"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി.. എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി.. എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna) |
(വ്യത്യാസം ഇല്ല)
|
21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതി അമ്മയാണ്. എന്നാൽ ആരും തന്നെ അത് ഓർക്കാറില്ല എന്ന് മാത്രമല്ല എങ്ങിനെയൊക്കെ ആ അമ്മയെ നശിപ്പിക്കാമോ അതെല്ലാം മനുഷ്യൻ ചെയ്യുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാകും. ആരോഗ്യത്തിനും വ്യക്തി ശുചിത്വത്തിനും വളരെ പ്രാധാന്യം നൽകുന്നവരാണ് മനുഷ്യൻ. എന്നാൽ തന്റെ ചുറ്റുമുള്ള പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് അവർക്കു ഒരു ബോധ്യവുമില്ല. പുഴകൾ കൈയ്യടക്കിയും മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും മനുഷ്യർ അവന്റെ സ്വകാര്യ താൽപ്പര്യങ്ങൾ നടപ്പിലാക്കുന്നു. ഇതിനെല്ലാം അവർ പറയുന്ന ഒരു പേരുണ്ട് വികസനം. മനുഷ്യൻ മാത്രം ഭൂമിയിൽ വസിക്കുന്ന ഒരു സങ്കൽപ്പത്തേയാണോ വികസനം എന്ന് പറയുന്നത്? മനുഷ്യന്റ കണ്ടുപിടുത്തങ്ങളിലേറെയും തന്റെ ജീവിത സൗകര്യത്തെ പുഷ്ടിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ളതാണെല്ലോ. ആർഭാട പൂർണമായ ജീവിതത്തിൽ കോടിക്കണക്കിനു മനുഷ്യർ വലിച്ചെറിയുന്ന ദുരുപയോഗ സാധനങ്ങൾ ടൺ കണക്കിനാണ്. ഇപ്പോൾ നഗരങ്ങൾ മലിനീകരണത്തിന്റെ മാരക ഫലം അനുഭവിച്ചു വരുന്നു. നമ്മുടെ ചെറിയ കേരളവും മലിനീകരണത്തിന് ഒട്ടും തന്നെ പിന്നിലല്ല. ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യങ്ങളുടെ നാട് എന്ന് പറയണ്ട ദുരവസ്ഥയാണ് മലയാളികൾക്ക് വന്നു ചേർന്നിരിക്കുന്നത്. കേരളത്തിലെ മിക്ക പാതകളുടെ ഓരത്തിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഉപയോഗശൂന്യമായ പൊതികൾ കാണാവുന്നതാണ്. ഇതിനെല്ലാം കാരണം മനുഷ്യരാണ്. മനുഷ്യരുടെ ദുഷ്പ്രവർത്തികൾക്കു കാരണമായി പ്രകൃതി തന്ന തിരിച്ചടിയാണ് മഹാ പ്രളയവും കൊടും വരൾച്ചയും പകർച്ച വ്യാധികളും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ രാജ്യാന്തര മുഖമായി മാറിയ ഗ്രെറ്റയെ പോലെ ഒരുപാടു ഗ്രെറ്റമാർ ഇനിയും വരേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ജലവും അനുഭവിക്കാനുള്ള അവകാശമുണ്ട് . ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതും നമ്മുടെ കടമയാണ് .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം