"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ അവയവദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:05, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അവയവദാനം ഇന്നത്തെ പരിസ്ഥിതിയിൽ


അവയവദാനമെന്നത് മഹത്തായ ദാനം തന്നെയാണ് എന്ന് നാമേവരും നിസ്സംശയം സമ്മതിക്കും. പക്ഷേ 'അവയവദാനത്തിന്റെ പ്രാധാന്യം ഇന്നത്തെ പരിസ്ഥിതിയിൽ' എന്ന ചിന്ത എന്നെ മറ്റൊരു തലത്തിലേയ്ക്കാണ് കൂട്ടിക്കൊണ്ടു പോയത്. ഇന്നത്തെ പരിതസ്ഥിതിയുടെ ഏറ്റവും വലിയ സവിശേഷത, അത് പ്രധാനമായും പരിസ്ഥിതിയുടെ നേർക്കാഴ്ചയാണെന്നതാണ്. മനുഷ്യരാശിയുടെ ഉത്ഭവം തൊട്ട് രോഗങ്ങളുടെ ചരിത്രവും ആരംഭിക്കുന്നു. പക്ഷേ ശാസ്ത്രത്തിന്റെ വളർച്ച എല്ലാരോഗങ്ങളെയും ചെറുത്ത് തോല്പിച്ച് മനുഷ്യന്റെ ശരാശരി ആയുസ്സ് വർദ്ധിപ്പിച്ചതിന്റെ ചിത്രങ്ങളാണ് കഴിഞ്ഞനൂറ്റാണ്ടുകൾ നൽകുന്നത്. എന്നാൽ പിന്നീട് ഒരു ഘട്ടത്തിൽ നാം തന്നെ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ- ആഗോളതാപനം, ഓസോൺപാലിയിലെ വിള്ളലുകൾ, അന്തരീക്ഷമലിനീകരണം, കീടനാശിനികളുടെ അമിതപ്രയോഗം ഇവയെല്ലാം ചേർന്ന് മനുഷ്യന്റെ ആരോഗ്യവും ആയുസ്സും കുറയ്ക്കുന്ന ഒരു ഘട്ടവുമുണ്ടായി.ആധുനിക ശാസ്ത്രം ഇതിന് പരിഹാരങ്ങൾ പലതും കണ്ടെത്തി എങ്കിലും ഈ പരിസ്ഥിതി മാറ്റങ്ങൾ നമ്മുടെ പ്രധാന അവയവങ്ങളായ ഹൃദയം,വൃക്ക,ശ്വാസകോശം,കരൾ ഇവയെയൊക്കെയാണ് ബാധിച്ചത്.അവയവങ്ങളുടെ കേടുപാടുകൾ പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ പറ്റാത്ത അവസ്ഥ അതാണ് ഇന്നത്തെ പരിസ്ഥിതിയിൽ നാം നേരിടുന്ന മുഖ്യമായ ആരോഗ്യ പ്രശ്നം. ഇതാണ് നമ്മുടെ സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചത്. തലച്ചോറിന് മരണം സംഭവിച്ച് നശിച്ച് പോകുന്ന അവയവങ്ങൾ മറ്റൊരാളിൽ വീണ്ടും ജീവന്റെ തുടിപ്പുകൾ നിലനിർത്തുന്നത് ആധുനിക സമൂഹത്തിന്റെ ജൈവസിദ്ധാന്തം തന്നെയാണ്. ജീർണ്ണിച്ച് പോയേക്കാവുന്ന തന്റെ അവയവങ്ങൾ അയാൾ പോലും അറിയാതെ മറ്റൊരാൾക്ക് പുതുജീവൻ നൽകുമ്പോൾ അത് മാനവരാശിക്കു മഹത്തായ ഒരു സന്ദേശം കൂടി നൽകുന്നു. ഇന്നത്തെ പരിസ്ഥിതിയിൽ ഏറെ പ്രസക്തിയുള്ള സന്ദേശം മറ്റൊന്നുമല്ല, ആധുനിക ഉന്നതിയിലും ജാതി-മത-വർഗ്ഗ-ദേശ ചിന്തകൾക്കുമേൽ പരസ്പരം കൊല്ലുന്ന മനുഷ്യൻ പകർന്നുകൊടുക്കുന്ന മഹത്തായ സ്നേഹത്തിന്റെ സന്ദേശം തന്നെയാണ്. അതുകൊണ്ടു തന്നെ അവയവദാനം ഇന്നത്തെ പരിസ്ഥിതിയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്.

നന്ദന എസ് നായർ
9D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം