"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ അവധിക്കാലം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:20, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഉണ്ണിക്കുട്ടന്റെ അവധിക്കാലം


അന്നും പതിവുപോലെ ഉണ്ണിക്കുട്ടൻ അച്ഛന്റെ മോട്ടോർബൈക്കിന്റെ ശബ്ദം കേട്ടുണർന്നു. എന്നും അച്ഛൻ പോകുമ്പോഴാണ് അവൻ ഉണരാറ്: രാത്രി അച്ഛൻ വരുമ്പോഴേക്കും അവൻ ഉറങ്ങിയിട്ടുണ്ടാവും, അതിനാൽ അവന് അച്ഛനെ കാണുവാനുള്ള അവസരം കുറവാണ്. അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ വീടിൻറെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു അച്ഛനും മകനും സന്തോഷത്തോടെ കൈ പിടിച്ചു ചിരിച്ചു കളിച്ചു നടന്നു പോകുന്നത് അവൻ കണ്ടു .അപ്പോൾ അവൻ സങ്കടത്തോടെ ഓർത്തു ഇതുപോലൊരു സന്തോഷം എന്റെ ജീവിതത്തിൽ ഇല്ലല്ലോ?!

കുറച്ചു ദിവസങ്ങൾക്കുശേഷം രാവിലെ ഉണർന്നപ്പോൾ അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടു. അവനു  സന്തോഷം തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. പിന്നീട് അവർ ഭക്ഷണംകഴിക്കാനിരുന്നപ്പോൾ ടിവിയിൽ എഴുതിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചു; രാജ്യത്ത് lockdown പ്രഖ്യാപിച്ചു. അപ്പോൾ അവൻ ചോദിച്ചു "എന്താണ് അമ്മെ ലോക്ക് ഡൗൺ ?" " അച്ഛൻ എന്താ ജോലിക്ക് പോവാത്തത് ?" അമ്മ പറഞ്ഞു "മോന് കൊറോണയെന്ന രോഗത്തെപറ്റി അറിയില്ലേ ?!ആ രോഗം പടരുന്നത് തടയാൻ നമ്മുടെ സർക്കാർ ഏർപ്പെടുത്തിയ താണ് ഈ ലോക്ഡൗൺ".

 പിറ്റേന്ന് രാവിലെ അവൻ അച്ഛനോടൊപ്പം കുറേ നേരം പന്ത് കളിച്ചു; പിന്നെ  സന്തോഷത്തോടെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. അന്ന് ഉണ്ണിക്കുട്ടൻ ഉറങ്ങിയത് ഉൾപ്പെടെ എല്ലാം അച്ഛന്റെ കൂടെയായിരുന്നു. പിറ്റേന്ന് ഉണ്ണിക്കുട്ടൻ അച്ഛനോടൊപ്പം തൊടിയിലൂടെ നടന്നപ്പോൾ ചുറ്റുപാടും കണ്ടതിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ  ഉണ്ണിക്കുട്ടൻ അച്ഛനമ്മമാരോടൊപ്പം വീടും പരിസരവും ഒക്കെ വൃത്തിയാക്കി.

 ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ണിക്കുട്ടൻ ചിന്തിച്ചു; കൊറോണയും ലോക് ഡൗണും കാരണം ലോകം മുഴുവൻ വിഷമത്തിലാണെങ്കിലും; എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അവധി ക്കാലമാണിത്. തൻ്റെ ഈ സന്തോഷം എന്നും നിലനിൽക്കണമെന്നും, കൊറോണയിൽ നിന്ന് ലോകം എത്രയും വേഗം രക്ഷപ്പെടണമെന്നും പ്രാർത്ഥിച്ചു കൊണ്ട് ഉണ്ണിക്കുട്ടൻ ഉറക്കത്തിലേക്ക് വഴുതി വീണു.

 

മുഹമ്മദ് ആദിൽ. എൻ
3 B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ