"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/കനിവാർന്ന സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കനിവാർന്ന സൗഹൃദം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| ഉപജില്ല= കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= കഥ}} |
20:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കനിവാർന്ന സൗഹൃദം
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ശേഖരൻ മുതലാളി അന്നുണർന്നത് വാതിൽ മുട്ട് കേട്ടാണ്. പതുപതുത്ത പുത്തൻ മെത്തയിൽ കിടന്നിരുന്ന അയാൾ അസ്വസ്ഥനായി. ഇരുണ്ട മുഖവുമായി അയാൾ വാതിൽ തുറന്നു. വാതിൽ തുറന്നപ്പോൾ അയാളുടെ കോപം ഇരട്ടിച്ചു. മുൻപിൽ അതാ ദാമു. ദരിദ്രനും പാവപ്പെട്ടവനും ആയ അയൽക്കാരൻ ദാമു. ശേഖരൻ തന്റെ കൊടുങ്കാറ്റ് പോലുള്ള ശബ്ദം കനപ്പിച്ച് ചോദിച്ചു: " എന്താടാ രാവിലെ മനുഷ്യനെ മെനക്കെടുത്താൻ ". ദാമുവിൻറ കണ്ണുകൾ വിഷമത്തിൽ കലങ്ങിയിരുന്നു .അയാൾ ദീന സ്വരത്തിൽ ചോദിച്ചു :"മുതലാളി കുറച്ച് കാശ് കടം തരുമോ?എന്റെ മകന് പനിയാണ് ." അയാളുടെ മകൻ മാധവന് പനി ആണ് .ആദ്യം ചില നാടൻ വിദ്യകൾ പരീക്ഷിച്ചെങ്കിലും പനി മാറിയില്ല .കാശിന്റെ കാര്യം ചോദിച്ചതും ശേഖരൻ മുറ്റത്തേക്ക് ആഞ്ഞൊരു തുപ്പ് എന്നിട്ട് ഒരു പരിഹാസവും.കണ്ട കഞ്ഞിക്ക് പൈസ കൊടുക്കുന്ന മനോധർമം ഉള്ള മാതൃക വ്യക്തി ഒന്നുമല്ല ഞാൻ. പിന്നീട് ദാമു കേട്ടത് വാതിൽ കൊട്ടി അടിക്കുന്ന ശബ്ദം ആയിരുന്നു .ആ ശബ്ദം അയാളുടെ ചെവി ഭേദിച്ച് ഹൃദയത്തിൽ ആഞ്ഞടിച്ചു. എങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ദാമു മകനെ ആശുപത്രിയിലെത്തിക്കുകയും അവനെ രക്ഷിക്കുകയും ചെയ്തു. പിന്നീട് ആശുപത്രികിടക്കയിൽ വിശ്രമിക്കുന്നതിനിടെ അയാൾ ശേഖരനും ഒത്തുള്ള തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് ഊളിയിട്ടു. ശേഖര നും താനും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരായിരുന്നു . കുട്ടിക്കാലത്ത് അവർ ഒരുമിച്ച് കളിക്കുകയും മാവിൽ കല്ലെറിയുകയും ചെയ്തിട്ടുണ്ട് .ഒരേ പായയിൽ ഉറങ്ങി കഴിഞ്ഞിരുന്ന അവരിൽ ശേഖരൻ ബിസിനസിനും ദാമു കൃഷിപ്പണിക്കുമായി പോയി. ശേഖരന് പ്രതീക്ഷിച്ചതിലും ലാഭം കിട്ടി അയാൾ വലിയ പണക്കാരനായി. മണിമാളികയും കാറും പ്രമുഖരായ വ്യക്തികളും അയാളുടെ ജീവിതത്തിൽ ഓടിയെത്തിയപ്പോൾ അയാൾ തന്റെ കൂട്ടുകാരനായ ദാമുവിനെ മറന്നു. ഒരിക്കൽ ശേഖരൻ ദാമുവിനെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് പരിഹസിച്ച് ഇറക്കിവിട്ടു. അതിൽ പിന്നെ ദാമു ശേഖരനോട് സംസാരിച്ചത് മകന്റെ ഈ കാര്യത്തിന് ആയിരുന്നു. കൂടുതൽ ചിന്തകളിലേക്ക് പോകും മുൻപേ ഉറക്കം അതിഥിയായി എത്തി. കാലങ്ങൾ കഴിഞ്ഞു. ദാമുവിന്റെ മകൻ മാധവൻ മിടുക്കനായി പഠിച്ചു. അവൻ സ്കോളർഷിപ്പുകളുടെ സഹായത്തോടെ വലിയ ഡോക്ടർ ആയി. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആയി അവൻ വളർന്നു. പണമൊഴുകിയെത്തിയെങ്കിലും ദാമുവും മാധവനും സാധാരണ ജീവിതമാണ് നടത്തിവന്നത്. പാവപ്പെട്ടവരെ അവർ സഹായിക്കുകയും ചെയ്തു. നാളുകൾ കഴിഞ്ഞുള്ള ഒരു ദിനം. ആശുപത്രിയിൽ ശേഖരൻ മുതലാളി കരഞ്ഞു കൊണ്ടിരിക്കുന്നു. അയാളുടെ മകൻ കൊറോണ ബാധിതനായി അത്യാസന്നനിലയിൽ ആയിരുന്നു. ആ ആശുപത്രിയിലെ ഡോക്ടർമാർ ഇനി ഒന്നും ചെയ്യാനാകില്ല എന്ന് ശേഖരനോട് പറഞ്ഞു. അതിനിടെ ദാമുവിന്റെ മകൻ മാധവൻ യാദൃശ്ചികമായി അവിടെ വരികയും സ്ഥിതിഗതികൾ അന്വേഷിച്ച് അറിഞ്ഞ് ആവശ്യമായ ചികിത്സ നൽകി ശേഖരന്റെ മകനെ രക്ഷിക്കുകയും ചെയ്തു. അയാൾ മാധവന്റെ ക്ഷണം സ്വീകരിച്ച് മാധവന്റെ വീട്ടിലെത്തി .വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന മനുഷ്യനെ കണ്ടു ശേഖരൻ ഞെട്ടി. അത് ദാമു ആയിരുന്നു. അയാൾ എല്ലാം മറന്ന് ദാമുവിനെ കെട്ടിപ്പിടിക്കുകയും പഴയ സൗഹൃദം വീണ്ടെടുക്കുകയും ചെയ്തു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ