"പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

20:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ കാലം

അമ്മയുടെ വിളികേട്ടാണ് മാളു ഉണർന്നത്. അവൾ അമ്മയോടു ചോദിച്ചു. “ഇന്ന് സ്കൂളിൽ പോകേണ്ടല്ലോ? അമ്മേ എന്നെ എന്തിനാണ് നേരത്തേ ഉണർത്തിയത്?” "എത്ര സമയമായി ?”അമ്മ ദേഷ്യത്തോടെ പറ‍ഞ്ഞു.അവൾ ക്ലോക്കിനടുത്തേക്ക് പോകുമ്പോഴാണ് അച്ഛൻ പത്രം വായിക്കുന്നത് കണ്ടത്.ഇന്ന് എന്തായിരിക്കും പ്രധാനവാർത്ത?അവൾ ആത്മഗതമായി ചോദിച്ചു.മാളു നേരെ അച്ഛന്റെ അടുത്തേക്ക് പോയി.പത്രത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ അവൾക്ക് പേടിയായി. മാളുവിന്റെ പേടിച്ച മുഖം കണ്ട് അച്ഛൻ കാര്യം തിരക്കി.കൊറോണയെക്കുറിച്ചാണ് അവളുടെ പേടി എന്ന് അച്ഛന് മനസ്സിലായി.അച്ഛൻ അവളോട് പറഞ്ഞു."മോളെ രോഗം വരുമ്പോൾ പേടിക്കുകയല്ല വേണ്ടത്.രോഗം വരാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് വേണ്ടത്." മാളുവിന് അത്ഭുതമായി,രോഗം വരാതിരിക്കാൻ മുൻകരുതൽ എടുക്കുകയോ!അച്ഛൻ മാളുവിന് വിശദമായി പറഞ്ഞുകൊടുത്തു. "രോഗം വരാതിരിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും വളരെ പ്രധാനമാണ്.ശുചിത്വമില്ലെങ്കിൽ ബാക്ടീരിയ,വൈറസ് മുതലായ അണുക്കൾ പെരുകാനും രോഗം പകരാനുമുള്ള സാധ്യത കൂടുതലാണ്.അതുപോലെ പ്രധാനപ്പെട്ടതാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നതും.രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗി മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക.പോഷകമൂല്ല്യമുള്ള ആഹാരം കഴിക്കുക.ആരോഗ്യം നിലനിർത്തുക.”മാളുവിന് ആശ്വാസമായി.അവൾ വേഗം തന്റെ കൂട്ടുകാർക്കും രോഗത്തെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതിന് ചിത്രങ്ങളും പേസ്റ്ററുകളും നിർമ്മിച്ചു.കൂട്ടുകാരെ രോഗം വരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയല്ല വേണ്ടത്.വരാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് വേണ്ടത്.
"ഭയം വേണ്ട ജാഗ്രത മതി.”

ലക്ഷിത.പി.പി
4 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ