"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ നേർകാഴ്ച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= ലേഖനം}} |
20:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു ലോക്ഡൗൺ നേർകാഴ്ച്ച
കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിലൂടെ ലോകം കടന്നുപോകുമ്പോൾ നമ്മുടെ സാമൂഹിക രീതികളെ കുറിച്ച് ഒരു അവലോകനത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. പല വൻകിട രാജ്യങ്ങൾ സാമ്പത്തികമായി ഉച്ചതയിലായിരുനിട്ടും കൊറോണ വൈറസ് കീഷഴ്പ്പെടുത്തിയത് ഇതിനോടകം നാം കണ്ടുകഴഞ്ഞു. വൻകിട രാജ്യങ്ങളിലെ ഉയർന്ന മരണനിരക്ക് കണക്കിലെടുത്താൽ അവരെക്കാൾ ജനസംഖ്യയിൽ മുന്നിൽനിൽക്കുന്നതും സാമ്പത്തികമായി താഴ്നതുമായ ഇന്ത്യയിൽ മരണനിരക്ക് എത്രയോ താഴെയാണെന്നതിൽ നമുക്ക് ആശ്വസിക്കാം. സാമൂഹിക അകലം പാലിക്കുക എന്ന ഒരെയൊരു പ്രതിവിതി മാത്രമേ തൽക്കാലം കോവിഡ് 19 നെ ചെറുക്കാൻ നമുക്ക് ചെയ്യാനാവൂ. പൂർണമായ ലോക്ഡൗൺ എന്ന ആശയത്തിൽ നാം നമ്മുടെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് വീട്ടിൽ കരുതലിലിണ്. ഈ സമയത്തിലും പൊതുജനങ്ങൾക്ക് വേണ്ടി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻപോലും സൗകര്യം കിട്ടാതെ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ,നഴ്സുമാർ മറ്റ് ആരോഗ്യപ്രവർതകർ എന്നിവരെ നന്ദിയോടെ സ്മരിക്കാം. വൈറസിന് മതമില്ല രാഷ്ട്രീയമില്ല ആരേയും ഇത് ബാധിക്കാം. എല്ലാവരും തുല്യരാണെന്നതാണ് കൊറോണ വൈറസ് നമ്മെ പറയാതെ പഠിപ്പിക്കുന്ന മഹത്തായ പാഠം. അതിനപ്പുറം ഏതു ഉന്നതനും ഉന്നതരാഷ്ട്രവും തകിടംമറയുവാൻ ഒരു ഒറ്റ രോഗം മതിയെന്ന ബോധം നമുക്ക് മനസ്സിൽ സ്ഥിരമായി സൂക്ഷിക്കാം. എന്തായാലും കൊറോണ വൈറസ് ലോകം മുഴുവൻ പടരുകയാണ്.ലോകം മുഴുവൻ അനുഭവിക്കുന്ന സാമ്പത്തിക തകർച്ച വളരെവളരെ വലുതാണ്.നമ്മൾ ഒരോരുത്തരും അത് അനുഭവിക്കുകയാണ് അനുഭവിക്കാൻപോവുകയാണ്. പക്ഷേ ഇപ്പോൾ നമ്മുടെ ലക്ഷ്യം കൂടുതൽ ആളുകളിലേക്ക് ഇത് പടരാതെ അതീവജാഗ്രതയോടുകൂടി പകർച്ചയുടെ ആ ചങ്ങല പൊട്ടിക്കുകയെന്നതാണ്. അതിനുവേണ്ടി ചില ത്യാഗങ്ങൾ സഹിക്കാൻ നാം ഓരോരുത്തരും തയ്യാറാവുകയാണ് ഇപ്പോൾ വേണ്ട കാര്യം. എന്നിട്ട് നമുക്ക് മനസ്സിൽ ഉറപ്പിച്ചു പറയാം, ഇതും കടന്നുപോവും!അതികം വൈകാതെ എല്ലാ ജനങ്ങളും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോവുകതന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം