"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification4|name=vanathanveedu| തരം=കഥ}} |
11:52, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വപ്നം
ലോകത്തിന്റെ നിരത്തുകളിൽ പരിമിതമായ വാഹനങ്ങൾ മാത്രം പോകുന്നു.. ലോകം സത്യത്തിൽ മൂകമായി കൊണ്ടിരിക്കുന്നു.. ആർക്കും ആരെയും കാണാൻ ഭയം ഉള്ളത് പോലെ.. ലോകം ലോക്ക് ആക്കിയിരിക്കുന്നു.. ആ വൈറസ് വരാതിരിക്കാൻ പോലീസും ട്രാഫിക്കും കിണഞ്ഞു പരിശ്രമിക്കുന്നു അതിനിടയിൽപെട്ടന്ന് ഒരു വാഹനം.. ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അലന്റെ മുൻപിൽ വന്നു നിന്നു.. അലൻ കൈ കാണിച്ചു നിറുത്താൻ പറഞ്ഞു. വാഹനം നിന്നു.. അതിൽ വിരൂപത തോന്നിക്കുന്ന ഒരു വൃത്തികെട്ട രൂപം അലൻ കണ്ടു ആരാണ്.. നീ.. ഞാൻ കോവിഡ് ആ വാഹത്തിനുള്ളിലെ രൂപം പറഞ്ഞു എവിടെ പോകുന്നു.. അലൻ ചോദിച്ചു കേരളത്തിൽ.. രൂപം പറഞ്ഞു അലൻ.. എന്തിനു പോകുന്നു.. ഞാൻ ലോകത്തിൽ അകെ സഞ്ചരിച്ചു.. ഇനി ഇവിടം കൂടി സഞ്ചരിക്കണം.. രൂപം അതും പറഞ്ഞു പുറത്തു ഇറങ്ങി.. അലൻ കുറച്ചു പിറകോട്ടു നിന്നു.. നീ എന്തിനാണ് ഈ ലോകത്തെ നശിപ്പിച്ചത്.. എത്ര ആളുകൾ മരിച്ചു.. എത്ര ആൾ പട്ടിണി യായി.. രൂപം അലനോട് പറഞ്ഞു.. ഞാൻ ആണോ കാരണക്കാരൻ.. മനുഷ്യൻ മാരല്ലേ.... ഓരോ ഇഴജീവികളെയും തിന്നു ജീവിക്കുന്ന... ആ ജീവികൾക്കും മക്കളുണ്ട്.. അതോർക്കാതെ കൂട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നു ഇറച്ചി ആകുന്നില്ലേ.. അങ്ങനെ ആയാൽ അവരും പ്രതികരിക്കും.. അലൻ.. അവരും നീയും തമ്മിലുള്ള ബന്ധം എന്താണ്.. രൂപം പറഞ്ഞു.. അവർ ഇറച്ചി ആകാൻ ഒരു ദിവസം കൊണ്ട് പോയത് ചെറിയ മക്കളുള്ള ഈനാം പേച്ചിയെ യാണ്.. ആ ഈനാം പേച്ചി.. കരഞ്ഞു പറഞ്ഞിട്ടും മനുഷ്യൻ വിട്ടില്ല.. അപ്പോൾ അത് എന്നെ അതിന്റ ഉള്ളിൽ നിന്നും സ്വത്രമാക്കി പറഞ്ഞു.. മനുഷ്യ വംശത്തെ കൊന്നുവരാൻ.. ആ വാക്ക് ഞാൻ ഏറെ കുറെ പാലിച്ചു.. പക്ഷെ ഇവിടെ കേരളത്തിൽ എന്റ ശിഷ്യൻ മാർക്ക് തെറ്റി പ്പോയി.. അവർ പരാജയപെട്ടു.. അത് കൊണ്ട് ഞാൻ നേരിട്ട് വന്നതാണ്... എന്റ വഴി തടസ്സപ്പെടുത്തരുത്.. മാറിനിൽകൂ.. അലൻ അന്തം വിട്ട് കേട്ടു നിന്നു.. മാസ്ക് ശരിക് ഇട്ടു.. കയ്യുറ കയറ്റി. എന്നിട്� എന്നിട്ട് ഈ മണ്ണിൽ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഇത് മാവേലിമന്നനെ കേരളമാണ് ഇവിടെ ഞങ്ങൾ സഹോദര്യം കാത്തുസൂക്ഷിക്കുന്നു ഞങ്ങൾ ശുദ്ധിയിൽ മുൻപന്തിയിലാണ് വിദ്യാഭ്യാസത്തിലും ഇവിടുത്തെ ആരോഗ്യപ്രവർത്തകർ അവരവരുടെ ജീവൻ ബലി നൽകി ഞങ്ങളെ കാത്തുസൂക്ഷിക്കുന്നു ഇവിടത്തെ ആളുകൾ സ്നേഹംകൊണ്ട് സദ്യ ഒരുക്കുന്നു അതുകൊണ്ട് നീ വന്ന വഴിയെ പൊയ്ക്കോ ഇല്ലെങ്കിൽ ഞാൻ നിന്നെ നശിപ്പിക്കും രൂപം അലന്റെ നേരെ തിരിഞ്ഞു.. എന്നിട്ട് പറഞ്ഞു നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്റെ പുറകെ വരുന്ന യാത്രക്കാരെ ഒക്കെ ഞാൻ ശിഷ്യന്മാരെ അയച്ച രോഗികളാക്കി നിനക്കറിയുമോ എന്നിൽ തന്നെ പത്തു ലക്ഷത്തിലധികം അണുക്കൾ ഉണ്ട് അവർക്കൊക്കെ അത്രയും തന്നെ പെരുകാനും കഴിയും പിന്നെ നീ എങ്ങനെ എന്നെ നശിപ്പിക്കും.. അലൻ സോപ്പ് എടുത്തു എന്നിട്ട് പറഞ്ഞു. ഞങ്ങൾ ശുദ്ധജലം കൊണ്ട് മിക്കപ്പോഴും ഭക്ഷണത്തിനു മുമ്പും ശേഷവും കൈ നന്നായി കഴുകും മുഖം മറക്കും സ്നേഹം അല്പം അകലെ നിന്നും മാത്രം കൊടുക്കും ലോകം ഉണ്ട് എന്ന് സംശയമുള്ളവരെ വൃത്തിയോടെ പരിചരിക്കും അതുകൊണ്ട് നിനക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്നുപറഞ്ഞുകൊണ്ട് അലൻ സ്റ്റോപ്പ് വെള്ളമെടുത്തു ആ രൂപത്തിന് നേരെ ഒഴിച്ചു ആ രൂപം ഉരുകി ഓടിപ്പോയി എന്നിട്ട് അലൻ ഉറക്കെ ചിരിച്ചു...പെട്ടെന്ന് അമ്മ വിളിച്ചു എന്താ മോനെ ഉറക്കത്തിൽ പേടിച്ചോ അതെന്നെ ഞാൻ പറഞ്ഞാൽ കേൾക്കില്ല പുറത്തുകൂടി ഒന്നും നടക്കരുതെന്ന്. അപ്പോൾ സ്വപ്നത്തിലെ അലനെ ഓർക്കുകയായിരുന്നു അവൻ കൈകഴുകി വെള്ളം കുടിച്ചു എന്റെ കേരളം സുന്ദര കേരളം നാളെ അത് ഉയരും എന്ന വിശ്വാസത്തോടെ വീണ്ടും മയങ്ങി നന്മയുള്ള ഒരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ