"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (തിരുത്തല്‍)
വരി 18: വരി 18:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=ശാസ്താംകോട്ട  
| ഉപ ജില്ല=ശാസ്താംകോട്ട  
| ഭരണം വിഭാഗം= എയിഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 204
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 170
| പെൺകുട്ടികളുടെ എണ്ണം= 170
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 374
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 374
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍= ശ്രീമതി ഡെയ്സി മൈക്കിള്‍      
| പ്രിന്‍സിപ്പല്‍= ശ്രീ.സുനില്‍ തോമസ്‌      
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ഡി. ശാന്തകുമാരിയമ്മ് 
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ബെന്‍സി തോമസ്‌
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. തങ്കച്ചന്‍ ഇലവുക്കാട്
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. തങ്കച്ചന്‍ ഇലവുക്കാട്
| സ്കൂള്‍ ചിത്രം= rhs.jpg|  
| സ്കൂള്‍ ചിത്രം= rhs.jpg|  

21:32, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
അവസാനം തിരുത്തിയത്
28-11-2016RHS




കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഭരണിക്കാവ് ജംങ്ഷനില്‍ നിന്നും 3 കി. മി. അകലെയായി കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംങ്ഷന് സമീപം ശാസ്താംകോട്ട ശുദ്ധജലതടാക തീരത്ത് വിശാലമായ ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റ് സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു.

ചരിത്രം

1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു. സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാല്‍ ഈ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്. 1952ല്‍ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍. 1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു. അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.

ഭൗതികസൗകര്യങ്ങള്‍

60 ഏക്കര്‍ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂള്‍ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാല്‍ എച്ച്.എസ് വിഭാഗത്തിന് ഇന്‍റര്‍നെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • എയ്റോബിക് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ഡോ.സി. റ്റി. ഈപ്പന്‍ ട്രസ്റ്റാണ് മാനേജ്മെന്‍റ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ അന്തോനിയോസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ഡോ. സി.റ്റി. ഈപ്പന്‍, ശ്രീ. മാത്യു ചാവടിയില്‍, റവ. ഫാ. കെ.സി. ശാമുവല്‍, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എന്‍. ജോര്‍ജ് സാമുവല്‍, സൂസമ്മ് ശാമുവല്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുന്‍ കളക്ടര്‍) എഴുകോണ്‍ നാരായണന്‍ എം.എല്‍.എ പ്രൊഫ. ബി. ജയലക്ഷ്മി (മുന്‍ റയില്‍വെബോര്‍ഡ് മെന്പര്‍ ശ്രീ. എന്‍. സുരേഷ്കുമാര്‍ (എസ്.സി.ഇ.ആര്‍.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവന്‍പിള്ള (കര്‍ഷകസംഘം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി)

വഴികാട്ടി