"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:28, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഇന്ന് മനുഷ്യവംശത്തിന് ഏറ്റവും ഭീഷണിയായിരിക്കുന്ന വിനാശകാരിയായിട്ടുള്ള ഒരു രോഗമാണ് കോവിഡ് 19. കൊറോണ എന്ന വൈറസ്സുകളാണ് ഇതിന് കാരണം. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസ്സുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുളള കൊറോണ വൈറസ്സിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാധികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ ഇവയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരിയാകുന്നു. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയും വരെ കൊറോണ വൈറസ് ഉണ്ട‍ാക്കുന്നു.


മുഖ്യമായും ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്. ജലദോഷം, ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ട‍ാകാം. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽനിന്നും വ്യത്യസ്തമായ, ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസ്സാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുളളവരിൽ കൊറോണ വൈറസ് അപകടകാരി അല്ല. പ്രായമായവരിലും കുട്ടികളിലും ഇത് പിടിമുറുക്കും. ഇതിനെതിരെ ഉളള വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.അതുകൊണ്ട് തന്നെ സാമൂഹ്യഅകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക മാത്രമാണ് കൊറോണയെ നേരിടാനുളള പ്രതിരോധമാർഗം.

നിഖിൽ. റ്റി. ജി
7 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം