"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം |color= 3 }} ഹൈജീൻ എന്ന ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 15: | വരി 15: | ||
നല്ലൊരു നാളെ കണികണ്ടുണരാൻ ശുചിത്വം ശീലമാക്കുക | നല്ലൊരു നാളെ കണികണ്ടുണരാൻ ശുചിത്വം ശീലമാക്കുക | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ജോൺ സാമുവൽ | ||
| | | ക്ലാസ്സ്= 8 | ||
| പദ്ധതി= | | പദ്ധതി= അക്ഷരവൃക്ഷം | ||
| | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്. ജോർജ്സ് എച് . എസ് . ഇടപ്പള്ളി | ||
| സ്കൂൾ കോഡ്= 26063 | | സ്കൂൾ കോഡ്= 26063 | ||
| ഉപജില്ല= | | ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
|color= 3 | | തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
21:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന് പകരം സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ പ്രതിനിധീകരിക്കുന്ന വാക്കാണ് ഇത്. ശുചിത്വത്തെ വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രാഥമികവും ആയ ശുചിത്വമാണ് വ്യക്തിശുചിത്വം. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ഈ സമയത്ത് നാം ഇവ പാലിക്കേണ്ടത് വളരെ ഉചിതമാണ്. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ഇതുവഴി വിരകൾ ,വയറിളക്കരോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥലത്തെ സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. അത്യാവശ്യഘട്ടത്തിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവും ആയി ബന്ധപ്പെടുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുബാധ തടയും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ഉയർന്ന നിലവാരമുള്ള മാസ്ക് (N95) ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധ ചെറുക്കും. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ മാലിന്യനിർമാർജനം നടത്തണം. ഇവയെല്ലാം പകർച്ചവ്യാധികൾ തടയാൻ നമ്മെ സഹായിക്കും. ഇനി പ്രധാനപ്പെട്ട ഒരു ശുചിത്വമാണ് സാമൂഹ്യ ശുചിത്വം .അതിൽ പ്രധാനപ്പെട്ടതാണ് വിവര ശുചിത്വം. ഇന്ന് ഈ കൊറോണ കാലത്ത് പോലും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നമുക്ക് കാണാം. അവ സാധാരണ ജനങ്ങളിൽ ഭീതി ഉളവാക്കുന്നു.ഇത് തടയേണ്ടത് നമ്മുടെ കടമയാണ് .ഇതിനാൽ ഇവ ഒഴിവാക്കാൻ നാം ശ്രമിക്കണം. ശുചിത്വത്തെക്കുറിച്ച് ഇത്രമേൽ അവബോധം നമുക്ക് ഉണ്ടായിട്ടും ഇത് പാലിക്കാൻ പലപ്പോഴും മടികാണിക്കുന്നു. ഇവ പാലിക്കുന്നത് വഴി ആരോഗ്യമുള്ള പൗരന്മാരായി നമുക്ക് വളരാൻ സാധിക്കും. നല്ലൊരു നാളെ കണികണ്ടുണരാൻ ശുചിത്വം ശീലമാക്കുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം