"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/നഗരത്തിലെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഗരത്തിലെ ഗ്രാമം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ആനി ബി
| പേര്= ആനി ബി
| ക്ലാസ്സ്=X1 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂൾ പുല്ലുവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂൾ പുല്ലുവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 1049
| സ്കൂൾ കോഡ്= 44011
| ഉപജില്ല= നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം

06:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഗരത്തിലെ ഗ്രാമം

ഫോണിലെ ബാറ്ററി ചാർജ് തീർന്നിരിക്കുന്നു. അവിടം മുഴുവൻ ചാർജർ നോക്കിയിട്ട് കിട്ടിയില്ല. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. ഇത്രനേരം മുറിയിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. ഇനി കാലൊന്നു നിർത്തണം. അവൻ വീടിനു ചുറ്റും നടന്നു. ദൂരെയായി വല്യച്ഛൻ കൃഷി ചെയ്യുന്നുണ്ടായിരുന്നു. വല്യച്ഛൻ അവനെ അങ്ങോട്ട് വിളിച്ചു. ഗോമൂത്ര ത്തിന്റെയും ചാണകത്തിന്റെയും മുഷിപ്പൻ മണമാണവിടെ. പക്ഷേ ഇപ്പോൾ സമയം തള്ളിനീക്കാൻ മറ്റു വഴിയില്ലാത്തതിനാൽ അവൻ അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു. വിചാരിച്ച അത്ര മോശമല്ലവിടെ. ചീരയും തക്കാളിയും തുടങ്ങി മത്തങ്ങ വരെ മുളച്ചു നിൽക്കുന്നു. പലപ്പോഴും യൂട്യൂബിലും ഗൂഗിളിലും ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നതും ആസ്വദിക്കുന്നതും ഇതാദ്യമായിരുന്നു. വെള്ളമൊഴിക്കാനുള്ള പൈപ്പ് അവനെ ഏൽപ്പിച്ച ശേഷം വല്യച്ഛൻ കടന്നുകളഞ്ഞു. ഇളക്കിയിട്ട മണ്ണിലേക്ക് വെള്ളം കലരുമ്പോൾ ഉണ്ടാകുന്ന പ്രത്യേക മണം അവൻ അനുഭവിച്ചു. അവന്റെ കയ്യിലുള്ള ഒരുപാട് വിലകൂടിയ പെർഫ്യൂമുകൾക്ക് നൽകാൻ പറ്റാത്ത പ്രത്യേക സുഗന്ധം. പൈപ്പ് അടച്ചു വച്ച ശേഷം തൊടിയിലേക്ക് ഇറങ്ങി. പലതരം പൂക്കൾ പൂത്തുനിൽപ്പുണ്ട്. കാറ്റിലാടുന്ന അവയെ കാണാൻ ഒരു പ്രത്യേക ചന്തമാണെന്ന് തോന്നുന്നു. ആ കാറ്റിന് പൂക്കളുടെ മണം കലർന്നിട്ടുണ്ട്. കുഞ്ഞുനാളിൽ കണ്ടുവളർന്ന ആൽക്കിളിയും തിത്തിരിപക്ഷിയും അണ്ണാനും ചിത്രശലഭവും ഒക്കെ അവിടെ ധാരാളമുണ്ട്. ഇത്രനാൾ ഇവയെ എന്തുകൊണ്ടാ കാണാതെ പോയതെന്ന് അവൻ അത്ഭുതപ്പെട്ടു. തനിക്കു ചുറ്റും ഇത്രയും മനോഹര ചിത്രങ്ങളുണ്ടെന്ന് അവൻ ഇന്നാണ് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അമ്മ പറമ്പിൽനിന്ന് പറിച്ചെടുത്ത കപ്പ,മുളക് ചമ്മന്തിയുമായി ചേർത്ത് കൊണ്ടുവന്നു. ഇത്രനാളും ഫാസ്റ്റ് ഫുഡ് കഴിച്ചു മരവിച്ചിരുന്ന നാക്കുകളായിരുന്നു അവന്റേത്. പാറിപറക്കുന്ന കിളികളെ നോക്കി അവൻ കപ്പ വായിലേക്കിട്ടു. 'ടിക്ക്-ടിക്ക്-ടിക്ക്'. ഫോണിലെ അലാറം കേട്ട് അവൻ ഉറക്കത്തിൽ നിന്നുണർന്നു. അപ്പോഴേക്കും കഴിക്കാൻ ബർഗർ എത്തിയിരുന്നു. കണ്ടതൊക്കെ സ്വപ്നമായിരുന്നോ? ഈ നഗരത്തിലെ ഫ്ലാറ്റിൽ കഴിയുന്ന അവന് പ്രകൃതി എന്നത് പാറപൊട്ടിക്കുന്ന ക്വാറികളായിരുന്നു. അതിനപ്പുറത്ത് പച്ചപ്പട്ടുടുത്ത സുന്ദരിയായ പ്രകൃതിയെ കാണാൻ അവനു കഴിഞ്ഞിട്ടില്ല. എല്ലാം നാം തന്നെ നശിപ്പിച്ചു. അവൻ ആ പുകയുന്ന നഗരത്തെ നോക്കി നെടുവീർപ്പിട്ടു.

ആനി ബി
9 B ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്ക്കൂൾ പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ