"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:12, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിസംരക്ഷണം

പ്രകൃതിയാണ് മനുഷ്യന്റെ അഭാജ്യഘടകം. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല. പ്രകൃതി അമ്മയാണ്. സഹോദരിയാണ് കൂട്ടുകാരിയാണ് മനുഷ്യനെ ജീവൻ നിലനിൽക്കുന്നത് പ്രകൃതിയിലാണ്. പ്രകൃതിയാണ് നമ്മുടെ ജീവിതം പ്രകൃതി മാതാവിന്റെ കയ്യിലാണ് നമ്മുടെ ജീവിതവും ജീവനും. പ്രകൃതിയെ സംരക്ഷിക്കുക പ്രകൃതി മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.
പ്രകൃതിയെ സംരക്ഷിക്കുക എന്നത് ജീവിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എന്നാൽ ഈ കാലഘട്ടത്തിൽ എല്ലാവരും പ്രകൃതിയെ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. പഴയ തലമുറകളിൽ ഉള്ളവർ പ്രകൃതിയെ മാതാവായി കണ്ടു ഒരു മാതാവിനെ പോലെ സ്നേഹിക്കുകയുംപഴയ പരിപാലിക്കുകയും ചെയ്തു. എന്നാൽ തലമുറകൾ മാറുന്നതിനനുസരിച്ച് പ്രകൃതിയെ മനുഷ്യർ വെറുക്കാൻ തുടങ്ങി. പ്രകൃതി നശിക്കുന്ന ഘടകങ്ങൾ ഓരോന്നായി അവർ ചെയ്തു തുടങ്ങി. പ്ലാസ്റ്റിക് കത്തിക്കൽ മരങ്ങൾ വെട്ടൽ,വയൽ നികത്തൽ, മാലിന്യം നിക്ഷേപിക്കാൻ, കുന്നിടിക്കൽ, വനനശീകരണം, പാറ പൊട്ടിക്കൽ, കീടനാശിനികളുടെ ഉപയോഗം എന്നിവയാണ് പ്രകൃതി നശിക്കുന്നതിനു ഉതകുന്ന ഘടകങ്ങൾ. ഇതൊക്കെ പറഞ്ഞ് ധാരാളം ഘടകങ്ങൾ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് ഇതിന്റെ ഫലമായി പ്രകൃതി നശിച്ചുപോകുന്നു തടയണം

നമുക്ക് പ്രകൃതിയിൽ ജീവിക്കുന്ന നിലയിൽ ചില പ്രവർത്തനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം

  • കാർബൺ സൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വിടുന്ന പ്രവർത്തികൾ തടയാം.
  • മാലിന്യം പുഴയോരത്തും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കാതിരിക്കാം
  • പ്ലാസ്റ്റിക് കത്തിക്കരുത്
  • തട്ടുതട്ടായി കൃഷിചെയ്യാം
  • വയൽ നികത്താതിരിക്കുക്ക
  • കുന്നിടിക്കരുതേ
  • മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക
എന്നീ പ്രവർത്തനങ്ങളിലൂടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം ഇവയ്ക്കു പുറമേ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു നമുക്ക് പ്രകൃതിയെ സംരക്ഷിക്കുവാനും അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പ്രവർത്തനങ്ങൾ അതിലെ ജീവജാലങ്ങളും വളരെ അപകടം. ഭൂമി സൂര്യനിൽ നിന്നും ഒരു കുട പോലെ സംരക്ഷിക്കുന്ന ഓസോൺ പാളിയിൽ വിള്ളൽ സംഭവിക്കാൻ ഇതേ കാരണമാകും. വിവിധ പ്രവർത്തനങ്ങളിലൂടെ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് കടന്നുപോകുന്നു. റഫറിജി റേറ്റുകൾ സ്പ്രേ എന്നിവയുടെ ഉപയോഗം മൂലം അന്തരീക്ഷത്തിലേക്ക് കാർബൺഡൈഓക്സൈഡ് പ്രവേശിക്കുകയും ഓസോൺ പാളിയിൽ വിള്ളൽ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് വിള്ളൽ സംഭവിച്ചാൽ സൂര്യനിൽനിന്നുള്ള കടുത്ത പ്രകാശവും കടുത്ത ചൂടും ഭൂമിയിലേക്ക് പതിക്കുന്നു തുടർന്ന് ഭൂമി നശിച്ചുപോവുകയും ചെയ്യുന്നു,
സസ്യങ്ങൾ മനുഷ്യന് ഉപകാരപ്രദമാകാറുണ്ട്. ഉദാഹരണം പ്രകാശസംശ്ലേഷണം. സസ്യങ്ങൾ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന പ്രവർത്തനമാണ് പ്രകാശസംശ്ലേഷണം പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകം ഹരിതകം, സൂര്യ പ്രകാശം, ജലം, കാർബൺഡയോക്സൈഡ് എന്നിവയാണ്. പ്രകാശസംശ്ലേഷണം നടക്കുന്നത് ഹരിത ക ണങ്ങളിൽ ആണ്. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങൾ ഓക്സിജൻ പുറംതള്ളുകയും ഗ്ലൂക്കോസിനെ ഇലകളിൽ സംഭരിക്കുകയും ചെയ്യുന്നു പിന്നീട് അന്നമായും മാറുന്നു ഇത്തരത്തിൽ മനുഷ്യനാവശ്യമായ ഗ്ലുകോസും (പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, ഫ്രക്ടോസ്, സുർക്രോസ് ) മനുഷ്യ ശ്വസനത്തിന് ആവശ്യമായ ഓക്സിജനും പ്രകാശസംശ്ലേഷണത്തിൽ ലഭിക്കുന്നു,br>

പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം ബോധ്യമായി ഇല്ലേ പ്രകൃതിയെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് ഇല്ലെങ്കിൽ നമ്മൾ എല്ലാവരും നശിച്ചുപോകും പ്രകൃതിസംരക്ഷണം നമ്മുടെ അടിസ്ഥാന കർത്തവ്യമാണ്. പ്രകൃതിയെ സംരക്ഷിക്കുക. നമ്മുടെ ഉത്തരവാദിത്വം പാലിക്കുക.

അബിനവ് ജയൻ
9 B സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം