"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}

17:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം      
                    "ഇന്നിന്റെആവശ്യകത"
                  പ്രകൃതിയിൽ മനുഷ്യൻ എന്ന നിലയിൽ നമുക്ക് ഉള്ള അവകാശം പോലെ തുല്യ അവകാശം പക്ഷിമൃഗാദികൾക്കും ഉണ്ട്. ഭൂമിയിൽ ജനിച്ച മനുഷ്യൻ എന്ന നിലയിൽ പ്രകൃതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ് . ഈ കാലഘട്ടത്തിൽ  പ്രകൃതിക്ക് കൂടുതൽ ആഘാതങ്ങൾ ഏറ്റു കൊണ്ടിരിക്കുകയാണ്. ധനത്തിനും അധികാരത്തിനും വേണ്ടി പലരും പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതിയുടെ ദാനമായ ജലം,വനം എന്നിവയ്ക്കെതിരെ ക്രൂരമായ പ്രവർത്തനങ്ങളാണ് മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.
            വനനശീകരണം,ജല മലിനീകരണം, പരിസ്ഥിതി മലിനീകരണം എന്നിവയാണ് പ്രകൃതി നേരിടുന്ന ചില പ്രതിസന്ധികൾ.പാടങ്ങൾ നികത്തുന്നതും, പ്ലാസ്റ്റിക്കിന്റെ ഉപയോഗവും  പ്രകൃതിയുടെ നേരെയുള്ള മനുഷ്യന്റെ കടന്നാക്രമണമാണ്. പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് അതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ചില ജീവജാലങ്ങളുടെ ജീവനാണ്. ആവശ്യത്തിന് ധനം ഉണ്ടായിട്ടും മനുഷ്യൻ കൂടുതൽ ധനം ഉണ്ടാക്കാനുള്ള ഓട്ടപാച്ചിലിൽ ആണ്. അതിനായി അവർ ഇരയാക്കുന്നത് പ്രകൃതിയെ ആണ് .നമുക്കു വേണ്ടി നിലകൊള്ളുന്ന പ്രകൃതിയെ ആണ് നാം നശിപ്പിക്കാൻ നോക്കുന്നത്.
                   മനുഷ്യരുടെ നീചമായ പ്രവർത്തികളുടെ ഫലമായി ഒരുപാട് പ്രകൃതിക്ഷോഭങ്ങൾ നാം നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പ്രകൃതിക്ഷോഭങ്ങൾ തടയാൻ നാം പ്രകൃതിയെ സംരക്ഷിക്കണം. അതിനായി നാം ഒറ്റക്കെട്ടായി പരിശ്രമിക്കണം .മരങ്ങൾ നട്ടുപിടിപ്പിച്ചും,പ്ലാസ്റ്റിക്  ഉപയോഗം പരമാവധി കുറച്ചും പ്രകൃതി നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ സാധിക്കും. പ്രകൃതിയെ വേദനിപ്പിക്കുന്ന നീചമായ പ്രവൃത്തി ചെയ്യാനൊരുങ്ങുമ്പോൾ നാം ഒരു നിമിഷം ഓർക്കുക ;പ്രകൃതി നിലനിൽക്കുന്നത് നമുക്ക് വേണ്ടിയാണ് എന്ന്. പ്രകൃതിയെ സ്നേഹിക്കൂ...പ്രകൃതിയെ സംരക്ഷിക്കൂ... ഒരു നല്ല ഭാവിക്കായി... ഒരു നല്ല നാളേക്കായി...നന്ദി
ആൻട്രീസ ജെൻസൺ
6 എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം