"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 4
| color= 4
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

11:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും പ്രകൃതിയും...

മനുഷ്യനുള്ള കാലം മുതൽ തുടങ്ങിയതാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. അവന്ന് ആവശ്യമുള്ളതൊ ക്കെയും പ്രകൃതി അവന്ന് നൽകി. എന്നാൽ നൂറ്റാണ്ടുകൾ പിന്നിടുംതോറും മനുഷ്യവർഗം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും വളരെ ക്രൂരമായി ചൂഷണം ചെയ്യാൻ തുടങ്ങി. ലോകത്ത് വന്നപോയിട്ടുള്ള എല്ലാ മഹാ മാരികൾക്കും എല്ലാ പ്രകൃതി ദുരന്തത്തിനും പിന്നിൽ മനുഷ്യവർഗ്ഗത്തിന്റെ കയ്യൊപ്പുണ്ട്. പ്രകൃതിയിലെ നല്ലതിനെയൊല്ലാം അവൻ കൂടുതൽ ഭംഗി ആക്കാൻ അതിൽ കൃത്രിമവും ചേർത്ത് മനോഹരമാക്കി ഭക്ഷിച്ചു. അങ്ങനെ അവന്റെ ആരോഗ്യത്തെയും അവൻ സ്വയം ഇല്ലാതാക്കി. മനുഷ്യരെപ്പോലെ ഇത്രയും സ്വാർത്ഥരായ മറ്റൊരു വർഗം വേറെ കാണില്ല. ഇന്ന് ലോകത്തെ വിറപ്പിച്ച കൊണ്ടിരിക്കുന്ന കോറോണക്ക് പോലും പിന്നിൽ മനുഷ്യന്റെ തന്നെ പ്രവർത്തിയാണ് കാരണം. പ്രകൃതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും സംരക്ഷിക്കേണ്ട ചുമതല മനുഷ്യൻ തന്നെയാണ് ഉള്ളത്. അതിൽ എപ്പോയൊക്കെയും അവൻ മാറ്റം വരുത്തുന്നുവോ അപ്പോയൊക്കെ അവ രണ്ടും മനുഷ്യന്ന് എതിരിൽ വരും. പ്രക്രതിയെ അമിതമായി ചൂഷണം ചെയ്യാതെയും സ്വയം ആരോഗ്യത്തെയും എപ്പോഴാണോ അവൻ ശ്രദ്ധിക്കുന്നത് അന്ന്മുതൽ പ്രകൃതിയും അവന്റെ ആരോഗ്യമെന്ന സമ്പത്തും അവനോട് കൂടെ ഉണ്ടാവും. ഇനിയും ഇതുപോലുള്ള മഹാമാരികൾ വരാതിരിക്കാൻ സ്വയം ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാം. ഭംഗിയെ മാറ്റിനിർത്തി ആരോഗ്യമുള്ളതിനെ ഭക്ഷിക്കാം അതിലൂടെ സ്വയം പ്രതിരോധം നേടിയെടുക്കാം നാളത്തെ നല്ലൊരു തലമുറക്കായി ഇന്ന് തന്നെ ചെയ്ത് തുടങ്ങാം.


Muhammad Adnan. K
5 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം