"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലി൯െറ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലി൯െറ നാളുകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

14:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലി൯െറ നാളുകൾ

റാസിമോ൯ വളരെ സന്തോഷത്തിലാണ്. അവ൯െറ വാപ്പച്ചി രണ്ട് വർഷം കൂടിയാണ് അവനെ കാണാ൯ നാട്ടിലേക്ക് വരുന്നത് . വാപ്പച്ചിയുമായി ആർത്തുല്ലസിക്കാ൯ പോകുന്ന ദിവസങ്ങൾ ഓർത്തു. അവ൯ തുള്ളിച്ചാടാ൯ തുടങ്ങി. റാസിമോ൯ ഉമ്മച്ചിയോട് പറഞ്ഞു. ”ഉമ്മച്ചിക്കറിയോ, റാസിമോ൯ വാപ്പച്ചിയുടെ കൂടെ ബീച്ചിൽ പോകും, കളിക്കാ൯ പോകും.”

അങ്ങനെയിരിക്കെയാണ് നാടിനെ നടുക്കിക്കൊണ്ട് ആ വിവരം അറിഞ്ഞത് . കൊറോണ എന്ന മഹാമാരി ആ നാടിനെ ബാധിച്ചിരിക്കുന്നു. രോഗപ്രധിരോധത്തി൯െറ ഭാഗമായി നാടെങ്ങും അടച്ചിട്ടു.

പഞ്ചായത്തുകളിൽ നിന്നും വിവരം വന്നു, വിദേശത്തു നിന്ന് എത്തിയവർ ക്വാറ൯ൈറനിൽ ഇരിക്കണം എന്ന് . ആ ഒരു സമയത്തായിരുന്നു റാസിമോ൯െറ വാപ്പച്ചി നാട്ടിലെത്തിയത് . ഈമഹാമാരിയെപ്പറ്റി അറിവില്ലാത്ത റാസിമോ൯ വാപ്പച്ചിയെ കണ്ടതും ആഹ്ളാദത്തോടെ വാപ്പച്ചിയുടെ അടുത്തേക്ക് ഓടി. എന്നാൽ വാപ്പച്ചി ത൯െറ പുന്നാര മോനെ അടുക്കാ൯ സമ്മതിച്ചില്ല. ഉമ്മച്ചിയും ഉപ്പാപ്പയും അവനെ പിടിച്ചു വെച്ചു. നിർദേശ പ്രകാരം പഞ്ചായത്തുകളിൽ അവർ വിവരം അറിയിച്ചു. ഒരുപാട് നാൾ കൂടി കണ്ട വാപ്പച്ചിയോട് ഒന്ന് സംസാരിക്കാ൯ പോലും റാസിമോന് പറ്റിയില്ല.

മുറിയിൽ മാസ്കു് ധരിച്ച് ഒറ്റക്കിരിക്കുന്ന വാപ്പച്ചിയെ ആണ് അവ൯ കണ്ടത് . അവ൯ കരഞ്ഞുകൊണ്ട് ഉമ്മയോട് ചോദിച്ചു, “ വാപ്പച്ചി എന്തെ എ൯െറ കൂടെ കളിക്കാത്തെ ? “ ഉമ്മച്ചി അവനെ ആശ്വസി പ്പിച്ചുകൊണ്ട് പറഞ്ഞു. “ മോനെ നാട്ടിൽ കൊറോണ എന്ന രോഗം പടരുകയാണ് , വാപ്പച്ചി വിദേശത്തു നിന്ന് വന്നതുകൊണ്ട് നമ്മൾ അകലം പാലിക്കേണ്ടതാണ് . രോഗപ്രതിരോധത്തി൯െറ ഭാഗമായി നമ്മൾ മാസ്ക് ഉപയോഗിക്കുകയും കൈകൾ ഹാ൯റ് വാഷ് ഉപയോഗിച്ച് കഴുകുകയും, അകലംപാലിക്കുകയും ചെയ്തുു കൊണ്ടാണ് നാടിനെ രക്ഷിക്കേണ്ടത്.“ ഉമ്മച്ചി പറയുന്നത് കേട്ട് കണ്ണ് തുടച്ചുകൊണ്ട് റാസിമോ൯ തലയാട്ടി. വീട്ടിലെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും അധികരിപ്പിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം റാസിമോ൯െറ വാപ്പച്ചിയെ ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ടെസ്റ്റ് റിസൾട്ടുകൾ പോസിറ്റീവ് ആയിരുന്നു. മു൯കരുതലുകൾ എടുത്തതിനാൽ വീട്ടിലെ മറ്റാർക്കും തന്നെ ഈ രോഗം ബാധിച്ചില്ല. പ്രാർത്ഥനയോടെയും മനക്കരുത്തോടെയും റാസിമോ൯െറ കുടുംബം കൊറോണ എന്ന മഹാമാരിയെ അതിജീവിച്ചു.

.................................

ഫാത്തിമത്തുൽ സഫ. വി
4 ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ