"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/സ്വതന്ത്രരായ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വതന്ത്രരായ കൂട്ടുകാർ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്=20612  
| സ്കൂൾ കോഡ്=20612  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌  
| ജില്ല=പാലക്കാട്  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

15:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

സ്വതന്ത്രരായ കൂട്ടുകാർ



നിറയെ മീനുകളുള്ള പുഴയാണ് കിങ്ങിണി പുഴ. വേനൽക്കാലമാവാറായി പുഴയിലെ വെള്ളമെല്ലാം വറ്റാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മീനു "അമ്മേ ഞങ്ങൾ കളിക്കാൻ പോകട്ടെ".,'കളിച്ചോളു പക്ഷെ നിങ്ങൾ ആ കരയുടെ അടുത്തേക്കൊന്നും പോകരുത്. അവിടെ നമ്മളെ പിടിക്കാൻ ആളുകളുണ്ടായിരിക്കും.' "ശരി അമ്മേ ഞങ്ങൾ കളിച്ചുവരാം."അങ്ങനെ അവർ കളിച്ചു കളിച്ചു കരയുടെ അടുത്തെത്തി. അപ്പോഴാണ് മീനുവിനും കൂട്ടുകാർക്കും തങ്ങൾ അപകടസ്ഥലത്തെത്തിയത് മനസ്സിലായത്. എന്നാൽ അവിടെ ഒറ്റ മനുഷ്യരെയും അവർ കണ്ടില്ല. പോരാത്തതിന് ശുദ്ധമായ വെള്ളം, മാലിന്യങ്ങൾ വരുന്നു പൈപ്പ് ഉണങ്ങി കിടക്കുന്നു., ചപ്പുചവറുകളില്ല. "അമ്മ പറഞ്ഞ ആളുകളെല്ലാം എവിടെ പോയി ഒളിച്ചിരിക്കാണോ?.അമ്മ നമ്മളെ പറ്റിക്കാൻ പറഞ്ഞതായിരിക്കും.
 നമുക്ക് ഒളിച്ചുകളിക്കാം. എത്ര കാലമായി ഒളിച്ചുകളിച്ചിട്ട്." അവർ മതിയാവോളം കളിച്ചു തിരിച്ചു പോയി. അമ്മയോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു അമ്മയ്ക്ക് അത്ഭുതമായി. "ആരെയും കണ്ടില്ലെന്നോ ഞാൻ ഒന്നു മുകളിൽ പോയി നോക്കിയിട്ടുവരാം.ശരിയാണല്ലോ". അപ്പോഴേക്കും കുറച്ചു ദിവസമായി കൂട്ടുകാരുടെ അടുത്തു പോയ അച്ഛൻ തിരിച്ചു വന്നു. അച്ഛൻ വിശേഷങ്ങൾ പറയാൻ തുടങ്ങി. "അപ്പോൾ നിങ്ങളൊന്നും അറിഞ്ഞില്ലേ !നമുക്കിനി എവിടെ വേണമെങ്കിലും പോകാം, നീന്തികളിക്കാം, ആരും നമ്മളെ പിടിക്കാൻ വരില്ല. ആളുകളെല്ലാം നമുക്കൊന്നും കാണാൻ കഴിയാത്ത ഏതോ ഒരു കീടാണു വിനെ പേടിച്ചു പുറത്തിറങ്ങുന്നില്ല. ഇനി കുറച്ചുകാലമെങ്കിലും നമുക്ക് സ്വതന്ത്രമായി നീന്തിക്കളിക്കാം. വരൂ മക്കളെ ലാ.. ലാ.. ലാ.....





 

സനയ്‌ കൃഷണ. വി
3A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ