"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ കോഡ്= 19029 | | സ്കൂൾ കോഡ്= 19029 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
21:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആളുകളെ കാർന്നുതിന്നുന്ന ഈ വൈറസ് ഇപ്പോൾ ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നു കൊണ്ടേയിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച് ഈ വൈറസ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും കാണാൻ സാധിക്കും. മരണസംഖ്യ ഒന്നരലക്ഷം കടന്നപ്പോൾ അനേകം ആളുകൾ ആണ് നിരീക്ഷണത്തിൽ ഉള്ളത്. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ ഒരു കിരീടത്തിലെ ആകൃതി തോന്നിക്കുന്നതിനാലാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വളരെ വിരളം ആയിട്ടാണ് ഈ വൈറസ് പടരുക. നിഡോ വയർലെസ് എന്ന നിരയിലെ കൊറോണാ വൈരിടി എന്ന കുടുംബത്തിലെ ഓർത്തോ കൊറോണ വൈരിടി എന്ന ഉപ കുടുംബത്തിലെ അംഗമാണ് കൊറോണാ വൈറസ്. 1937 ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ ആണ് ആദ്യമായി കോവിഡ് കാണാൻ സാധിച്ചത്. പക്ഷേ അന്നത്തേക്കാൾ അല്പം ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ് ഇപ്പോൾ നിലവിലുള്ളത്. കഴിഞ്ഞ 70 വർഷത്തെ പരീക്ഷണത്തിനൊടുവിൽ പട്ടി, പൂച്ച, കുതിര, തുടങ്ങിയ ജീവികളിലും കൊറോണ കാണാൻ സാധിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്രജ്ഞന്മാർ പരാമർശിക്കുന്നത്. കായികം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളെയും കൊറോണ ബാധിച്ചിട്ടുണ്ട്. ഈവർഷം നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സും അടുത്തവർഷം നടക്കേണ്ട ജനസംഖ്യ കണക്കെടുപ്പും അനിശ്ചിതത്വത്തിലാണ്. മരുന്ന് കണ്ടു പിടിക്കാത്ത തിനാൽ പ്രതിരോധമാണ് കൊറോണ ചെറുക്കാനുള്ള ഏകമാർഗ്ഗം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നത് അതിലൂടെ നമുക്ക് കൊറോണ ഒരു പരിധിവരെ തടയാം. സാമൂഹിക അകലം പാലിക്കുന്നതിലൂടെ യും നമുക്ക് കൊറോണ അടിച്ചോടിക്കാം. ആരോഗ്യവകുപ്പും മറ്റ് ഉദ്യോഗസ്ഥരും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിന്റെ പൂർണ്ണ ഫലം ലഭിക്കാത്തത് നമ്മുടെ അശ്രദ്ധ മൂലമാണ്. നാം വീട്ടിലിരിക്കുമ്പോൾ വെയിലത്ത് നിന്ന് നാടിനെ രക്ഷിക്കാൻ സന്നദ്ധരായി നിൽക്കുന്ന വരെ നാം ഓർക്കണം. ഒട്ടും ഭയം ഇല്ലാതെ രോഗികളെ ചികിത്സിക്കുന്ന വരെ നാം ഓർക്കണം. വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നവരുടെ ഇടയിലും നാടിനെ രക്ഷിക്കാൻ പല ത്യാഗങ്ങളും ചെയ്യുന്നവർ ഉണ്ടെന്ന് നാം ഓർക്കണം. മറ്റു രാജ്യങ്ങളെല്ലാം കൊറോണ ക്ക് മുമ്പിൽ തലകുനിച്ചപ്പോൾ ഒരു ഇന്ത്യക്കാരൻ ആയതിൽ നമുക്ക് അഭിമാനിക്കാം. ആരോഗ്യവകുപ്പിനെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ ഇന്ത്യയുടെ ഈ ചെറുത്തുനിൽപ്പിൽ നമുക്കും പങ്കുചേരാം. വീട്ടുമുറ്റത്തെ വിലപിടിപ്പുള്ള കാറുകളിൽ സർക്കീട്ടടിച് പുറത്തെ സൗന്ദര്യം ആസ്വദിച്ചിരുന്ന വർ ഇപ്പോൾ വീട്ടിൽ ഇരുന്ന് സമയം തള്ളിനീക്കുന്നു. സാൻഡ്‌വിച്ചിലും ബർഗറിലും ജങ്ക് ഫുഡിലും രുചിയുടെ ലോകം കണ്ടെത്തിയിരുന്നവർ ഇപ്പോൾ ചക്കയും കപ്പയും മനസ്സില്ലാമനസ്സോടെ കഴിക്കുന്നു. എന്നാൽ അന്നന്നത്തെ ആഹാരത്തിനു വക ഇല്ലാത്തവർ സമൂഹ അടുക്കളയുടെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നു. ജോലിത്തിരക്കിനിടയിൽ കുടുംബത്തെ ശ്രദ്ധിക്കാത്ത അവർ ഇപ്പോൾ കുടുംബത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നു. വീട്ടിലിരുന്ന് ബോറടിച്ച് ഭർത്താവിനെ തേങ്ങ ചിരവാൻ പഠിപ്പിക്കുന്ന ഭാര്യയെയും ഈ കൊറോണ കാലത്ത് നമുക്ക് കാണാം. ഇത്തരത്തിൽ ഒക്കെ വീക്ഷിച്ചാൽ ദുരന്തങ്ങൾക്കു പുറമേ കൊറോണയെ കൊണ്ട് കൊണ്ട് അല്പം ഉപകാരങ്ങൾ ഉണ്ടെന്നു തോന്നിപ്പോകും. പക്ഷേ ഗാർഹിക പീഡനങ്ങളും മദ്യം ലഭിക്കാത്തതിലുള്ള ആത്മഹത്യകളും ഈ പ്രസ്താവനയ്ക്ക് വിള്ളൽ ഏൽപ്പിക്കുന്നു അശ്വിൻ കെ. വി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം