"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/സത്യത്തിൻറെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സത്യത്തിൻറെ ഫലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 41: | വരി 41: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
19:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സത്യത്തിൻറെ ഫലം
ഒരിടത്ത് വേലു എന്ന ദരിദ്രനായ ഒരു മരംവെട്ടുകാരൻ ജീവിച്ചിരുന്നു. ഒരുദിവസം വേലു മരംവെട്ടുവാൻവേണ്ടി കാട്ടിലൂടെ നടന്നുപോകുമ്പോൾ വഴിയിൽ ഒരു സഞ്ചി കിടക്കുന്നത് കണ്ടു. വേലു അത് തുറന്നുനോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. സഞ്ചിനിറയേ സ്വർണ്ണവും രത്നവും. സന്തോഷത്തോടെ വേലു സഞ്ചിയുംകൊണ്ട് മുന്നോട്ടുനടന്നു. ആ സമയം ഒരു മരത്തിൻറെ ചുവട്ടിൽ ഒരു വൃദ്ധയായ സ്ത്രീ എന്തോ പരതുന്നുണ്ടായിരുന്നു. വേലു ചോദിച്ചു "എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്"? വൃദ്ധ പറഞ്ഞുഃ "എൻറെ മകൻറെ മുഴുവൻ സമ്പാദ്യങ്ങളും അടങ്ങിയ ഒരു സഞ്ചി നഷ്ടപെട്ടു അത് തിരയുകയാ". വേലു സഞ്ചി അവർക്കുനേരേ നീട്ടി. അത് കണ്ടപ്പോൾ വൃദ്ധക്ക് സമാധാനമായി അവർ സന്തോഷത്തോടെ മടങ്ങി. എന്നാൽ വേലുവിന് സങ്കടംതോന്നി. അവൻ സത്യസന്ധതകാണിച്ചിട്ടും അവർ ഒരു നന്ദിവാക്കുപോലും പറഞ്ഞില്ലല്ലോ എന്ന്. വിശന്നുതളർന്ന് വേലു മരത്തിൻറെ ചുവട്ടിൽ ഇരുന്നു. വിശപ്പ് കാരണം അവൻ ചുറ്റുപാടും നോക്കി. ഒരു പഴം പോലും അവിടെയെങ്ങും കാണുന്നില്ല. അവൻ മുകളിലെക്കു നോക്കിയപ്പോൾ ഒരു മരത്തിന് മുകളിൽ ഒരു പഴുത്ത പഴം നിൽക്കുന്നു. വേലു മരത്തിൽകയറി ആകെയുള്ള പഴവും പറിച്ചുകൊണ്ട് തേഴേക്ക് വന്നു. ആ സമയം വിശന്ന് തളർന്ന് ഒരു വൃദ്ധൻ അതുവഴിവന്നു. വേലു സ്വന്തം വിശപ്പ്മറന്ന് ആ പഴം വൃദ്ധന് കൊടുത്തു. സന്തോഷത്തോടെ അയാൾ മടങ്ങി. വേലു വിശപ്പോടുകൂടി തൻറെ കുടിലിലേക്ക് മടങ്ങി. എന്നാൽ വേലു അത്ഭുതപ്പെട്ടു. തൻറെ കുടിൽനിന്നസ്ഥാനത്ത് ഒരു മനോഹരമായ കൊട്ടാരം. പെട്ടെന്ന് ആകാശത്ത്നിന്നും ഒരു അശരീരിവന്നു. "നിൻറെ സത്യസന്ധതയ്ക്കുള്ള എൻറ സമ്മാനമാണ് ഈ കൊട്ടാരം നീ ധനികനായി ജീവിക്കുക." പിന്നീടുള്ള കാലം വേലു ധനികനായി ജീവിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ