"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/മണ്ണിനെ സ്നേഹിച്ച മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

22:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണിനെ സ്നേഹിച്ച മനുഷ്യൻ

കേരങ്ങളും മാമലകളും പുഴകളും ഒക്കെ ചേർന്ന് പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന കേരളം. അവിടെ മണ്ണിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന തന്റെ ഓജസ്സും തേജസ്സും ഈ മണ്ണാണ് എന്ന നിർവൃതിയിൽ കാലം കഴിച്ചിരുന്ന നമ്മുടെ പൂർവികർ. ഇന്നും ഈ ഓർമ്മകളാണ് മലയാളികളുടെ സമ്പത്ത് .കാലചക്രം ഉരുളുകയാണ് .മണ്ണും മനുഷ്യനും മാറി ,നാടും നഗരവും മാറി . മലയാളി മണ്ണിനെ മറന്നു തുടങ്ങിയിരിക്കുന്നു . ചേറും ചെളികളും ഇന്ന് പുസ്തകത്താളുകളിലെചിത്രങ്ങളിൽ ഒതുങ്ങിപ്പോയി.

വാസ്തവത്തിൽ ഇന്ന് യഥാർത്ഥ മലയാളി എവിടെയാണ് ?മണ്ണിനെ മണമുള്ള മനുഷ്യരായിരുന്നു നമ്മുടെ നാടിനെ ദൈവത്തിൻറെ സ്വന്തം നാട് ആക്കിയത് .ഒരിക്കലും ചതിക്കാത്ത മണ്ണിനെ തന്നെ പ്രാണനോളം അവർ സ്നേഹിച്ചിരുന്നു .ഒരു ജീവിതകാലം മുഴുവൻ മണ്ണിലിറങ്ങി പണിയെടുക്കാൻ അവർ മടികാണിച്ചില്ല.

അവിടെ നിന്നാണ് ഇന്നത്തെ അമേരിക്കൻ സംസ്കാരത്തിന് പിറകെ പായുന്ന പച്ച പരിഷ്കാരിയിലേക്കുള്ള മനുഷ്യന്റെ പരിണാമം .ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ആശങ്ക മാത്രമാണ് ബാക്കിയാകുന്നത്.എഴുപതുകളുടെ അന്ത്യത്തിൽ ഉണ്ടായ ആഗോള കമ്പനി വൽക്കരണത്തിന്റെ അലയൊലികൾ നമ്മുടെ നാട്ടിലും പ്രകടമാകുന്നു . പ്രതാപത്തിന്റെ കയ്പും മധുരവും മലയാളി രുചിച്ചു തുടങ്ങിയിരിക്കുന്നു. ലോകം മുഴുവൻ കുതിച്ചു പായുമ്പോൾ ആ മാറ്റത്തിന്റെ ആഴം നമ്മുടെ മനസ്സിനും പ്രകടമാകും .തീർച്ചയായും പുരോഗമനം ആവശ്യമാണ്.

പ്രകൃതിയുടെ ചൂഷണവും പരിസ്ഥിതിപ്രശ്നങ്ങളും നമ്മുടെ നൂറ്റാണ്ടിന്റെ ശാപമായി കഴിഞ്ഞു.ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ എന്ന് നമ്മെ കാലം പഴിക്കും.

തിരിഞ്ഞു നോക്കേണ്ട സമയം ആയി. തിരിച്ചു നടക്കേണ്ട സമയമായി. മാറ്റം കൊതിക്കുന്ന മലയാളി മാറേണ്ടത് മുന്നോട്ടു തന്നെയാണ് .പക്ഷേ പിന്നിലാണ് ആ മുന്നേറ്റം എന്ന് തിരിച്ചറിയുന്നിടത്താണ് വിജയം .കവിയും കലാകാരനും മാത്രമല്ല ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു നീതിക്കായി കേഴുന്ന മണ്ണിനെ .സ്നേഹിച്ചു മറന്ന മണ്ണിലേക്ക് ഓരോ മലയാളിയും തിരിച്ചെത്താൻ തയ്യാറാകട്ടെ. ആരോഗ്യമുള്ള ,സംസ്കാരമുള്ള, സുന്ദരമായ മലയാള സംസ്കാരത്തിന് സ്നേഹിക്കാം മണ്ണിനെ .എല്ലാം മറന്ന് നാമും മാറട്ടെ മണ്ണിനെ സ്നേഹിക്കുന്ന മലയാളിയായി.....

അൻസ. ടി.ആർ
2 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം