"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
<p> | <p> | ||
ഇതിനിടയിൽ രാവും പകലും എന്നില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസുകാർ എന്നിവരുടെ സമർപ്പണത്തെ എത്ര തൊഴുതാലും മതിയാവില്ല. കേരളം കോവിഡ് 19 എന്ന രോഗത്തെ അതിജീവിക്കുന്നതിനു പിന്നിൽ ഇവരുടെ പരിശ്രമമാണ് നമുക്കും ശുചിത്വം പാലിച്ചുകൊണ്ട് ഒപ്പം ചേരാം.</p> | ഇതിനിടയിൽ രാവും പകലും എന്നില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസുകാർ എന്നിവരുടെ സമർപ്പണത്തെ എത്ര തൊഴുതാലും മതിയാവില്ല. കേരളം കോവിഡ് 19 എന്ന രോഗത്തെ അതിജീവിക്കുന്നതിനു പിന്നിൽ ഇവരുടെ പരിശ്രമമാണ് നമുക്കും ശുചിത്വം പാലിച്ചുകൊണ്ട് ഒപ്പം ചേരാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഷ്മിയ എസ് | | പേര്= ആഷ്മിയ എസ് |
11:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
'Break the Chain' നമ്മൾ ഇപ്പോൾ എവിടെ നോക്കിയാലും കാണുകയും കേൾക്കുകയും ചെയ്യുന്ന വാചകം. ശുചിത്വത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന വാക്കുകൾ. എന്താണ് ഇതിന് ഇപ്പോൾ പ്രസക്തി ? അതേ, നമുക്ക് എല്ലാവർക്കും അറിയാം ഒന്നു തുമ്മാൻ എടുക്കുന്ന സമയം കൊണ്ട് ഒരു വൈറസ് ലോകത്തെയാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. അതാണ് കൊറോണ വൈറസ് ശ്വസന കണങ്ങളിലൂടെയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ പുറന്തള്ളപ്പെടുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രോഗലക്ഷണം പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ എടുക്കും. രോഗ സാധ്യത ഉള്ളവർ 14 ദിവസം ഒറ്റപ്പെട്ടു കഴിയണം എന്ന് പറയുന്നത് അതു കൊണ്ടാണ്. ഈ വൈറസിനെ ചെറുക്കാ നുള്ള പ്രധാന മാർഗങ്ങൾ ആണ് കൈ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയവ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് കൊറോണയുടെ പടയോട്ടം ആരംഭിച്ചത് . ഇവിടെ നമ്മുടെ കൊച്ചു കേരളത്തെയും കൊറോണ ഭയപ്പെടുത്തിയിരുന്നു. പക്ഷേ നമ്മൾ ഇതിനെ അതിജീവിക്കുകയാണ്. ഇവിടെയാണ് "Break the Chain" എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി.ജാതി-മത-വർണ്ണ ഭേദങ്ങളില്ലാതെ, അതിർത്തികളും ഭാഷകളും ഇല്ലാതെ ലോകത്തിൻറെ നാനാ ദിക്കുകളിലേക്കും പടർന്നു പിടിച്ച ഈ മഹാമാരിയെ തടുക്കാൻ നമുക്ക് ഈ മുദ്രാവാക്യത്തെ പിന്തുടരാം. ഈ ലോകത്തെ രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. കോവിഡ് 19 എന്ന ചികിത്സയില്ലാത്ത് രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിൽ അടക്കുന്നത്. ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ലോക്ക്ഡൗൺ ആക്കിക്കഴിഞ്ഞു. ഇതിനിടയിൽ രാവും പകലും എന്നില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസുകാർ എന്നിവരുടെ സമർപ്പണത്തെ എത്ര തൊഴുതാലും മതിയാവില്ല. കേരളം കോവിഡ് 19 എന്ന രോഗത്തെ അതിജീവിക്കുന്നതിനു പിന്നിൽ ഇവരുടെ പരിശ്രമമാണ് നമുക്കും ശുചിത്വം പാലിച്ചുകൊണ്ട് ഒപ്പം ചേരാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം