"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/അക്ഷരവൃക്ഷം/എന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ..ജി.എച്ച്.എസ്.എസ്.ആലുവ/അക്ഷരവൃക്ഷം/എന്റെ ജീവിതം എന്ന താൾ ഗവ. ജി.എച്ച്.എസ്.എസ്. ആലുവ/അക്ഷരവൃക്ഷം/എന്റെ ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

12:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ജീവിതം

ഒരിക്കലും ഇല്ലെന്ന മനസ്സിന്റെ മുഴക്കങ്ങൾ അറിയാതെ പറയുന്നതാണെന്റെ ജീവിതം...
 ഒരു പാഴ് ഇലയായികൊഴിയുന്നു
എന്റെ മനസ്സിന്റെ വിലപ്പെട്ട ഓർമ്മകൾ...

 ഓരോ ദിനങ്ങളിലും നീറുന്നതെൻ നെഞ്ചകം എന്റെ ജീവിതം എത്ര ദുഷ്കരം..
ഓരോ പഴമൊഴി കേൾക്കിലും
 എന്റെ ഹൃദയം വിതുമ്പിടുന്നതെന്തിനോ..

ഓരോ ഇരവിലും കാണുന്ന സ്വപ്നങ്ങൾ ഓരോ ദിനങ്ങളിലും വന്നണയുന്നു ..
ഇന്നെന്റെ ദുരിതമാം ജീവിത കോണിൽ ഉലയുന്നു ദുഃഖത്തിൽ ആഞ്ഞിലി പൂമരം

 സങ്കട പർവ്വത പടവുകളിൽ ഒരു അഭയാർത്ഥിയായിരിപ്പൂ ഞാൻ
 എന്നും നിലാവിന്റെ പുഞ്ചിരി പൂമുഖം കാണുന്നു നൊമ്പരമി തെന്റെയുള്ളിൽ

പാലാഴിയെക്കുറിച്ചോർക്കുമ്പോഴും പാൽ മുളംതണ്ടിനെ യോർക്കുമ്പോഴും തെളിയുന്നതേയില്ല ഇന്നെന്റെ പൂമുഖം തെളിയാത്തതെന്തേ അറിയില്ലെനിക്ക്...
 

അമൃത എം
10 എ ജിജിഎച്ച്എസ്എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത