"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കണ്ണീർ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കണ്ണീർ മഴ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കഥ  }}

07:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണീർ മഴ

നല്ല ശാന്തമായ രാവ് എന്നിട്ടും ഉറക്കം വരുന്നില്ല. തണുത്ത ഇള൦ കാറ്റ് അവളെ തഴുകി എങ്ങോട്ടോ ഒഴുകിപ്പോയി .ദൂരെ കരിമ്പനകൾ ആടിയുലയുന്നു. മീനു ജനാലക്കരികിൽ പുറത്തേക്ക് നോക്കിയിരുന്നു. എവിടെ നിന്നോ ഒരു തേങ്ങൽ. അവൾ കാതോർത്തിരുന്നു. വീണ്ടും അതേ ശബ്ദം. ആരാണ് കരയുന്നതെന്ന് മനസ്സിലാകുന്നില്ല. ആ ശബ്ദം ദൂരേക്ക്.... ദൂരേക്ക് അകലുന്നപോലൊരു തോന്നൽ. പെട്ടന്ന്, ശക്തമായ ഒരു മഴ പെയ്തു .കാറ്റും ഇടിയും തമ്മിൽ വഴക്കുകൂടാത്ത ഒരു മഴ. - കുന്നുകൾ ഇടിച്ച് നിരത്തുമ്പോഴു൦ മരങ്ങൾ വെട്ടുമ്പോഴു൦ വയലുകൾ നികത്തുമ്പോഴു൦ ഇല്ലാതാവുന്ന പ്രകൃതി. ആ അമ്മയുടെ കണ്ണിൽ നിന്ന് ഇറ്റുവീണ ഒരു തുള്ളി കണ്ണുനീരാവാ൦ ഇത്. ഈ മഴ തനിക്കേകിയത് കണ്ണീർ മഴയാണല്ലേ ഈശ്വരാ........ തന്റെ ചിന്തകളിൽ ഒഴുകിയൊഴുകി മീനു ഒടുവിലെപ്പോഴോ ഉറക്കത്തിലേക്ക്.

അനഘ. ഇ
7.ബി ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ