"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/സമ്പർക്ക വിലക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഡിജി ജോജി | | പേര്= ഡിജി ജോജി | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവ. | | സ്കൂൾ=ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26079 | | സ്കൂൾ കോഡ്= 26079 | ||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
18:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സമ്പർക്ക വിലക്ക് ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയ വൻവിപത്തായ മഹാമാരിയാണ് കൊറോണ . ആധുനിക ശാസ്ത്രം പോലും ഇതിനു മുൻപിൽ പകച്ചു നിൽക്കുമ്പോൾ യുദ്ധകാല സമാനമായ ഭീതിയും അങ്കലാപ്പുമാണ് എവിടെയും. 2019 ഡിസമ്പർ മാസത്തിൽ ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാവിപത്തിനെതിരെ മനുഷ്യന്റെ ധീരതയും കൂട്ടായ്മയും മാത്രം കൈമുതലാക്കി നാം പോരാടിക്കൊണ്ടിരിക്കുകയാണ്.
ലോകരാഷ്ട്രങ്ങളിൽ സമ്പന്നതയിൽ ഒന്നാമത് നിലകൊള്ളുന്ന അമേരിക്കയ്ക്ക് പോലും പ്രതിരോധിക്കാൻ കഴിയാത്ത കൊറോണയെ ഇന്ത്യയെന്ന മഹാരാജ്യം ലോക്ക് ഡൌൺ എന്ന ഉപാധിയിലൂടെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയാണ്. നമ്മുടെ തന്നെ പോരായ്മകളോടും അപര്യാപ്തതകളോടുമാണ് ഈ പോരാട്ടം. ഈ അവസരത്തിൽ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം .ആദ്യം ഒന്ന് പതറിയെങ്കിലും അമ്മക്കോഴിയുടെ ചിറകിനടിയിൽ അഭയം തേടുന്നതുപോലെ നാം ലോക്ക് ഡൌൺ പാലിച്ചു, മേലധികാരികളുടെ നിർദ്ദേശങ്ങൾ ശിരസാ വഹിച്ചു. ലോക്ക് ഡൌൺ ലൂടെ ഒരുപാടു പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിച്ചു.നമ്മുടെ ശ്രദ്ധ കൊണ്ട് രോഗികളുടെ എണ്ണവും മരണസംഖ്യയും നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. സ്വന്തം വീടും മക്കളെയും മറന്നു നാടിനു വേണ്ടി രാപകലില്ലാതെ ഭൂമിയിലെ മാലാഖമാരും ഡോക്ടർമാരും അധ്വാനിച്ചു . അതിന്റെ ഫലമായി മരണസംഖ്യ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചു. വലിയ പ്രളയത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും ചെറുത് തോൽപ്പിക്കാനാകും . സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് വിവേകത്തോടെ നമുക്ക് മുന്നോട്ടു പോകാം. നല്ല നാളുകൾ ആശംസിച്ചു കൊണ്ട് നിർത്തുന്നു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം