"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആഗോള താപനവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

15:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും ആഗോള താപനവും

അടുത്ത കാലത്ത് ആഗോള താപനം ഭീതിജനകമായ വിധം വർധിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയാണ് അന്തരീക്ഷ താപം വർധിക്കാൻ തുടങ്ങിയത് .കല്ക്കരി, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതാണ് ഇതിനു പ്രധാന കാരണം. അവയുടെ കൂടുതലായുള്ള ഉപയോഗം മൂലമുണ്ടാകുന്ന വാതകങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന കവചം ഭൂമിയിൽ നിന്നുള്ള ചൂടിനെ അനന്തവിഹായസ്സിലേക്കു പടരാതെ തടഞ്ഞു നിർത്തുന്നു.അതു കൊണ്ടാണ് ഹരിത ഗൃഹ വാതകങ്ങൾ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്

അന്തരീക്ഷ താപം വർധിക്കുന്നതിൻ്റെ ഫലമായി കടലിൽ നിന്നുണ്ടാകുന്ന നീരാവിയും വ്യവസായശാലകളിൽ നിന്നുള്ള പൊടിപടലങ്ങളും ഭൂമിക്കു ചുറ്റും രൂപപ്പെടുന്ന കവചത്തിൻ്റെ ഭാഗമായിത്തീരുന്നു.ഇവയുടെ അംശം കൂടുന്നതനുസരിച്ച് അന്തരീക്ഷ താപം വർദ്ധിക്കും.ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങളിൽ 5.8% ഇന്ത്യയിൽ രൂപപ്പെടുന്ന താണ്. കാർബൺ വാതകങ്ങളുടെ പുറം തള്ളൽ പ്രകൃതിയിൽ ഉണ്ടാകുന്ന അപകടകരമായ മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണ്.മഴ, വേനൽ തുടങ്ങിയ കാലങ്ങൾ ഇതുമൂലംമാറ്റമുണ്ടാകുന്നു. അത്ഭുതകരമായ പ്രകൃതി സംവിധാനങ്ങൾ തകിടം മറിയുന്ന അവസ്ഥയാണത്. അന്തരീക്ഷത്തിൽ വർദ്ധമാനമാകുന്ന കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക് സൈയ്ഡ്, മീഥൈൻ, നൈട്രജൻ വാതകൾ, എ.സിയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന കോറോഫ്ളൂറോ കാർബൺ തുടങ്ങിയവയും അവ മൂലമുണ്ടാക്കുന്ന താപവും മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവികൾക്കും അതിജീവന പ്രശ്നമുണ്ടാക്കുന്നു. ഈ വാതകങ്ങളുടെ അളവു കൂടുമ്പോൾ സൂര്യരശ്മികളെ തടഞ്ഞു നിറുത്തുന്ന ഓസോൺ വലയത്തിൽ അഥവാ ലെയറിൽ വിള്ളലുണ്ടാവുകയും അതിലൂടെ ഹാനികര മായ സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന് ഇടവരുകയും ചെയ്യുന്നു. ജീവികൾക്ക് ഇതുകൊണ്ടുണ്ടാക്കുന്ന അപകടം വളരെ വലുതാണ്.

ചില ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിക്കാനും ആഗോള താപനം ഇട വരുത്തുന്നു. താങ്ങാനാവാത്ത ചൂടിൽ സസ്യലതാദികൾക്കും വംശനാശം സംഭവിക്കാം. കാർഷിക മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ അത് സൃഷ്ടിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. വർദ്ധമാനമായ ആഗോള താപനത്തിൻ്റെ വോറൊരു പരിണത ഫലം ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകുകയും തന്മൂലം കടലിലെ ജലനിരപ്പ് അപകടകരമായ വിധം ഉയരുകയും ചെയ്യും എന്നതാണ്.കൂടാതെ, മഞ്ഞുമലകളിൽ വസിക്കുന്ന ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിക്കുകയും ചെയ്യും. ക്രമാതീതമായി ഉയരുന്നതാപം മൂലം കടുത്ത വറുതി, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ വൻ ദുരന്തങ്ങൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നല്കുന്നുണ്ട്.

പ്രീത.ആർ.എഫ്
10 ബി ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം