ടാകുന്നു. മഴ ലഭിക്കാതെ വരുമ്പോൾ ശുദ്ധ ജലം അപൂർവ വസ്തുവായി മാറുന്നു. മലിനജലം കുടിക്കേണ്ടതായി വരുന്നതിനാൽ മനുഷ്യനെ മാറാരോഗങ്ങൾ പിടികൂടുന്നു. 
                മനുഷ്യൻ കടൽ ജലത്തെയും മലിനമാക്കിക്കൊണ്ടിരിക്കുന്നു. എണ്ണപ്പാടങ്ങളിൽ നിന്നും അശ്രദ്ധ മൂലം ഒഴുകി  വരുന്ന എണ്ണ കട്ടകളായി കടലിൽ ഒഴുകി നടക്കുന്നു. ഇതിന്റെ ഫലമായി കടൽ സസ്യങ്ങളുടെ വളർച്ച മുരടിച്ചു പോകുന്നു. തന്മൂലം ഓക്‌സിജന്റെ  ഉത്പാദനം വളരെ കുറയുന്നു. 
            വ്യവസായവൽക്കരണവും വികസനവും മനുഷ്യനു  വേണ്ടിയാണെങ്കിൽ അതിൽ നിന്നുണ്ടാവുന്ന ദോഷഫലങ്ങളെ നിയന്ത്രിക്കാനും നമുക്ക് കഴിയണം. മനുഷ്യൻ പുകവലിയിലൂടെ പുറത്തു വിടുന്ന ചെറു പുക ചുരുളുകൾ തുടങ്ങി വാഹനങ്ങൾ പുറന്തള്ളുന്ന പുക ഉൾപ്പടെ ആറ്റം പരീക്ഷണത്തിലൂടെ വിസർജിക്കപ്പെടുന്നു മാരക വസ്തുക്കൾ വരെ മനുഷ്യനെ ഇഞ്ചിഞ്ചായി കാർന്നു തിന്നു കൊണ്ടിരിക്കുകയാണ് മനുഷ്യൻ പ്രകൃതിയുമായി കൂടുതൽ കൂടുതൽ ഇണങ്ങാനും അതിലൂടെ പ്രകൃതിയുടെ അനുഗ്രഹങ്ങൾ തേടാനും ശാന്തിയും സന്തുഷ്ടിയുമുള്ള ഒരു ലോകം സംജാതമാകാനും ഇട വരുത്തണം.
അ‍ഞ്ജന ജെ എസ്
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം