"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/അനുസരണയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുസരണയുടെ ഫലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
09:45, 3 മേയ് 2020-നു നിലവിലുള്ള രൂപം
അനുസരണയുടെ ഫലം
ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു.അവിടത്തെ ജനങ്ങൾ ഒരു കുടുംബം പോലെയാണ് ജീവിച്ചിരുന്നത്.ഒരിക്കൽ എല്ലാവരേയും ഭീതിയിലാഴ്ത്തി ഒരു മഹാമാരി വന്നു.അത് ഒരു വൈറസ് ആയിരുന്നു.എല്ലാവർക്കും ആശങ്കയായി.എങ്കിലും അവർ അവരുടെ സ്നേഹം കൈവിട്ടില്ല.വൈറസ് വിദേശത്ത് പടരുന്ന സമയമായിരുന്നു.അതിനാൽ ഗ്രാമത്തിൽ നിന്നും വിദേശത്തേക്കു പോയവർ മടങ്ങി വന്നു.മടങ്ങി വന്നവരോട് ഗ്രാമത്തലവൻ 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടു.എല്ലാവരും അത് പാലിച്ചു.പക്ഷേ ഒരാൾ മാത്രം അത് അനുസരിച്ചില്ല.അയാൾ ഗ്രാമത്തിലുള്ള എല്ലാവരുമായി അടുത്തിടപെട്ടു.അയാൾക്ക് രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ ഗ്രാമത്തലവനോട് പറഞ്ഞു.മാത്രമല്ല അയാൾ പുറത്തിറങ്ങുന്നതും തലവൻ അറിഞ്ഞു.ഗ്രാമത്തലവൻ ഗ്രാമത്തിലുള്ളവരോട് ഇടയ്ക്കിടെ കൈകൾ കഴുകുവാനും കൂട്ടം കൂടിനിൽക്കാതിരിക്കുവാനും ആവശ്യപ്പെട്ടു.വിദേശത്തുനിന്നുംവന്നയാളെ ചികിത്സക്ക് വിദേശത്തേക്കയയ്ക്കുകയും ചെയ്തു.സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചതിനാൽ ആർക്കും രോഗം പകരാതിരുന്നു.കുറച്ച് ആഴ്ചകൾക്കു ശേഷം വിദേശത്ത് ചികിത്സയിലായിരുന്നയാളുടെ രോഗം ഭേദമായി.അദ്ദേഹം ഗ്രാമത്തലവനോടും ഗ്രാമവാസികളോടും നിർദ്ദേങ്ങൾ അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ