"പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:57, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി പരിപാലനം

എല്ലാ ജീവജാലങ്ങളുടെയും നിലനില്പിന്റെയും പ്രാഥമിക അടിസ്ഥാന ഘടകമാണ് പരിസ്ഥിതി. അതിനായി പരിസ്ഥിതി പരിപാലനം അത്യാവശ്യമാണ്. ജലം, വായു, മണ്ണ്, സസ്യങ്ങൾ, ജന്തുജാലങ്ങൾ ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയുടെ സുപ്രധാന ഘടകങ്ങളാണ്. ജനസംഖ്യാവർദ്ധനവ്, നിരക്ഷരത, വനനശീകരണം തുടങ്ങിയ ചില ഘടകങ്ങൾ പരിസ്ഥിതി പരിപാലനത്തിന് ഹേതുവായി മാറുന്നു.

വിവേകശാലികൾ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യർ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെയും പരിസ്ഥിതിയെയും പരമാവധി ചൂഷണം ചെയ്യുന്നു. എല്ലാവരും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക. അതുവഴി ആഗോള സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതിദിനാചരണത്തിന്റെ ലക്‌ഷ്യം.

പരിസ്ഥിതി പരിപാലനത്തിന് പരിസ്ഥിതി മലിനീകരണം ഇല്ലായ്മചെയ്യേണ്ടതാണ്. പ്രധാന പരിസ്ഥിതി മലിനീകരണങ്ങളാണ് വായുമലിനീകരണം , ശബ്ദമലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം വ്യവസായ വിപ്ലവത്തിലൂടെ മനുഷ്യൻ പുരോഗതി നേടിയപ്പോൾ അന്തരീക്ഷ മലിനീകരണവും ശുദ്ധജലമലിനീകരണവും വർദ്ധിച്ചു. റോഡുഗതാഗതവും ഫാക്ടറികളും വർദ്ധിച്ചപ്പോൾ അന്തരീക്ഷത്തിൽ വർദ്ധിച്ചതോതിൽ വിഷപ്പുക ഉണ്ടാകുകയാണ് ചെയ്തത്. അത് രോഗങ്ങളിലേക്കു എത്തിച്ചു. പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചു.

അൽജാദ് ബി എസ്സ്
6 ബി പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം