"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യം


ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
സ്നേഹ ശകാരങ്ങൾ ആവോളമെങ്കിലും
അതിലേറെയായ് കിട്ടും മാതൃസ്‌നേഹം
പിച്ചവെക്കും മുതൽ കാലിടാറാതെന്നെ
നിഴൽ പോലെ കാക്കുന്നൊരച്ഛന്റെ പുണ്യം
കൊച്ചുപിണക്കങ്ങൾ ഏറെയാണെങ്കിലും
മഷിത്തണ്ടുമായ്ക്കും ആ പരിഭവങ്ങൾ
പൂക്കളടത്തിയും പൂക്കളം തീർത്തും
പൂതുമ്പിയായ് പറന്ന ബാല്യം
വെറുതേ കൊതിക്കുമെൻ
ഓർമകൾ ഇപ്പോളും
പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായ്
ആ പാഠശാലയിൽ ഒന്നു പോകാൻ
ബാല്യം, ബാല്യമൊരസുലഭ കാലം
വേണം, അതിലേക്കൊരു മടക്കയാത്ര....


ജെസ്റ്റീന ജോർജ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത