"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മാരിയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മാരിയെ തുരത്താം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മാരിയെ തുരത്താം
നമ്മുടെ നാടിന നടുക്കിയ ഒരു വൈറസ് ബാധ. ഓർമ്മയിൽ ഇത് ആദ്യം മഹാമാരിയെ തടുക്കാം കരുതലോടെ. ശരീരംകൊണ്ട് അകലം പാലിച്ചും, മനസ്സുകൊണ്ട് അടുത്തും നമുക്ക് നേരിടാം ഈ കൊറോണയെ....ലോകം മുഴുവൻ ഭീതിയോടെ ഓടിക്കളിക്കുന്ന മഹാമാരിയായ ഈ കൊറോണയെ നമുക്ക് നേരിടാം ഒത്തൊരുമയോടെ.....നമുക്ക് മാർഗദർശിയായി നമ്മോടൊപ്പം നിൽക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ആയിര കണക്കിന് പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ഇതിനെക്കാളും ഒക്കെ ഉപരി സ്വന്തം മെയ്യും മനസ്സും കുടുംബവും മറന്നു ഓരോ ജീവനും വേണ്ടി പോരാടുന്ന നല്ലവരായ ഡോക്ടർമാർ ദൈവത്തിന്റെ സ്വന്തം മാലാഖ മാരായ നഴ്സുമാർ ഇങ്ങനെയുള്ള ഓരോരുത്തരുടെയും പ്രവർത്തനം നമ്മുടെ നാടിന്റെ രക്ഷയാണ്... നാമോരോരുത്തരുടെയും രക്ഷയാണ്.. നമ്മളിൽ ഒരാളായി നമുക്ക് വേണ്ടി പോരാടാൻ ഈ നല്ലവരായ നാടിന്റെ സാമൂഹിക പ്രവർത്തകന്മാർ ഉള്ളപ്പോൾ നമുക്ക് ഓരോരുത്തർക്കും അവരോടൊപ്പം ചേരാം. നമ്മുടെ നാടിനുവേണ്ടി, നമുക്ക് ഓരോരുത്തർക്കും വേണ്ടി, നമ്മുടെനാളേക്ക് വേണ്ടി നമുക്കും ഒത്തുചേരാം ഇവർക്കൊപ്പം. വീടിന് പുറത്തിറങ്ങാതിരിക്കുക , കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, കണ്ണ് , മൂക്ക്, വായ എന്നിവിടങ്ങളിൽ കൈകൊണ്ട് തൊ ടാതിരിക്കുക. അനാവശ്യമായി പുറത്തു പോകാതിരിക്കുക, പ്രത്യേക ആവശ്യങ്ങൾക്കായി പുറത്തു പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക സർക്കാർ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക എന്നീ കാര്യങ്ങളിലൂടെ നമുക്ക് പരമാവധി രോഗത്തെ ചെറുത്തു നിർത്താൻ ആവുന്നതാണ്. നിയമങ്ങൾ കൃത്യമായും നാം ഓരോരുത്തരും പാലിക്കാൻ കടപ്പെട്ടിരിക്കുന്നു ഈ അവസരത്തിൽ. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാൽ തന്നെ നമുക്ക് കിട്ടുന്ന ഓരോ നിർദ്ദേശങ്ങളും നാം പാലിക്കേണ്ടതുണ്ട്. ഈ മഹാമാരി ഈ ഭൂമുഖത്തുനിന്ന് തന്നെ മാറിക്കിട്ടാൻ നാം വീട്ടിൽ തന്നെ ഇരിക്കേണ്ട തുണ്ട്. ഭയമല്ല വേണ്ടത്.. ജാഗ്രതയാണ്... നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി നമ്മുടെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ, രാപ്പകൽ കഷ്ടപ്പെടുന്ന ഓരോരുത്തർക്കും, ആരോഗ്യമന്ത്രി യോടും, ആരോഗ്യ പ്രവർത്തകരോടും, ഓരോ പോലീസ് ഉദ്യോഗസ്ഥരോടും, ഡോക്ടേഴ്സ് നോടും, ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് ഒരു ഇന്ത്യക്കാരനായി ജനിച്ചതിൽ, കേരളം എന്റെ സ്വന്തം നാടാണ് എന്ന് പറയുന്നതിൽഞാനിന്നു വളരെയധികം അഭിമാനം കൊള്ളുന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം