"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം വേണം ജീവിക്കാനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം വേണം ജീവിക്കാനായി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം വേണം ജീവിക്കാനായി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:50, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം വേണം ജീവിക്കാനായി
ലോകമാസകലം രോഗങ്ങളുടെ പിടിയിൽ അമരുന്ന ആസുരകാലമാണിത്. കൊറോണയും നിപ്പയും കോളറയും ടൈഫോയ്‌ഡും സാർസും ഒക്കെ മഹാമാരിയായി മനുഷ്യസമൂഹത്തിൽ മരണം വിതയ്ക്കുമ്പോൾ നാം മനസിലാക്കേണ്ടത് ഈ രോഗങ്ങളുടെ പിന്നിൽ മനുഷ്യന്റെ കരങ്ങൾ ഉണ്ട് എന്നതാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ഭീഷണിയാകുന്ന പ്രവൃത്തിയാണ് മനുഷ്യർ സമൂഹത്തിൽ ചെയ്തുകൂട്ടുന്നത്. വ്യക്തി ശുചിത്വമില്ലായ്മയും സമൂഹ ശുചിത്വത്തിന്റെ അപര്യാപ്തതയും ലക്കും ലഗാനുമില്ലാത്ത ഭക്ഷണക്രമവും ജീവിതരീതിയും മനുഷ്യനെ മഹാരോഗത്തിന്റെ പടുകുഴിയിൽ തള്ളുന്നു. പ്രകൃതിയെ നശിപ്പിച്ചും വികസനത്തിന്റെ പേരിൽ മനുഷ്യൻ ചെയ്ത് കൂട്ടുന്ന ക്രൂരതകളും മനുഷ്യന്റെ നിലനില്പിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. ഇത്തരം ശീലങ്ങളും ക്രൂരതകളും അവസാനിപ്പിച്ചാൽ മാത്രമേ രോഗങ്ങളും ദുരന്തങ്ങളും ഇല്ലാത്ത ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളു. സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തിയെടുക്കണം. സമൂഹം മലിനമാകാതിരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുകയാണ് ആദ്യ കടമ്പ. നമ്മുടെ വീടും പരിസരവും ശുചിയായി ഇരിക്കാനാണ് നാം ആദ്യം ശ്രദ്ധിക്കേണ്ടത്. വീട്ടിലെ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്‌കാരിക്കാൻ നാം പഠിക്കണം. അടുക്കള മാലിന്യങ്ങൾ പച്ചക്കറി കൃഷിക്കും ബയോഗ്യാസ് നിർമ്മാണത്തിനും ഉപയോഗിക്കാം. മലിനജലം മറ്റ് ഇടങ്ങളിലേക്ക് ഒഴുക്കി വിടാതിരിക്കാൻ ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ തുപ്പാനും മലമൂത്ര വിസർജനം നടത്താനും പാടില്ല എന്ന വസ്തുത വിദ്യാർത്ഥിതലം മുതൽ വളർത്തിയെടുക്കണം. ജലാശയങ്ങളും മണ്ണും പ്ലാസ്റ്റിക്കും മാറ്റ് കീടനാശിനികളും കൊണ്ട് മലിനമാക്കാതെ പ്രകൃതിക്ക് ഇണങ്ങും വിധം ജൈവകൃഷിയിലൂടെ ജീവിതമാർഗങ്ങൾ കണ്ടെത്താൻ നാം പരിശ്രമിക്കണം. സാമൂഹ്യശുചിത്വത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തി ശുചിത്വവും. ഒരു മനുഷ്യനെ സംബന്ധിച്ച് കുളി, പ്രാഥമിക കർമ്മങ്ങൾ എന്നിവയും ശുചിത്വമുള്ള വസ്ത്രങ്ങളും പ്രധാനമാണ്. എങ്ങനെ സമൂഹത്തിനും അവനവനും വേണ്ടി ജീവിക്കാൻ നാം തയാറായാൽ കാൻസർ മുതലായ മരകരോഗങ്ങളിൽ നിന്നുപോലും മോചനം നേടാൻ നമുക്ക് കഴിയും. വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതെ കൊതുകുനശീകരണത്തിന് മുൻതൂക്കം നൽകിയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചും മുന്നോട്ട് നീങ്ങാൻ നാം പരിശ്രമിക്കണം. ഇങ്ങനെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാൽ കൊറോണ ഉൾപ്പടെയുള്ള ഏത് മഹാമാരിയെയും തോൽപ്പിക്കാൻ നമുക്ക് ആകും. ശാരീരിക അകലവും സാമൂഹിക ഒരുമയും കൊണ്ട് നമുക്ക് ഈ ദുരന്തത്തെ തൂത്തെറിയാനാകും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം