"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/മടങ്ങാം പ്രകൃതിയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മടങ്ങാം പ്രകൃതിയിലേക്ക് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= ഗിഫ്റ്റി മരിയ സ്റ്റീഫൻ  
| പേര്= ഗിഫ്റ്റി മരിയ സ്റ്റീഫൻ  
| ക്ലാസ്സ്= PLUS ONE   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= +1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

11:21, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മടങ്ങാം പ്രകൃതിയിലേക്ക്

ഭൂമിയെ ഹരിതാഭമാക്കുന്ന ഓരോ സസ്യങ്ങൾ എന്തിന്റെയൊക്കെയോ മായാത്ത ഓർമ്മകളായി തോന്നാറില്ലേ...

ഒരു കുളിർതെന്നലായി നറുഗന്ധമായി ഏതോ ചിതയിൽ ദഹിപ്പിക്കപ്പെട്ട ഓർമ്മകൾക്ക് പുതുജീവനായി അത് പുനർജീവിക്കുന്നു. പ്രകൃതി മനുഷ്യജീവിതത്തിന്റെ പ്രേരകശക്തിയാണെന്ന് നിസ്സംശയം പറയാം. പ്രകൃതിയുടെ സൗന്ദര്യാനുഭൂതിയെ ആസ്വദിക്കാത്തവരായി ആരുണ്ട് ഭൂമിയിൽ? ആരുമുണ്ടാകാനിടയില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ വ്യക്തിയുടെ ജീവിതത്തിന് എന്ത് മേന്മയാണുണ്ടാകുക. വെറും നിഷ്ഫലമായ ജീവിതം നിസ്സംശയം പറയാനാകും. പ്രകൃതിയുടെ മാറിൽ പറ്റിച്ചേർന്ന് ആ സ്‌നേഹ ലാളനയെ ഹൃദയത്തോടടുപ്പിച്ച് ദുഃഖങ്ങളെയും സന്തോഷങ്ങളെയും സമർപ്പിച്ച് കൊണ്ടുള്ള ജീവിചം എത്ര മനോഹരം. വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അപ്പുറമാണത്. ഇന്നത്തെ മനുഷ്യരുടെ തിരക്കേറിയ ജീവിതയാത്രയിൽ പ്രകൃതി അമർന്നരയുകയാണ്. സ്വാർത്ഥലാഭങ്ങൾക്കും സുഖഭോഗങ്ങൾക്കും ഇടയിൽ കത്തിയമരുന്നത് പാവം പരിസ്ഥിതി തന്നെ. ആ സാന്ത്വന കുളിർ തെന്നലിനു പകരം വയ്ക്കാൻ എന്തുണ്ട്? കളകളാരവം മുഴക്കി സ്വച്ഛമായി ഒഴുകുന്ന കാട്ടരുവികളും, ഹരിതാഭമായ കുന്നുകളും, സമതലങ്ങളും, കിളികളുടെ നാദവും, പ്രകൃതിയിൽ നിന്നല്ലാതെ എവിടെ നിന്നു സ്വായത്തമാക്കാൻ കഴിയും?

മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിവിധ പ്രകൃതിഅതിനെ തിരിച്ചറിയാതെ പോകുന്നതാണ് ജീവിതത്തിലെ പരാജയങ്ങൾക്ക് നിദാനം.മനുഷ്യൻറെ നിലനിൽപ്പിന് കാരണം തന്നെ പരിസ്ഥിതി ആണെന്ന് എന്ന് പറയേണ്ടതില്ലല്ലോ. നിലനിൽക്കുന്ന പ്രകൃതിയുടെ അടിവേര് ഇളക്കി അതിൽനിന്നും ആനന്ദം കണ്ടെത്തുന്ന സ്വാർത്ഥത നിറഞ്ഞ മനുഷ്യരുടെ പ്രതി നിധികൾ ആണ് ഞാനും ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം.. ഓരോ മാവും കടപുഴകി നിലം പതിക്കുമ്പോൾ അതിനു കാരണമായത് ഞാനല്ലേ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ ഇതിലും എത്രയോ മടങ്ങ് ഭംഗിയോടെ പ്രകൃതി നമുക്കുചുറ്റും നില നിന്നേനെ. കഴിഞ്ഞ തലമുറ നമുക്കായി പരിപാലിച്ചു നൽകിയ പ്രകൃതിയെ ആസ്വദിക്കുമ്പോൾ നാം ഓർക്കേണ്ട ഒന്നുണ്ട്. അടുത്ത തലമുറയുടെ യുടെ നിലനിൽപ്പിന് എങ്കിലും ഒരു വൃക്ഷത്തൈ സമ്പാദ്യമായിട്ടുണ്ടാകുന്നു. ഓരോ സസ്യവും പഴയകാല ഓർമ്മകൾ പകർന്നു തരുന്നു. ആരുടെയൊക്കെയോ ബാക്കിപത്രങ്ങൾ, " ശ്യാമ സുന്ദര കേര കേദാര ഭൂമി" എന്ന പി. ഭാസ്കരൻ്റെ വരികൾ ആലപിക്കാൻ പോലും അർഹത നമ്മളിലില്ലാതിരിക്കുന്നു. ഭൂമിയ്ക്ക് കോട്ടം തട്ടാത്ത പ്രകൃതിയ്ക്ക് ഹാനിയാ കാത്ത അനേകം വികസന പദ്ധതികളുണ്ടെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്ന വികസനമാണ് നാം ഇഷ്ടപ്പെടുന്നത് നമ്മുക്കോരോരുത്തർക്കും വരുന്ന തലമുറയ്ക്കും അത്യന്താപേക്ഷിതമാണ് പരിസ്ഥിതിയെന്ന നിശ്ചയദാർഢ്യം ഓരോ പൗരൻ്റേയും സിരകളിൽ ആളിപടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "നാളെ ചെയ്യാം എന്ന് പറഞ്ഞ് അവധി വെയ്ക്കുന്നതിന് പകരം ഇന്ന് എന്തുകൊണ്ട് ചെയ്തു കൂടാ എന്ന് ചിന്തിക്കുന്നിടത്താണ് വിജയം" ഈ മഹാ രഹസ്യം മറക്കാതെ പരിസ്ഥിതി പരിപാലനത്തിന് ഇറങ്ങിത്തിരിച്ചു കൊണ്ട് പരിസ്ഥിതി ദുരന്തങ്ങളേയും അത്യാഹിതങ്ങളേയും ചെറുക്കുന്നവരാകാം.

ഗിഫ്റ്റി മരിയ സ്റ്റീഫൻ
+1 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം