"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/വിദ്യാലയ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
19:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിദ്യാലയ ദിനങ്ങൾ
21 ദിവസത്തെ ക്വാറന്റീൻ ദിനങ്ങളിൽ വീടുകളിൽ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കുകയാണ് നാം ഓരോരുത്തരും.ഈ ദിവസങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തെ പത്താം ക്ലാസ് ജീവിതം എന്റെ ഓർമയിലേക്ക് വന്നു. അപ്പോഴാണ് അതിൻ്റെ ഓരോ നിമിഷവും എത്ര വിലപ്പെട്ടതായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒരുപാട് സന്തോഷത്തോടെയും പ്രതീക്ഷയോടെയും 10 B ക്ലാസിൻ്റെ വാതിൽക്കൽ എത്തി.പുതിയ ക്ലാസ്,പുതിയ കൂട്ടുകാർ,പുതിയടീച്ചർ. എന്തിനും ഒരു പുതുമ.....ആദ്യ ദിവസം തന്നെ ഞങ്ങളുടെ മനസ്സിൽ ഇടം നേടിയ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ - 'ബിന്ദു വർഗീസ് '. മാതൃഭാഷയായ മലയാളത്തെ കൂടുതൽ മനസ്സിലാക്കാനും സ്നേഹിക്കാനും പഠിപ്പിച്ച ടീച്ചർ..പഠന കാര്യങ്ങൾക്കപ്പുറം ഒരമ്മയെ പോലെ വാത്സല്യത്തോടെ സ്നേഹിച്ചും,ഞങ്ങളോടൊപ്പം കളിച്ചും ചിരിച്ചും, തെറ്റിനെ ചൂണ്ടിക്കാട്ടി നേർവഴിയിലൂടെ നടത്താൻ ശ്രമിച്ച ടീച്ചർ . നല്ലൊരു ഗുരുവായും, അമ്മയായും, വഴികാട്ടിയുമായി ഞങ്ങളെ പരിപാലിച്ച ബിന്ദു ടീച്ചറെയും ടീച്ചറിൻെ 'മക്കളെ' എന്നുള്ള വിളിയെയും മറക്കാൻ കഴിയില്ല ഒരിക്കലും. ഇതോടൊപ്പം ഈ സ്കൂളിലെ അധ്യാപിക കൂടിയായ എൻ്റെ അമ്മ എനിക്ക് താങ്ങും തണലുമായി എൻെ കൂടെ ഉണ്ടായിരുന്നു. ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള ടീച്ചർമാർ അതാതു വിഷയങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഞങ്ങളെ ആത്മാർത്ഥമായി സഹായിച്ചു.' Maths 'പഠിപ്പിച്ച രഞ്ജിനി ടീച്ചർ. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഫിസിക്സ് പഠിപ്പിച്ച ബ്ലെസ്സി ടീച്ചർ, കെമിസ്ട്രി പഠിപ്പിച്ച് ഷിബി ടീച്ചർ, ബയോളജി പഠിപ്പിച്ച ബിജി ടീച്ചർ, സോഷ്യൽ പഠിപ്പിച്ച ലിസി ടീച്ചർ- എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.ഭാഷാ വിഷയങ്ങളായ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിച്ച ഷീല ടീച്ചർ, ജെൽസി ടീച്ചർ എന്നിവർ നല്ല അധ്യാപികമാരെന്നതിലുപരി നല്ലൊരു സുഹൃത്തുക്കൾ കൂടിയായിരുന്നു. നല്ല അധ്യാപകരെ മാത്രമല്ല ഒരുപാട് നല്ല കൂട്ടുകാരെയും എനിക്ക് ഈ പത്താംക്ലാസ് ജീവിതത്തിൽ ലഭിച്ചു. എൻെ ബെസ്റ്റ് ഫ്രണ്ട് ജിയയാണ്.എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. എൻറെ ക്ലാസ്സിൽ പെൺകുട്ടികൾ കുറവായിരുന്നു.ഞങ്ങൾ ആകെ പത്ത് പേർ മാത്രം. കൂടുതലും ആൺകുട്ടികൾ ആയിരുന്നു. ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.എങ്കിലും അവസാനനാളുകളിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായിരുന്നു.10 B ക്ലാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ 41 കൂട്ടുകാരുമായുള്ള മറക്കാനാവാത്ത ഒരുപാട് ഓർമകളുണ്ട.ഞങ്ങൾക്ക് കിട്ടിയ ഓരോ ഫ്രീ പിരീഡും മറക്കാൻ കഴിയില്ല. ഞങ്ങളെല്ലാവരും കൂടിയുള്ള കളിയും ചിരിയും ബഹളമുണ്ടാക്കലും എല്ലാം ഞാൻ ഇന്നേറെ മിസ്സ് ചെയ്യുന്നു.lunch break-ൻ്റെ കാര്യമാണെങ്കിൽ പറയണ്ട. കൊടുത്തും വാങ്ങിയും കഴിച്ച എത്രയെത്ര വിഭവങ്ങൾ. എല്ലാവരും ഒരുമിച്ചിരുന്നുള്ള ആ ഊണിനു സമയം അറിയിക്കുന്ന ബെല്ലിന് ഞാൻ കാത്തിരിക്കുകമായിരുന്നു. അതുകൊണ്ടുതന്നെ നാലാമത്തെ പിരീട് മുഴുവൻ watch-ലായിരിക്കും ശ്രദ്ധ. അങ്ങനെയങ്ങനെ ഓരോ ദിവസം ഓരോ ക്ലാസും വേഗത്തിൽ പോയി.പിന്നീട് ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും വന്നു. ക്ലാസ്സിൽ നടത്തിയ ക്രിസ്മസ് സെലിബ്രേഷൻ ഞാനോർക്കുന്നു.ഞങ്ങൾ കേക്ക് മുറിച്ചും പരസ്പരം പങ്കുവെച്ചും വളരെ ഭംഗിയായി ക്രിസ്മസ് ആഘോഷിച്ചു. പത്താം ക്ലാസിലെ ടൂറും മറക്കാനാവാത്ത ഒരനുഭവമായിരുന്നു. ഞങ്ങളുടെ ടൂർ ഊട്ടിക്കായിരുന്നു. കൂട്ടുകാരോടൊത്ത് കളിച്ചും ചിരിച്ചും മൂന്നു ദിവസത്തെ യാത്രക്ക് ശേഷം ഞങ്ങൾ തിരിച്ചെത്തി.സ്കൂൾ വാർഷികം വളരെ ഭംഗിയായി ഈ പ്രാവശ്യം കടന്നുപോയി. പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വാർഷികത്തിൽ എൻ്റെ പാട്ടും നൃത്തവുമൊക്കെ ഉണ്ടായിരുന്നു.എൻ്റെ സംഗീതത്തിനും നൃത്തത്തിനും ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത് ബിന്ദു ടീച്ചറാണ്. എൻ്റെ സംഗീതത്തിനെപറ്റി ടീച്ചർ പറഞ്ഞ ഓരോ വാക്കും എനിക്കേറെ സന്തോഷം പകരുന്നവയായിരുന്നു.ഓരോ വിശേഷദിവസങ്ങളിലും അതിൻ്റെ പ്രാധാന്യവും അന്നത്തെ സന്ദേശങ്ങളും അറിയിച്ചു തന്ന 'ബേസിൽ റേഡിയോ' ഞങ്ങൾകേറെ പ്രയോജനമായി.ബേസിൽ റേഡിയോയിൽ എനിക്ക് പാടുവാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചു. അതിൽ പ്രത്യേകം എടുത്തുപറയേണ്ടത് യൽദോ മാർ ബസ്സേലിയോസ് ബാവായുടെ പെരുന്നാളിനോടനുബന്ധിച്ച് ഒരാഴ്ച തുടർച്ചയായി ബാവായുടെ പാട്ടുകൾ പാടുവാൻ സാധിച്ചത് അനുഗ്രഹമായി ഞാൻ കാണുന്നു.എനിക്ക് പാടാൻ അവസരങ്ങൾ തന്ന ഷെല്ലി ടീച്ചറെ നന്ദിയോടെ ഓർക്കുന്നു. അങ്ങനെ കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളുമായി പത്താം ക്ലാസ് ജീവിതത്തിൻ്റെ അവസാന ഭാഗത്തേക്ക് ഞങ്ങൾ എത്തി.പത്താം ക്ലാസിലെ ഏറ്റവും വലിയ ആഘോഷമായ 'സോഷ്യൽ'. പുതിയ ഉടുപ്പൊക്കെ ധരിച്ച് ഞങ്ങളന്ന് സ്കൂളിലെത്തി. ക്ലാസൊക്കെ ലളിതമായ ഭംഗിയോടെ അലങ്കരിച്ചു. ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.അധ്യാപകരെല്ലാവരും നല്ല ഗുണപാഠങ്ങളും സന്ദേശങ്ങളും നൽകി. അന്നത്തെ സ്പെഷ്യൽ ആയ ബിരിയാണിയും കഴിച്ച് ആ ആഘോഷം അങ്ങനെ പൂർണ്ണമായി. പരീക്ഷാകാലമായി. മോഡൽ പരീക്ഷയും എസ്.എസ്.എൽ.സി പരീക്ഷയും വന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം