"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു.  ഈ ദുരവസ്ഥ 1954 - ല്‍ വികാരിയായെത്തിയ ഫാദര്‍ ഗില്‍ബര്‍ട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദര്‍ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു.  ഒരു പെണ്‍ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങള്‍ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.  പതിറ്റാണ്‍ടുകളായി മേപ്പാടി ഗ്രാമവാസികള്‍ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂണ്‍ 16 തിയതി സഫലമായി.  ഫാദര്‍ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 
വിശുദ്ധ ബര്‍ത്തലോമിയയുടെ ആദ്ധ്യാത്മീക ചൈതന്യത്താല്‍ പ്രചോദിതരായ സിസ്റ്റേഴ്സ് ഓഫ്  ചാരിറ്റി സന്യാസിനിമാരുടെ സേവന പാരമ്പര്യം മുന്‍ നിര്‍ത്തി ഈ സ്ക്കൂളിന്‍ടെ ഭരണസാരഥ്യം കോഴിക്കോട്  രൂപത മെത്രാനായിരുന്ന റൈറ്റ്. റവ. ഡോക്ട്ര്‍ മാക്സ് വല്‍ നൊറോണ, മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെറോസ ആല്‍ബര്‍ട്ടിനെ ഏല്പിച്ചതോടെ പിന്നീടത് തേജോമയമായ ചക്രവാളത്തിലേക്കള്ള വാതില്‍ തുറക്കലായി.
1982 - ല്‍ പള്ളിവക കെട്ടിടത്തില്‍ ആരംഭിച്ച സ്ക്കൂള്‍ 1983 ജൂണ്‍ 15 തിയതി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും 1984 ഏപ്രില്‍ 15 വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ റ്റി.എം.ജേക്കബ് നിര്‍വഹിക്കുകയും ചെയ്തു.  2000 ജൂണ്‍ 27 ഈ വിദ്യാലയം ഹയര്‍ സെക്കണ്ട്റി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 4 അധ്യാപകരും 80 വിദ്യാര്‍ഥിനികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലിപ്പോള്‍ 30 അധ്യാപകരും 8 അനധ്യാപകരും 720 വിദ്യാര്‍ഥിനികളും ഉണ്‍ട്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മേപ്പാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമെന്ന ബഹുമതി ഈ വിദ്യാലയം നിലനിര്‍ത്തി പോരുന്നു.  വിദ്യാര്‍ഥിനികളുടെ പ0നനിലവാരം മെച്ചപ്പെടുത്തുന്നതിനും പ0നത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥിനികള്‍ക്കായും ദിവസവും രാവിലെ 9 മുതല്‍ 10.00 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും പ്രത്യേകം ക്ലാസ്സുകള്‍ നടത്തിവരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ സ്ഥിരമായി ഉന്നത വിജയം നേടുന്ന 2008 - 2009 അധ്യയനവര്‍ഷം 100 മേനി കൊയ്യുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80961" എന്ന താളിൽനിന്ന് ശേഖരിച്ചത്