"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/തവള ഭാഗവതരുടെ കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തവള ഭാഗവതരുടെ കച്ചേരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
20:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തവള ഭാഗവതരുടെ കച്ചേരി
ഒരിടത്ത് ഒരു ശങ്കണ്ണി എന്നു പേരുള്ള തവളയുണ്ടായിരുന്നു. അവൻ ഒരു കുളത്തിലാണ് താമസിച്ചിരുന്നത്. കുളക്കരയിലിരുന്ന് പേക്രോം, പേക്രോം എന്ന് ശബ്ദമുണ്ടാക്കിയിരിക്കും. തൊട്ടടുത്തുള്ള മരക്കൊമ്പിലിരുന്ന കറുമ്പി കാക്ക അവനെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു. എടാ ശങ്കുണ്യേ, നീ എത്ര നല്ല പാട്ടുകാരനാണ്! നിൻ്റെ പാട്ടുകേട്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല. കറു മ്പി കാക്ക ശങ്കുണ്ണി തവളയെ പുകഴ്ത്തിപ്പറഞ്ഞു. ഇതു കേട്ട ശങ്കുണ്ണി തവള, തന്നെ പഠിപ്പിച്ചത് നമ്മുടെ ആസ്ഥാന ഗായകനായ മങ്കു മുയലാണെന്നും മറ്റും പറഞ്ഞു. സ്വന്തം കഴിവിൽ അഹങ്കരിച്ചു. താൻ നല്ല പാട്ടുകാരനാണെന്ന ഭാവത്തിൽ ശങ്കുണ്ണി എപ്പോഴും പാടാൻ തുടങ്ങി. ആ കുളത്തിലെ മറ്റു അന്തേവാസികൾക്ക് ഇത് ശല്യമായി തോന്നി. ഈ ശല്യത്തെ എങ്ങനെ ഒഴിവാക്കാമെന്ന് എല്ലാവരും തല പുകഞ്ഞാലോചിച്ചു.അതിന് അവർ ഒരു വഴി കണ്ടെത്തി." ശങ്കുണ്ണീ, നീ എത്ര നല്ല പാട്ടുകാരനാണ്, നിൻ്റെ പാട്ടുകേട്ടാൽ ദേവലോകനർത്തകികൾ നൃത്തം ചെയ്യുമെന്ന് ഞങ്ങളോട് കറുമ്പി കാക്ക ഒരിക്കൽ പറഞ്ഞിരുന്നു." അപ്പോൾ ശങ്കുണ്ണിക്ക് ദേവലോകത്തേയ്ക്ക് എത്താൻ ആഗ്രഹമുണ്ടായി. "നിങ്ങൾ ദേവലോകത്തെത്താൻ എനിക്ക് ഒരു വഴി പറഞ്ഞു തരുമോ?" ശങ്കുണ്ണി ചോദിച്ചു.അതിനെന്താ?ണങ്ങൾ സഹായിക്കാമെന്നവർ പറഞ്ഞു. ഇന്നു രാത്രി നീ ആ വലിയ പാടവരമ്പത്ത് നോക്കിയിരിക്കണം. അവിടെ ഒരു പ്രകാശം കാണും.ആ പ്രകാശത്തെ നോക്കി നീ പറയണം എന്നെ ദേവലോകത്ത് എത്താൻ സഹായിക്കണമെന്ന് .ഇതു കേട്ട ശങ്കുണ്ണിക്ക് സന്തോഷമായി. രാത്രിയായപ്പോൾ പാടവരമ്പത്തേക്ക് ശങ്കുണ്ണി എത്തി. അവൻ ഉറക്കെ പറഞ്ഞു എന്നെ ഉടൻ ദേവലോകത്തെത്തിച്ചു തരണമെന്ന് .തവളയുടെ ശബ്ദം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന തവളപിടുത്തക്കാരൻ ശങ്കുണ്ണിയെ പിടിച്ച് സഞ്ചിയിലാക്കി. അതോടെ ശങ്കുണ്ണിയുടെ സംഗീത ജീവിതം അവസാനിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ