"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലവും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(9a)
No edit summary
 
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

21:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലവും ഞാനും

ഫെബ്രുവരി അവസാന വാരം, പരീക്ഷ ചൂടിൽ തിളച്ചു നിൽക്കുന്ന കാലം, വാർഷിക പരീക്ഷ തുടങ്ങാൻ ഏതാണ്ട് ഒരാഴ്ച കൂടിയേ ഉള്ളു . വർഷാവസാനപരീക്ഷ ആയതു കൊണ്ട് മുൻ പരീക്ഷകളെ പോലെ വലിയ ചൂടൊന്നും എനിക്ക് അനുഭവപ്പെട്ടില്ല . എൻകിലും പരീക്ഷ അല്ലേ ! പഠിച്ചു തുടങ്ങാം എന്ന് കരുതി . സ്കൂളിൽ ഏതാണ്ട് പാഠങ്ങൾ എല്ലാം പഠിപ്പിച്ചു കഴ്ഞ്ഞു . സ്റ്റഡി ലീവ് തുടങ്ങാൻ സമയം ആയപ്പോഴാണ് 2019 ഡിസംബറിൽ ചൈനയിൽ പിറവി എടുത്ത കൊറോണ എന്നൊരു വൈറസ് ഭീകരൻ ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ടു എന്നൊക്കെയുള്ള വാർത്തകൾ വന്നു തുടങ്ങിയത് . രണ്ടു പരീക്ഷകൾ കൂടി തീരാൻ ബാക്കിനിൽക്കെ കൂട്ടുകാരോട് ഒരു യാത്രാമൊഴി പോലും പറയാൻ സാധിക്കാതെ സ്കൂളുകൾ എല്ലാം അടയ്ക്കാനുള്ള നിർദ്ദേശം വന്നത് . ആദ്യമൊന്നും എനിക്കൊന്നും മനസിലായില്ല പലതരം വൈറസ് രോഗങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടല്ലോ?ചിക്കൻഗുനിയ , ഡെങ്കിപ്പനി ,തക്കാളിപ്പനി , പക്ഷിപ്പനി , എലിപ്പനി തുടങ്ങിയവ . അതുപോലെ എന്തോ ഒരു അസുഖമാണെന്നേ ഞാൻ കരുതിയുള്ളൂ . ജർമൻ മീസിൽസ് എന്ന വിരൽ രോഗത്തിൽ നിന്നും ഞാൻ മുക്തയായിട്ട് ഏതാണ്ട് ഒരു മാസക്കാലം ആകുന്നതേ ഉള്ളു . ആ വൈറസ് എന്റെ ശരീരത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല . അതിൽ നിന്നും വൈറസ് ഒരു സാധാരണ കാരൻ അല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു . ഓരോ ദിവസവും രാവിലെ പത്രം തുറന്നാലും ടി വി തുറന്നാലും കാണാവുന്നത് കോവിഡ് വാർത്തകളാണ് എന്താണ്' കോവിഡ് -19' എന്ന വൈറസിനെ മറ്റുള്ള വൈറസുകളിൽ നിന്നും വെത്യസ്തനാക്കുന്നതെന്നു ചോദ്യം ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ചു .എന്റെ ഈ സംശയം ഞാൻ എന്റെ അച്ചനും ആയി പങ്കിട്ടു . പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഓരോ പുതിയ ശീലങ്ങൾ അനുവർത്തിക്കാൻ നമ്മൾ നിർബന്ധിതരാകേണ്ടി വന്നു. അതിൽ ചിലതാണ് വ്യക്തി ശുചിത്ത്തിനു പ്രാധാന്യം നൽകുക ,കൈകൾ സോപ്പോ , സാനിറ്റിസിർ ഉപയോഗിച്ചോ ദിവസത്തിൽ കൂടുതൽ തവണ കൈ കഴുകൽ പരിശീലിക്കുക ,ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒരു കർചീഫ്‌ഒ tissue പേപ്പറോ ഉപയോഗിച്ചു മൂക്കു വായും മറച്ചു പിടിക്കുക ,സാമൂഹിക അകലം പാലിക്കുക ,വൃത്തിഹീനമായ കൈകൾ കൊണ്ട് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സപ്ര്ശിക്കാതിരിക്കുക തുടഗിയവ .ആദ്യമൊക്കെ ഈ ശീലങ്ങൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയെന്ക്കിലും വളരെ നല്ല ശീലങ്ങളാണെന്നു എനിക്ക് ബോധ്യപ്പെട്ടു ഇത് ശീലിപ്പിക്കാനും ഒരു വൈറസ് വേണ്ടിവന്നു എന്നുള്ളത് ഒരു വിരോധാഭാസം തന്നെ അല്ലെ ! അങ്ങനെ കോവിഡ് 19 എന്ന മഹാവിപത്തു മാർച്ച് രണ്ടാം വാരം ആയപ്പോഴേക്കും നമ്മുടെ പടിവാതുക്കൽ വരെ എത്തി ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുതിവെളുപ്പോ വാക്‌സിനുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല അതുകൊണ്ടു തന്നെ രോഗം വരാതെ നോക്കുന്നതാണ് ഏക പ്രീതിവിധി എന്ന് വീട്ടിലുള്ള മുതിർന്നവർ സംസാരിക്കുന്നതിൽ നിന്നും എനിക്ക് മനസിലായി. ഇതിന്റെ അപകടം എനിക്കും മനസിലായി തുടങ്ങി. ഇതേ തുടർന്ന് മാർച്ച് 22 നു ഇന്ത്യൻ പ്രധാന മന്ത്രി ഒരു ജനത കർഫ്യൂ പ്രഖ്യാപിച്ചു അന്ന് ആരും തന്നെ ഒരു ആവശ്യത്തിനും പുറത്തേക്ക് ഇറങ്ങാൻ പാടില്ല. ഇന്ത്യയിലെ ജനങ്ങൾ മോതൂം ഇത് അനുസരിച്ചു. എനിക്ക് അന്ന് പ്രേത്യേകിച് ഒന്നും തന്നെ തോന്നിയില്ല . കാരണം, വർഷത്തിൽ പലതരത്തിൽ ഉള്ള ബന്ദുകളിലൂടെയും ഹർത്തലുകളിലൂടെയും ഒക്കെ നമ്മൾ സഞ്ചരിച്ചിട്ടുള്ളതല്ലേ , അത് പോലെ ഒരു ദിവസം കൂടി. പക്ഷെ വീണ്ടും പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വന്നു മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ലോക്കഡോൺ എന്ന ഇടിവെട്ട് പ്രഖ്യാപനം . ഇത് എന്താണീ ലോക്കഡോൺ എന്ന ഞാൻ ചിന്തിച്ചിരിക്കെ അച്ഛൻ ഉം അമ്മയും കൂടി വിപണിയിൽ സാധനങ്ങൾ വാങ്ങാൻ പോയി ,ഞാനും അവരുടെ ഒപ്പം കൂടി . പതിവുപോലെ ഒരു കാഴ്ച ആയിരുന്നില്ല കടകളിൽ കാണാൻ സാധിച്ചത് എല്ലാവരും ഒരു ഓടിനടന്നു സാധനങ്ങൾ വാരി കൂട്ടുന്നു . ഞാനും ഉത്സാഹത്തോടെ സാധനങ്ങൾ വാരി ഇട്ട് അമ്മയുടെ ട്രോളി നിറയ്ക്കാൻ തുടങ്ങി അപ്പോഴും എനിക്ക് മനസിലാവുന്നില്ലായിരുന്നു ഇത്രേം സാധനങ്ങൾ വാങ്ങി കൂട്ടുന്നതിന്റെ പൊരുൾ പിറ്റേ ദിവസം നേരം പുലർന്നു. ചാറ്റും നിശബ്ദത മാത്രം . അപ്പോഴാണ് ശെരിക്കും ലോക്കഡോൺ ഇന്റെ ഭീകരത ഞാൻ മനസിലാക്കിയത്. കടൽ , ആകാശം ,റോഡ് തുടങ്ങിയ എല്ലാ വിധ ഗതാഗത മാർഗ്ഗങ്ങളും നിലച്ചിരിക്കുന്നു .ജനങ്ങൾ മുഴുവൻ അന്തിച്ചു നിൽക്കുന്ന ഒരു അവസ്ഥയായി തോന്നി എനിക്ക് . സന്ധ്യ മയങ്ങിയപ്പോൾ നിശബ്ദദയിലേക്ക് കണ്ണുംനട്ട് ചെവിയും കൂർപ്പിച്ചിരുന്ന എനിക്ക് പലപക്ഷികളുടെയും ജീവജാലങ്ങളുടെയും ശബ്ദ കോലാഹലങ്ങൾ അനുഭവിക്കാൻ കഴിഞ്ഞു . ഇങ്ങനെ ആദ്യത്തെ ദിവസം കഴിഞ്ഞു . ആദ്യം ഇത് ഉൾകൊള്ളാൻ വലിയ പ്രയാസമായിരുന്നു. ക്രമേണ ഇത് ശീലമായി മാറി വീട്ടിൽ തന്നെ അടങ്ങി ഇരിക്കാൻ പഠിച്ചു . പലതരത്തിലുള്ള വിനോദങ്ങൾ , പാചക പരീക്ഷണങ്ങൾ , പൂന്തോട്ട നിർമ്മാണം എന്നിവയിൽ ഞാനും ചേച്ചിയും കൂടി വീട്ടുകാരോടോപ്പോം ചേർന്നു. ഈ അവസരത്തിൽ കോവിഡ്-19 ആയി ബന്ധപെട്ടു ചില പുതിയ വാക്കുകൾ പരിചയപ്പെട്ടു. അതായത് quarantine, lockdown, curfew, social distancing , PPE kit തുടങ്ങിയവ. എന്തുതന്നെയായാലും ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർക്ക് ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒരു മൂന്നാം ലോക മഹായുദ്ധമായി എല്ലാവരുടെയും മനസിൽ കത്തിജ്വലിക്കും. ലോക്കഡൗണിൽ ആയപ്പോൾ ആണ് നമ്മുടെ ചുറ്റുപാടും ഉള്ള മറ്റു ജീവികളുടെ സ്വാതന്ത്രത്തെ കുറിച്ച എന്റെ ആലോചന യിലേക്ക് വന്നത്. കൂടുകളിൽ അടക്കപ്പെട്ട ചില ജീവികളുടെ യാതനകൾ നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ എത്രയോ വലുതാണെന്ന്. അവരുടെ വാസസ്ഥലങ്ങൾ ആണ് നമ്മൾ ഇപ്പോൾ കൂടുതലും കൈയേറി ഇരിക്കുന്നത്. ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ അവകാശ പെട്ടതാണെന്ന് വൈക്കം മുഹമ്മദ് ബഷീർ തന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതിയിൽ എന്ത് മനോഹരമായാണ് പ്രതിപാതിച്ചിരിക്കുന്നത്. ഓസോൺ വിള്ളലുകൾ എല്ലാം ഒരു പരിധി വരെ സുഖം പ്രാപിച്ചു വരുന്നു എന്നുള്ളതാണ് ഈ ലോക്കഡോൺ കാലത്തെ മറ്റൊരു ആശ്വാസകരമായ സത്യം. അതുപോലെ തന്നെ ഏതാണ്ട് ഒരു മാസക്കാലമായി ശുദ്ധമായ വായുവാന് നമ്മൾ ശ്വസിക്കുന്നത് . ഇതും ലോക്കഡോൺ കാലത്തെ ഒരു നേട്ടമായിട്ടാണ് എനിക്ക് തോന്നുന്നത് . "ഒരു കാലവും ഒരുപാട് കാലത്തേക്ക് ഇല്ല ഈ സമയവും കടന്നു പോവും" ലോക സമസ്ത സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയോടെ...

നിധി ബി എം
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം