"പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

15:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

നാം നിയന്ത്രിക്കും ഈ മഹാമാരിയെ.

           ഇതുവരെ കണ്ടിട്ടേയില്ലാത്ത മരണം വിതയ്ക്കുന്ന മഹാമാരി. ഒരു ലക്ഷത്തിലേറെ പേർ മരിച്ചു വീഴുന്നു. എല്ലാവരെയും ആശങ്കയിലാഴ്ത്തിയ ദാരുണമായ സംഭവം. കൊറോണ എന്ന ഭീകര വൈറസ് ബാധ. സ്കൂളുകൾ പൂട്ടുന്നു, പരീക്ഷകൾ റദ്ദാക്കുന്നു, രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നു, കേന്ദ്രം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു, ജനങ്ങൾ മാസ്ക് ധരിക്കുന്നു, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ തുടങ്ങി, ജനങ്ങൾ ഒരു മീറ്റർ അകലം പാലിച്ചു തുടങ്ങി ഇതൊക്കെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളാണ്. കേരളത്തിൽ ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നതു കൊണ്ടാണു ഈ വൈറസ് ബാധയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നമുക്കു സാധിച്ചത്. .ഈ രോഗത്തിനെതിരെയുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ലോകത്തിന് നിയന്ത്രിക്കാനാകുന്നില്ല. വിദേശ രാജ്യങ്ങളിൽ ഓരോ 24 മണിക്കൂർ കഴിയുമ്പോഴും ആയിരത്തിലേറെ പേർ മരിച്ച് വീഴുകയാണ്. എന്നാൽ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ രോഗവിമുക്തരാവുന്നുമുണ്ട്. ധാരാളം പേർ രോഗവിമുക്തരാവുന്നത് കേരളത്തിലാണ്. ഓരോ ദിവസം കൂടുംതോറും ലോകത്ത് രോഗം കൂടി കൂടി വരുകയാണ്. മരണവും.സർക്കാർ കടകളിൽ നിന്ന് സൗജന്യ അരി വിതരണം ചെയ്തു. എല്ലാ റേഷൻ ഉടമകൾക്കും എല്ലാ തരത്തിലുള്ള സാധനങ്ങളും സർക്കാർ ഏർപ്പെടുത്തി.റോഡുകളിലും  പൊതുയിടങ്ങളിലും പോലീസുകാർ രാവും പകലും മാറി മാറി തന്റെ രാജ്യ സേവനത്തിനായി അണിനിരന്നു. ആരോഗ്യ പ്രവർത്തകരും രാജ്യ സേവനത്തിനായി പങ്കാളികളായി. അനാവശ്യ സർവീസ് നടത്തിയവരെേ ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ഇങ്ങനെ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതു കൊണ്ടാണ് ഒരു പരിധി വരെ  ഈ വൈറസ്  ബാധയെ തടഞ്ഞു നിർത്താൻ നമുക്കു സാധിച്ചത്. നിർദ്ദേശങ്ങൾ അനുസരിച്ചു ലോകമെമ്പാടുമുള്ള മനുഷ്യർ വീട്ടിലിരുന്നാൽ ഈ രോഗം പടരുന്നത്  കുറച്ചെങ്കിലും തടയാമായിരുന്നു. ഏറ്റവും നല്ലത് വീട്ടിൽ തന്നെ ഇരിക്കുന്നതാണ് 
 stay home stay safe
മയൂഖ .വി.ആർ
7 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം