"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 26003 | | സ്കൂൾ കോഡ്= 26003 | ||
| ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} | {{verified1|name=pvp|തരം=ലേഖനം}} |
16:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുഭവക്കുറിപ്പ്
2019 ന്റെ അവസാന ആഴ്ചകളിലോ 2020 ന്റെ ആദ്യത്തെ ആഴ്ചകളിലോ ആണ് കൊറോണ അഥവാ കോവിഡ്-19 വൈറസിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് . ചൈനയിലെ വുഹാൻ നഗരത്തിൽ കൊറോണ രോഗം പടർന്നുപിടിക്കുന്നു എന്ന ടെലിവിഷൻ വാർത്തകളാണ് കൊറോണ വൈറസിനെ കുറിച്ചുള്ള അറിവ് എനിക്ക് ആദ്യമായി പകർന്നു നൽകിയത് . ചൈനയിലും ഇറ്റലിയിലും രോഗം പടർന്നു പിടിക്കുന്നു എന്ന വാർത്ത അൽപ്പം ആശങ്കപ്പെടുത്തിയെങ്കിലും അത് അങ്ങ് ദൂരെ ആണല്ലോ ,അത് നമ്മളെ ബാധിക്കില്ലല്ലോ എന്ന് ആശ്വസിച്ചു . പക്ഷെ പ്രതീക്ഷകളെ മാറ്റി മറിച്ച് കൊണ്ട് മാർച്ച് മാസത്തിൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടു . രോഗം ബാധിച്ചവരുടെ എണ്ണം ഉയർന്നു തുടങ്ങിയപ്പോൾ സർക്കാർ സ്കൂളുകൾക്ക് അവധി നൽകി . ഇനി പരീക്ഷകൾ ഇല്ല ...... ജൂൺ ഒന്നിന് എല്ലാവരും പുതിയ ക്ലാസ്സുകളിലേക്ക് ......... കുട്ടികളായ ഞങ്ങൾക്ക് സന്തോഷമായിരുന്നു .പിനീടുള്ള ഒരാഴ്ച്ചക്കാലം കളികളും തമാശകളുമായി കടന്നുപോയി . മാർച്ചുമാസം പകുതി കഴിഞ്ഞപ്പോഴേക്കും ഇന്ത്യയിലും സ്ഥിതി വഷളായിത്തുടങ്ങിയിരുന്നു .ആദ്യം കേരള സർക്കാരും തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര സർക്കാരും സമ്പൂർണ "ലോക്ക് ഡൌൺ" പ്രഖ്യാപിച്ചു . ഹർത്താലുകൾ ആഘോഷമാക്കുന്ന നമ്മൾ മലയാളികൾക്കെന്ത് ലോക്ക് ഡൌൺ ? ഇതായിരുന്നു ആദ്യ ദിവസങ്ങളിലെ മനോഭാവം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വെറുതെ വീട്ടിലിരിക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലായി . വീടിനു പുറത്തുള്ള കളികൾ പറ്റാതെ വന്നത് കൊണ്ട് ചിത്രരചനയും നിറം കൊടുക്കലും അടുക്കളയിൽ അമ്മച്ചിയെ സഹായിക്കലുമൊക്കെയായി സമയം ചിലവഴിക്കാൻ തുടങ്ങി. മാതാപിതാക്കളും ആരോഗ്യപരിവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ടു വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ചു ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ശീലമാക്കി . പക്ഷെ എനിക്കു അധികം പേടി തോന്നിയില്ല .പ്രളയവും നിപ്പയുമൊക്കെ അതിജീവനം ചെയ്ത നമ്മൾ ഈ ദുരന്തവും മറികടക്കും എന്നൊരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു . ഒരു മലയാളിയായതിൽ എനിക്ക് അഭിമാനം തോന്നിയ കുറെയേറെ നിമിഷങ്ങൾ ഈ ലോക്ക് ഡൌൺ കാലം സമ്മാനിച്ചു . കൊറോണ രോഗത്തെ നേരിടുന്ന കാര്യത്തിൽ നമ്മുടെ കൊച്ചു കേരളം ഇന്ത്യയ്ക്കും ലോകത്തിനു തന്നെയും മാതൃകയായി . ദേശിയ മാധ്യമങ്ങളും അന്തർദേശിയ മാധ്യമങ്ങളും കേരളത്തെ വാനോളം പുകഴ്ത്തി . കോറോണയെ ഇത്രയും ഫലപ്രദമായി നേരിട്ട , സൗജന്യ ചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണം കൂടി നൽകിയ , സാമൂഹ്യ അടുക്കള എന്ന ആശയം നടപ്പിലാക്കിയ വേറൊരു സ്ഥലം ഈ ലോകത്തി തന്നെയുണ്ടാകുമോ ? അതെ , ഇത് കേരളമാണ് , ദൈവത്തിന്റെ സ്വന്തം നാട് . ഈ കാലവും കടന്നു പോകും , ഈ കൊറോണ ദുരന്തവും നമ്മൾ അതിജീവിക്കും . ഭയമല്ല , ജാഗ്രതയാണ് വേണ്ടത് . സുരക്ഷിതരായിരിക്കാം, ... ആരോഗ്യമുള്ളവരായിരിക്കാം ......സാമൂഹിക അകലം പാലിക്കാം...... കണ്ണികൾ മുറിക്കാം...... ഈ മഹാമാരിയെയും ഒറ്റകെട്ടായി അതിജീവിക്കാം.........
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം