"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നറിയപ്പെടുന്നു. ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ്. ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതാണ്. പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവീയ ഘടകങ്ങൾക്കും അജീവിയ ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ദൃഢമാണ്. നദികളും സസ്യജാലവും ജീവജാലവും മണ്ണും വായുവും എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ജീവിയവും അജീവീയവുമായ ഓരോ ഘടകങ്ങൾക്കും നമ്മുടെ ജീവിതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. പരസ്പരാശ്രയത്വമാണ് നിലനില്പിന് ആധാരം. എന്നാൽ പരിസ്ഥിതിയുടെ ഭാഗമായ മനുഷ്യൻ അത് മറന്ന് പോകുന്നു. പുഴകളെയും മരങ്ങളെയും കുന്നുകളെയും വയലുകളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ ഓരോന്നും പരിസ്ഥിയുടെ നിലനിൽപ്പിന്റെ കണ്ണികളാണ്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. കാടും മേടും കാട്ടാറുമെല്ലാം ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ഇവയെക്കൂടാതെ നമുക്ക് നിലനിൽപില്ല. ഇവയെ നശിപ്പിക്കാതെ നിലനിർത്തേണ്ടതും നാം ഓരോരുത്തരുടെയും കർത്തവ്യമാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം