"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി
ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പരിസ്ഥിതി. പുലരി, സന്ധ്യ,  നിലാവ്, നക്ഷത്രങ്ങൾ, തോടുകൾ, വയലുകൾ, വെള്ളച്ചാട്ടം, മലകൾ, കാടുകൾ, പലതരം ഫലങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു. ഇവയെല്ലാം ആസ്വദിക്കാനുള്ള കഴിവും സർഗശേഷിയും ഏറ്റവും കൂടുതൽ ഉള്ളത് നമ്മൾ മനുഷ്യർക്കാണ്. പ്രകൃതി എന്നത് ഭൂമി എന്ന മാതാവിന്റെ വരദാനമാണ്. അത് മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ജീവിതത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഊർജ്ജം പകരുന്നത് ഭൂമിയുടെ സൗന്ദര്യം ആണ്. പരിസ്ഥിതി നമുക്കായി ഒരുക്കിയ സൗന്ദര്യം ആസ്വദിക്കുമ്പോൾ ജീവിതം മനോഹരമാകുന്നു. സൗന്ദര്യത്തിന് ഉത്സവമാണ് ചുറ്റും. പരിസ്ഥിതിയുടെ സൗന്ദര്യം ഏറ്റവുമധികം ആസ്വദിക്കുന്നത് കവികളാണ്, അത് അവരുടെ കലാസൃഷ്ടിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വിടർന്നുനിൽക്കുന്ന ഓരോ പൂവിനും ഉണ്ട് അതിന്റെ തായ് സൗന്ദര്യം. 
                പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും ഓരോ വസ്തുക്കളെയും ആശ്രയിച്ചാണ് മറ്റുള്ളവർ കഴിയുന്നത്. ഓരോന്നിനെയും നിലനിൽപ്പ് മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതിയിലെ ജന്തുജാലങ്ങളുടെ ഭക്ഷ്യശൃംഖല തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. എന്നാൽ മനുഷ്യരിൽ പലരും പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല എന്ന സത്യം മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾ ആണ് പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നതും നശിപ്പിക്കുന്നതും. കുന്നുകൾ ഇടിച്ചു മരങ്ങൾ വെട്ടിയും പാടങ്ങളും തോടുകളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ പടുത്ത ഉയർത്താൻ തിടുക്കം കാട്ടുന്ന ആരും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട നഷ്ടങ്ങളിൽ നിന്ന് ഒന്നും ഇനിയും നാം പാഠം ഉൾക്കൊണ്ടിട്ടില്ല. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകള പുഴകളേയും തടാകങ്ങളുടെയും നിർമ്മലനീകരിക്കാൻ നമുക്ക് കഴിയണം. പ്രകൃതിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്, അതുപോലെ ബാക്കിയുള്ളവരും കൂടി ആകണം. പ്രകൃതിയിൽ നിന്ന് നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോഴുള്ളത് നിലനിർത്താൻ നമുക്ക് കഴിയണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.


ദേവിക .എ .എസ്=
9 A വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം