"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/അറിയാം നമുക്ക് ഈ അപകടകാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
ഇവയൊക്കെ | ഇവയൊക്കെ മുൻകരുതലോടെ ചെയ്താൽ കോവിഡ്-19നെ നമുക്ക് നേരിടാനാകും. | ||
17:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അറിയാം നമുക്ക് ഈ അപകടകാരിയെ☠️
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിലത്തികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.നിലവിൽ ഒരു ലക്ഷ്യത്തിൽ അധികം പേരിൽ വ്യാപിച്ച രോഗം ജീവനെടു ത്തവരുടെ എണ്ണം പതിനായിരത്തിൽ അധികം ആയിരിക്കുന്നു. ഇന്നത് ലക്ഷ്യങ്ങളിലേക്ക് കടക്കുകയാണ്. കോവി ഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളെ ജീവനെടുത്തത് ചൈനയിലാണ്.ഇറ്റലിയിലും ഇറാനിലും ഒക്കെ മരണ സംഖ്യയുടെ വർദ്ധ നവാണ്.ഇന്ത്യയിലും രോഗബധിതരുടെ എണ്ണം കൂടുതലാണ്. കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു.ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർത്ഥികളിലണ് രോഗം കണ്ടെത്തിയത്.രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ച ഉടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു.മുൻ വർഷങ്ങളിൽ നിപ്പയേ പ്രതിരോധിച്ച് അനുഭവം കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു.
സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മെർസ്, നിമോണിയാ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ഇവ ആർ. എൻ. എ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. 1969-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത ആഗ്രങ്ങൾ ഉള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കോറോണ വൈറസിന് ആ പേർ വന്നത്. ഈ വൈറസ് അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാരുമുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ സൂണോട്ടിക്ക് വൈറസ് എന്നാണ് പറയുന്നത്. പ്രതിരോധിക്കാൻ ഈ അപകടകാരിയായ കോവിഡ്-19 പടരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുബോഴും ചുമയ്ക്കുബോഴും ഇവ വായുവിലേക്ക് എത്തി ചേരുകയാണ്. അതിനാൽ ഇവയെ പ്രതിരോധിക്കാൻ:
▪️കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ് വൃത്തിയായി കഴുകണം. ▪️തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്കും വായും തൂവല ഉപയോഗിച്ച് മൂടണം. ▪️കഴുക്കാത്ത കൈകൾ കൊണ്ട് കണ്ണുകൾ,മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തുടരുത്. ▪️പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. ▪️പനിയുള്ളവർ ഉപയോഗിച്ച വസ്ത്രങ്ങൾ ഉപയോഗിക്കരുത്. ▪️അനാവശ്യമായി ആശുപത്രി സന്ദർഷനങ്ങൾ ഒഴിവാക്കണം. ▪️രോഗ ബാധിതമായ പ്രദേശങ്ങളിൽ യാത്ര ഒഴിവാക്കണം. ▪️മാംസവും മുട്ടയും ഒക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവു. ▪️വളർത്തു മൃഗങ്ങളുമായി പോലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാത്തവയിൽ നിന്നുമുള്ള ഇടപെടൽ ഒഴിവാക്കണം. ▪️ രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ആയിട്ടുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. ▪️പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം. ▪️രോഗിയുമായി ഒരു മീറ്റർ അകലം പാലിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ